?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 451

പ്രിയ ചെറുതായി മുരണ്ട്‍ കൊണ്ട് കണ്ണാടിയിലേക്ക് മേക്കപ്പ് ചെയ്യാൻ വേണ്ടി തിരിഞ്ഞ് നിന്നു. അവൾക്ക് എന്തെങ്കിലും മറുപടി പറയാൻ പറ്റുന്നതിന് മുൻപേ ലക്ഷ്മിയുടെ ശബ്ദം അവരെ തേടി വന്നു. “ഗുഡ് മോർണിംഗ് ആദിത്യ. ഗുഡ് മോർണിംഗ് പ്രിയ.”

“ഗുഡ് മോർണിംഗ് ലക്ഷ്മി.” പ്രിയ വിളിച്ച് പറഞ്ഞു. “ഞങ്ങൾ ഇവിടെ ബാത്‌റൂമിൽ ഉണ്ട്.”

“ഞാൻ എപ്പോഴും ബാത്‌റൂമിൽ ഉള്ളപ്പോൾ എന്താ എല്ലാവരും എന്നെ കാണാൻ വരുന്നത്?.” ആദിത്യൻ അലോസരത്തോടെ ചോദിച്ചു. അവൻ തന്റെ നഗ്നത മറക്കാനായി വെള്ളത്തിലേക്ക് കൂടുതൽ ഇറങ്ങി കിടന്നു. ലക്ഷ്മി അപ്പോൾ ബാത്റൂമിലേക്ക് കയറി വന്നു അവൾ ഒരു കറുത്ത പാന്റും ഷർട്ടും ജാക്കറ്റും ആണ് അണിഞ്ഞിരുന്നത്. അവളുടെ തലമുടി മുകളിൽ ഒരു ക്ലിപ്പ് കൊണ്ട് പിൻ ചെയ്ത് വച്ച് അവളുടെ മുടി പുറകിലേക്ക് തൂങ്ങി വിടർത്തി ഇട്ടിരിക്കുക ആയിരുന്നു.

“ഗുഡ് മോർണിംഗ് ” ആദിത്യൻ ബാത്ടബ്ബിൽ കുളിക്കുന്നതും അതെ ബാത്‌റൂമിൽ നിന്ന് പ്രിയ മേക്കപ്പ് ചെയ്യുന്നതും കണ്ട് ഒരു ചെറു ചിരിയോടെ ലക്ഷ്മി പറഞ്ഞു.

“ഹേയ് ലക്ഷ്മി.” ആദിത്യൻ പറഞ്ഞു. അവൻ വെള്ളത്തിന്റെ അടിയിൽ നിന്ന് ഒരു കൈയ് ഉയർത്തി അവളെ വീശി കാണിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ കുളിക്കുവാണ്.”

“എനിക്ക് അത് കാണാൻ പറ്റുന്നുണ്ട്.” ലക്ഷ്മി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “അപ്പോൾ ഇങ്ങനെ ബാത്‌റൂമിൽ ഉള്ള കൂടിക്കാഴ്ച്ച് ഒരു സ്ഥിരം സംഭവം ആക്കാൻ പോവുക ആണോ.”

“എനിക്ക് അങ്ങനെ ആക്കാൻ ഒരു താല്പര്യവും ഇല്ല. ഇപ്പോൾ എന്തെങ്കിലും അത്യാവശ്യ മീറ്റിങ്ങ് ഉണ്ടോ?.” ആദിത്യൻ ചോദിച്ചു.

“ഇല്ല, ഡേറ്റിംഗിന് വേണ്ടി തയ്യാറാക്കിയ ലിസ്റ്റ് കാണിക്കാൻ വന്നതാണ് പിന്നെ ആദിയയുടെ ഗുസ്റ്റുകൾ വന്നിട്ടുണ്ട്.” ലക്ഷ്മി കൈയ്യിൽ ഉണ്ടായിരുന്ന ഫയലിൽ നിന്ന് ഒരു പേപ്പർ എടുത്ത് അവനെ വീശി കാണിച്ചു.

“അതാണോ ഞാൻ ഡേറ്റ് ചെയ്യാൻ പോകുന്നവരുടെ ലിസ്റ്റ്?.” ആദിത്യൻ ആകാംഷയോടെ ചോദിച്ചു.

“താങ്കൾ കുളിച്ച് കഴിയുന്നത് വരെ കാത്തിരിക്കണോ?.” ലക്ഷ്മി ചിരിച്ച് കൊണ്ട് ചോദിച്ചു.

“അങ്ങനെ ചെയ്യുന്നത് ആയിരിക്കും നല്ലത്.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “നയനും പെങ്ങളും എത്തി അല്ലെ?.”

“ആദിയ അവർക്ക് മുറി കാണിച്ച് കൊടുത്ത് കൊണ്ട് ഇരിക്കുവാണ്.” ലക്ഷ്മി മറുപടി പാഞ്ഞു.

പ്രിയ അവളുടെ മേക്കപ്പ് സാമഗ്രികൾ സിങ്കിന്റെ സൈഡിലുള്ള സ്ലാബിൽ വച്ചതിന് ശേഷം ലക്ഷ്മിയുടെ കൈയ്യിൽ നിന്ന് ആ ലിസ്റ്റ് പിടിച്ച് വാങ്ങി. പ്രിയ അതിലെ ഓരോ പേരുകളുടെ മുകളിലൂടെ വിരൽ ഓടിച്ച് നോക്കുന്നത് കണ്ട് ആദിത്യൻ ഒന്ന് മുരണ്ടു.

“ഈ അവസാനത്തെ മൂന്ന് പേരുകൾ.” പ്രിയ ലക്ഷ്മിയോട് ചോദിച്ചു.

“അത് ഞാൻ രാത്രിയിൽ എഴുതി ചേർത്തതാണ്.” ലക്ഷ്മി മറുപടി പറഞ്ഞു. “ഞാൻ ഇന്നലെ രാത്രി വീട്ടിലേക്ക് പോയതിന് ശേഷം കുറച്ച് നേരം കൂടി ഇതിന്റെ പുറകെ ഇരുന്നു. അതിൽ കുറച്ച് പേരുകൾ കൂടി എഴുതി ചേർത്തു. കുറച്ച് പേരുകൾ വെട്ടി കളഞ്ഞു. വെട്ടി കളഞ്ഞവർ എല്ലാ വേറെ ആരെയോ കാണുന്നുണ്ടെന്ന് ഇന്റർനെറ്റിൽ നോക്കിയപ്പോൾ കാണാൻ കഴിഞ്ഞു.”

“ലിസ്റ്റിൽ ആരൊക്കെ ഉണ്ട്?.” ആദിത്യൻ ചോദിച്ചു. കള്ള കാമുകി മാരെ കൊണ്ട് കറങ്ങാൻ പോകുന്നത് അവന് വിഷമം ഉണ്ടാക്കി എങ്കിലും പ്രിയ ആ ലിസ്റ്റിൽ ആരെ എല്ലാം ആണ് ചേർത്തത് എന്ന് അറിയാൻ അവന് അതിയായ ആഗ്രഹം തോന്നി.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *