?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 451

“അതെല്ലാം ഭക്ഷണത്തിന് ശേഷം പറയാം.” പ്രിയ പെട്ടെന്ന് പറഞ്ഞു. “ഞങ്ങൾ നിനക്ക് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഉടുക്കാനുള്ള ഉടുപ്പുകൾ ഇപ്പോൾ എടുത്ത് വയ്ക്കാം.”

പ്രിയയും ലക്ഷ്മിയും ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. തന്റെ ജീവിതത്തിൽ ഇതിലും കൂടുതൽ ഇനി എന്തൊക്കെ ആണ് സംഭവിക്കാൻ പോകുന്നത് എന്ന് അവൻ ആലോജിച്ചു.

രാവിലത്തെ ഭക്ഷണം വളരെ സ്വാദുള്ളത് ആയിരുന്നു. നയൻ ആദിത്യനെ ആദ്യമായി കാണുന്നത് പോലെ അവന് കൈയ് കൊടുത്തു. അവളുടെ പെങ്ങളും വളരെ നന്നായി അവനോട് പെരുമാറി. അവൾ നയന്റെ ഒരു ചെറിയ പതിപ്പ് തന്നെ ആയിരുന്നു. അവളുടെ പോലെ തന്നെ നല്ല വടിവൊത്ത ശരീരം അവളുടെ പെങ്ങൾക്കും ഉണ്ടായിരുന്നു. അരവിന്ദ് നയൻനേ ഇപ്പോൾ കണ്ടാൽ വായും പൊളിച്ച് നോക്കി നിന്ന് പോകും എന്ന് ആദിത്യന് തോന്നി. ആദിത്യൻ അതും ഓർത്ത് ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

ആദിയ സംസാരത്തിന്റെ ഇടയിൽ ആദിരയെയും ആ സംഭാഷണത്തിൽ ഉൾപ്പെടുത്തി കൊണ്ട് ഇരുന്നു. ദ്വീപിലെ ജീവിതത്തെ കുറിച്ച് അവൾ കൂട്ടകാരിയോടും അവളുടെ അനിയത്തിയോടും വാതോരാതെ സംസാരിച്ച് കൊണ്ട് ഇരുന്നു. ബോംബെയിൽ പത്രക്കാർ അവരെ വിളിച്ചും ഇമെയിൽ അയച്ചും ശല്യപ്പെടുത്തുന്നതിനെ കുറച്ച് അവർ ആദിയയോടും ആദിരയോടും പറഞ്ഞു. കഴിഞ്ഞ ദിവസം അവർ ഒരു കോഫി ഷോപ്പിൽ ഇരുന്നപ്പോൾ ടീവിയിൽ ആദിയ ചാർലീസ് തെറോണിന്റെ ഫോട്ടോ എടുത്തത് കാണിച്ചതിനെ കുറിച്ചും പറഞ്ഞു. അവളുടെ അടുത്ത മേശയിൽ ഇരുന്ന ഒരു പെൺകുട്ടി ആദിയയെ നല്ല പരിജയം ഉണ്ടെന്ന് പറഞ്ഞതിനെ കുറിച്ചും സംസാരിച്ചു.

“അപ്പോൾ നീ എന്താണ് പറഞ്ഞത്?.” ആദിയ നയൻനോട് ചോദിച്ചു.

നയൻ കസേരയിൽ തിരിഞ്ഞ് ഇരുന്ന് അത് അഭിനയിച്ച് കാണിച്ചു. “ശെരിക്കും ഞാൻ അവളുടെ ഉറ്റ ചെങ്ങാതി ആണ്. ഞാൻ നിന്നെ ഇത് വരെ കണ്ടിട്ട് കൂടി ഇല്ലല്ലോ.” അവൾ അങ്ങനെ അഭിനയിച്ച് കാണിക്കുമ്പോൾ അവളുടെ പോണിടെയിൽ ആയി കെട്ടി വച്ച് ഇരുന്ന മുടി ഇളകി കളിക്കുക ആയിരുന്നു. അവൾ പിന്നെ ഫോൺ എടുത്ത് തുറന്ന് അതിന്റെ സ്‌ക്രീനിൽ ഉള്ള അവളും ആദിയയും കൂടി നിൽക്കുന്ന ഫോട്ടോ കാണിച്ച് കൊണ്ട് പറഞ്ഞു. “ഇതാണ് എന്റെ തെളിവ്. നിന്റെ കൈയിൽ ഇങ്ങനെ വല്ല തെളിവും ഉണ്ടോ?.”

ആദിയ ഇത് കേട്ടപ്പോൾ പൊട്ടി ചിരിച്ച് പോയി. ആ പെണ്ണ് അപ്പോൾ പെട്ടെന്ന് മിണ്ടാതെ ഇരുന്ന് അവളുടെ അടുത്ത് ഇരുന്ന കൂട്ടകാരിയോട് ഞങ്ങളുടേത് ഒരു രഹസ്യ കൂട്ട്കെട്ട് ആണെന്ന് പറഞ്ഞതിനെ കുറിച്ച് നയന്റെ അനിയത്തി നന്ദിനി പറഞ്ഞ് പൊട്ടി ചിരിച്ചു.

“ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല.” നയൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

അവർക്ക് പിന്നെ കൂടുതൽ സംസാരിക്കാൻ സമയം കിട്ടിയില്ല. ആദിര പീറ്ററിന്റെയും ജേക്കബിന്റെയും കൂടെ LA യിലേക്ക് പോകുമ്പോൾ എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്നതിന് ഉള്ള സമയ ക്രമം തീരുമാനിക്കുന്നതിൽ മുഴുകി ഇരുന്നു. ആദിയയും സോഫിയയും നയൻനേയും പെങ്ങളെയും ദ്വീപ് ചുറ്റി കാണിക്കാൻ കൊണ്ട് പോയി. ആദിത്യൻ അവന്റെ ജോലികൾ ചെയ്ത് തീർക്കാനായി പ്രിയയുടെയും ലക്ഷ്മിയുടെയും കൂടെ അവന്റെ ബാൽക്കണിയിലേക്ക് പോയി.

“ശെരി ആദ്യം എനിക്ക് ഡേറ്റിംഗ് ചെയ്യാൻ പോകുന്നവരുടെ ലിസ്റ്റ് കാണണം.” ആദിത്യൻ ബാൽക്കണിയിൽ ഉള്ള കസേരയിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു. പ്രിയ ഒരു പുരികം ഉയർത്തി അവനെ നോക്കി കൊണ്ട് ആ ലിസ്റ്റ് ആദിത്യന് കൊടുത്തു.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *