?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 451

സമയ ക്രമം ശെരിയാക്കുന്നത് ഒരു തലവേദന പിടിച്ച പണി ആയിരുന്നു. ഒരേ സമയം തന്നെ പല മീറ്റിങ്ങുകളും ഇവന്റുകളും കൂടികാഴ്ച്ചകളും ഉണ്ടായിരുന്നു. പതിനൊന്ന് മാണി ആയപ്പോൾ പ്രിയ ആദിത്യനെ ബോഡിഗാർഡുകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി റോക്കിയുടെയും ആദിയയുടെയും ആദിരയുടെയും അടുത്തേക്ക് പറഞ്ഞയച്ചു.

ആദിത്യൻ അവിടെ എത്തിയപ്പോഴേക്കും ആദിയയുടെയും ആദിരയുടെയും റോക്കിയുടെ കൂടെ സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. അവർ റോക്കിയോട് അടുത്ത ആഴ്ച്ചയിലേയും ഒരു മാസത്തേക്കും ഉള്ള സമയ ക്രമം പറഞ്ഞ് കൊടുത്തിരുന്നു.

റോക്കി അവർക്ക് ഓരോരുത്തർക്കും ബോഡിഗാർഡുകളുടെ വിശദ വിവരങ്ങൾ അടങ്ങിയ പ്രൊഫൈൽ കൈമാറി. അതിൽ റോക്കിയുടെ പേര് ഇല്ല എന്ന് കണ്ടപ്പോൾ ആദിത്യന് വിഷമം തോന്നി.

“താങ്കളുടെ പേര് എന്താണ് ഇതിൽ ഇല്ലാത്തത്?.” ആദിത്യൻ റോക്കിയോട് ചോദിച്ചു.

“എന്റെ ടീമിന് വേറെ തരത്തിൽ ഉള്ള ജോലിയിൽ ആണ് പ്രാബല്യം ഉള്ളത്.” റോക്കി വിശദീകരിച്ച് കൊണ്ട് പറഞ്ഞു. “ഞങ്ങൾ എന്തെങ്കിലും പ്രേശ്നങ്ങൾ ഉള്ള ആളുകളുടെ കൂടെ മാത്രമേ പോവുക ഉള്ളു. വളരെ കുഴപ്പം പിടിച്ച പണികൾ മാത്രം. നിങ്ങൾ ആരും അതിൽ പെടുന്നില്ല.”

“നിങ്ങൾ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒരു ധൈര്യം ആയേനെ.” ആദിത്യൻ പറഞ്ഞു. “ഒന്ന് കൂടി ആലോചിച്ച് നോക്കിക്കൂടെ.”

“വേണ്ടാ, താങ്കളുടെ സമയ ക്രമങ്ങൾ എനിക്ക് ശെരിയാവില്ല.” റോക്കി പറഞ്ഞു. “എനിക്ക് എന്തെങ്കിലും പ്രേശ്നങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ ആണ് താല്പര്യം. താങ്കൾക്ക് വെറും ഒരു കാവൽക്കാരനെ ആണ് ആവശ്യം.”

“എന്ത്?.”

“ഒരു കാവൽക്കാരൻ. താങ്കളുടെ ദൈനംദിന കാര്യങ്ങൾ കുഴപ്പം ഇല്ലാതെ നടക്കുന്നുണ്ടോ എന്ന് ശ്രെദ്ധിക്കുന്ന ഒരാൾ. എനിക്ക് അങ്ങനെ ഉള്ള ജോലി ചെയ്താൽ പ്രാന്ത് പിടിക്കും.” റോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

“താങ്കൾക്ക് അടിപിടിയിൽ ആണ് കൂടുതൽ താല്പര്യം അല്ലെ?.” ആദിത്യൻ ചോദിച്ചു.

“അടിപിടിയും അപകടവും ആണ് എനിക്ക് താല്പര്യം. എനിക്ക് അങ്ങനെ ഉള്ളപ്പോൾ ആണ് എന്റെ ജോലി ചെയ്യുന്നതായി തോനുന്നത് പിന്നെ പത്രക്കാരും ഞാനും തമ്മിൽ ഒത്ത് പോകില്ല. അവർ എന്നെ എരികയറ്റാനായി എന്തെങ്കിലും പറയും ചില സമയങ്ങളിൽ അവർ അതിൽ വിജയിക്കുകയും ചെയ്യും പിന്നെ അവിടെ ഞാൻ പ്രേശ്നങ്ങൾ ഉണ്ടാക്കും.” റോക്കി പറഞ്ഞു നിർത്തി. “എന്നെ താങ്കളുടെ കൂടെ വേണമെന്ന് പറഞ്ഞതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്.”

ആദിത്യൻ കൈയ്യിൽ ഉള്ള പ്രൊഫയിലിലേക്ക് നോക്കി കൊണ്ട് അത് വായിച്ച് തുടങ്ങി. കെവിൻ അമ്പത്തിഒന്ന് വയസ്സ് പൂർവ മറയിനും ഫ്‌ബിഐയും ആണ്. പതിനാല് വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. ഒൻപത് വർഷമായി സ്വന്തമായി ഒരു ടീം നടത്തി പോരുന്നു.

“അപ്പോൾ ഇയാൾ ആണ് എന്റെ ബോഡിഗാർഡ് അല്ലെ?.” ആദിത്യൻ റോക്കിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.

റോക്കി തല ആട്ടി കൊണ്ട് പറഞ്ഞു. “ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ ടീമിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. നല്ല സമർത്ഥനും ആളുകളെ മനസ്സിലാക്കുന്നതിൽ നല്ല കഴിവും ഉള്ള ഒരാളാണ്. താങ്കൾക്ക് ഇദ്ദേഹം നല്ലൊരു സഹായവും സംരക്ഷകനും ആയിരിക്കും.”

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *