“ആദിത്യ ദ്വീപിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മുൻപ് ഒരു ഇൻജെക്ഷൻ കൂടി എടുക്കാനുണ്ട്.” ഡോക്ടർ കാതറീന ഗൗരവത്തോടെ പറഞ്ഞു.
“എന്തിന് വേണ്ടി ഉള്ള ഇൻജെക്ഷൻ ആണ് ഡോക്ടർ?.” ആദിത്യൻ കാതറീനയെ നോക്കി കൊണ്ട് ചോദിച്ചു.
“മനു വർമ്മക്ക് ക്യാൻസറായി കിടന്നപ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ നിർദേശ പ്രകാരം നമ്മളുടെ ലാബിൽ ഉണ്ടാക്കിയ ശരീരത്തിൽ മുറിവുകൾ സംഭവിക്കുമ്പോൾ പെട്ടെന്ന് ശെരിയാവാൻ മിലിറ്ററിക്ക് വേണ്ടി തയ്യാറാക്കിയ മരുന്നിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. ആ മരുന്നിനെ വളരെ കൂടുതൽ ഫലപ്രദം ആക്കാൻ ഞങ്ങൾക്ക് സാധിച്ചു പക്ഷെ അത് കൊണ്ട് അദ്ദേഹത്തെ രക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല.” ഡോക്ടർ കാതറീന വിഷമത്തോടെ പറഞ്ഞു.
“അപ്പോൾ ഞാൻ ഇവിടെ വന്നപ്പോൾ എനിക്ക് കുത്തിവച്ച്ത ഈ മരുന്ന് തന്നെ അല്ലെ?.” ആദിത്യൻ തന്റെ സംശയം ചോദിച്ചു.
“അല്ല ഈ മരുന്ന് മനു വർമ്മയുടെ DNA ക്ക് മാത്രം ഇണങ്ങുന്ന രീതിയിൽ തയ്യാറാക്കിയത് ആണ്. ശരീരത്തിന്റെ കോശങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ഈ മരുന്നിലെ എൻസൈമുകൾ അത് നിമിഷങ്ങൾക്കുള്ളിൽ ശെരിയാക്കുകയോ അല്ലെങ്കിൽ ആ കോശങ്ങളെ നശിപ്പിച്ച് പുതിയ കോശം അവിടെ ഉണ്ടാക്കുകയോ ചെയ്യും. മനു വമ്മയുടെ മരണത്തിന് ശേഷം എന്റെ മുഴുവൻ സമയവും ഞാൻ ഈ മരുന്ന് തയ്യാറാക്കാൻ വേണ്ടി ആണ് ചെലവാക്കിയത്. അദ്ദേഹത്തിന്റെ മരണത്തിന് മുൻപ് എനിക്ക് ഇത് കണ്ട് പിടിക്കാൻ പറ്റിയിരുന്നു എങ്കിൽ ഒരു പക്ഷെ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നു.” ഡോക്ടർ കാതറീന സങ്കടത്തോടെ പറഞ്ഞു.
“അപ്പോൾ മനു വർമ്മയുടെ DNA ക്ക് മാത്രം ഇണങ്ങുന്ന രീതിയിൽ തയ്യാറാക്കിയ മരുന്ന് എനിക്ക് എങ്ങനെ ഫലിക്കും. മാത്രമല്ല ഇത് കുത്തിവച്ചതിന് ശേഷവും അദ്ദേഹത്തെ രക്ഷിക്കാൻ പറ്റിയില്ല എന്നല്ലേ പറഞ്ഞത്?.” ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു.
“താങ്കളുടെയും പെങ്ങമ്മാരുടെയും DNA 99.97 % മനു വർമ്മയുടെ DNA യുമായി സാമ്യം ഉണ്ട്. അത് കൊണ്ട് തന്നെ ഈ മരുന്ന് നിങ്ങളിലും ഫലപ്രദമായി തന്നെ പ്രവർത്തിക്കും. മാത്രമല്ല മനു വർമ്മക്ക് വന്ന ക്യാൻസർ ജനറ്റിക്കായി നിങ്ങൾക്കും വരാൻ ഉള്ള സാധ്യത ഉണ്ട്. പിന്നെ ഇപ്പോൾ ഞാൻ എടുക്കണം എന്ന് പറഞ്ഞ ഇൻജെക്ഷൻ അന്ന് മനു വർമ്മക്ക് കൊടുത്തതിനെക്കാൾ ആയിരം മടങ്ങ് ശക്തി ഉള്ളത് ആണ്.” ഡോക്ടർ കാതറീന ആത്മവിശ്വാസത്തോടെ പറഞ്ഞു.
“ഞാൻ ഈ ഇൻജെക്ഷൻ നിർബന്ധമായും എടുക്കണം എന്നാണോ ഡോക്ടർ പറയുന്നത്?.” ആദിത്യൻ ചോദിച്ചു.
“ഈ ഇൻജെക്ഷൻ എടുക്കുന്നത് കൊണ്ട് പാര്‍ശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല മാത്രമല്ല താങ്കളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിൽ ഉള്ള മുറിവുകൾ ഉണ്ടാവുക ആണെങ്കിൽ ആ മുറിവ് നിമിഷങ്ങൾക്ക് ഉള്ളിൽ ഉണങ്ങുകയോ കൂടിച്ചേരുകയോ ചെയ്യും. എന്റെ അഭിപ്രായത്തിൽ ഈ ഇൻജെക്ഷൻ ഭാവിയിൽ താങ്കൾക്ക് വളരെ ഉപകരിക്കും.” ഡോക്ടർ കാതറീന പറഞ്ഞു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?