?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

അവിടെ ഉള്ള കാര്യങ്ങൾ എങ്ങനെ ചെയ്യണം എന്നോ ആളുകളോട് എങ്ങനെ പെരുമാറണം എന്നോ എനിക്ക് തീരെ അറിയില്ല. നിങ്ങൾക്ക് ഇന്റർവ്യൂവിൽ ഇഷ്ട്ടപ്പെടുന്ന ആളുകളെ തിരഞ്ഞെടുക്കാം. ഞാൻ കൂടുതൽ പ്രേശ്നങ്ങളിൽ ഒന്നും ചെന്ന് ചാടാതെ നിങ്ങൾ ശ്രെദ്ധിച്ചോളണം മനസ്സിലായോ?.”

ആദിത്യൻ പറഞ്ഞത് കേട്ട് ലക്ഷ്മി തല ആട്ടി കൊണ്ട് സമ്മതിച്ചു.

“ഡബിൾ ഓക്കേ.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

ഇന്നത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞ് തീർന്നു എന്ന് മനസ്സിലായപ്പോൾ ആദിത്യൻ ചോദിച്ചു. “വേറെ എന്തെങ്കിലും ഉണ്ടോ?. അതോ നമുക്ക് ഇപ്പോൾ പോയി ഭക്ഷണം കഴിച്ചാലോ?.”

ഇത് കേട്ട് പ്രിയയും ലക്ഷ്മിയും തല ആട്ടി. അവർ മൂന്ന് പേരും ഭക്ഷണം കഴിക്കാൻ താഴേക്ക് പോയി. രാവിലത്തെ ഭക്ഷണം വളരെ പെട്ടെന്ന് തന്നെ അവർ കഴിച്ച് തീർത്തു. ഇന്നത്തെ ഭക്ഷണത്തിന് ഇടയിൽ സന്തോഷകരമായ ഒരു കാര്യം എന്താണെന്ന് വച്ചാൽ നയനും അരവിന്ദും കുറച്ച് വൈകി ആണ് ഭക്ഷണം കഴിക്കാൻ വന്നത്. ആദിയയും ആദിരയും രാത്രിൽ അവർ ഉണ്ടാക്കിയ രതി ശബ്ദങ്ങളെ കുറിച്ച് പറഞ്ഞ് അവരെ കളിയാക്കി കൊണ്ട് ഇരുന്നു. പ്രധാന വീട്ടിലെ സ്യൂട്ട് മുറികൾ എല്ലാം സൗണ്ട് പ്രൂഫ് ആണെന്ന് ആദിത്യന് അറിയാമായിരുന്നു പക്ഷെ ഇതൊന്നും അറിയാതെ നയനും അരവിന്ദും ചമ്മുന്നത് കണ്ടപ്പോൾ ആദിത്യൻ പൊട്ടിച്ചിരിച്ച് പോയി.

ഭക്ഷണം കഴിഞ്ഞ ഉടനെ തന്നെ അവരുടെ പത്രക്കാരോട് എങ്ങനെ സംസാരിക്കണം എന്നിതിനെ കുറിച്ചുള്ള ബ്രീഫിങ് തുടങ്ങി. അരവിന്ദും നയനും നന്ദിനിയും ജോളിയും അവിടെ നിന്ന് ദ്വീപ് ചുറ്റി കാണാൻ പുറത്തേക്ക് പോയി. പത്രക്കാരോട് ഓരോ കാര്യങ്ങൾ സംസാരിക്കുമ്പോൾ എന്തൊക്കെ ആണ് അവരിൽ നിന്ന് മറച്ച് വയ്ക്കേണ്ടത് എന്ന് ബ്രീഫിംഗിൽ അവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഏത് തരത്തിൽ ഉള്ള പത്രക്കാർ ആയാലും നമ്മൾ പറയുന്ന കാര്യങ്ങൾ സത്യത്തോട് അടുത്ത് നിൽക്കണം എന്നാൽ അത് നമ്മൾക്ക് എതിരെ തിരിച്ച് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള സത്യങ്ങൾ ആവരുത് എന്ന് ഉദാഹരണ സമേതം ആദിത്യനും പെങ്ങമ്മാർക്കും അവർ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.

അതിന് ശേഷം ആദിത്യൻ ഡോക്ടർ കാതറീനയെ കാണാൻ പോയി. ഡോക്ടർ കാതറീന അവന്റെ മുഴുവൻ ശരീരവും പരിശോധിച്ചു. അവന്റെ കുറച്ച് രക്തസാമ്പിളുകൾ എടുത്ത് ടെസ്റ്റുബുകളിൽ ആക്കി മാറ്റി വച്ചു. അവന്റെ ശരീരത്തിൽ ഇത്ര പെട്ടെന്ന് വലിയ മാറ്റങ്ങൾ വരുത്താൻ പറ്റിയതിൽ അവനെ അഭിനന്ദിച്ചു.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *