സ്വാതന്ത്ര്യം 1 [കിരൺ കുമാർ] 1228

 

“നീ ഇറങ്ങി കഴിയുമ്പോ നിന്നെ കാത്ത് എന്റെ ഒരു സുഹൃത്ത് നില്പുണ്ടാവും ‘കുട്ടൻ’ അവനെല്ലാം അറിയാം ഞാൻ എല്ലാം സംസാരിചിട്ടുണ്ട്  . അയാൾ നിന്നെ ഒരു പെയിങ് ഗസ്റ്റ് ആക്കി ഒരു വീട്ടിൽ കൊണ്ട് ആക്കും അവിടെ പോയി നിന്റെ ഇതുവരെ ഉള്ള കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കണ്ട പറയേണ്ടത് ഒക്കെ കുട്ടൻ സംസാരിക്കും. പിന്നെ നാളെ യോ മറ്റോ  ഈ ഫോണിൽ ചൈത്രം ഹോം അപ്ലെയിൻസസ് എന്ന ഒരു നമ്പർ ഉണ്ട് അതിലേക്ക് വിളിക്കണം അവിടെ എന്റെ പേര് പറഞ്ഞിട്ട് ഇന്റർവ്യൂ നു ആണെന്ന് പറയണം അപ്പോ അവർ നേരിട്ട് ചെല്ലാൻ പറയും നീ പോയി കാണുക പിന്നെ സർട്ടിഫിക്കറ്റ് ഒന്നും കാണിക്കാൻ നില്കണ്ട പേരും ഒക്കെ മാറ്റി നിനക്ക് ഒരു പുതിയ ബയോഡേറ്റായും സർട്ടിഫിക്കറ്റും ഒക്കെ ഞാൻ തയ്യാറാക്കി ബാഗിൽ വച്ചിട്ടുണ്ട് അത് കാണിച്ച മതി . അവിടെ നിന്നെ എടുത്തു കൊള്ളും ഞാൻ സംസാരിച്ചു വച്ചിട്ടുണ്ട്. പിന്നെ അവിടെ നിന്ന് കുറച്ചു കാശ് ക്കെയുണ്ടാക്കി നീ പിന്നെന്താ നിന്റെ ഇഷ്ടം എന്നു നോക്കി എന്താ ന്ന് വച്ച ചെയ്യുക കേട്ടല്ലോ ”

 

ശിവേട്ടൻ പറഞ്ഞു

 

എനിക്ക് അതൊകെ കേട്ട് കണ്ണു നിറഞ്ഞു തുളുമ്പി വരുവാണ് .

എല്ലാരേം ഒരിക്കൽ കൂടെ നോക്കി ഞാൻ ആ ബാഗും വാങ്ങി ആ വലിയ വാതിലിന്റെ ചെറിയ ഒരു പോർഷനിലൂടെ ഇറങ്ങി

 

ഞാൻ അർജുൻ എന്ന അച്ചു ,

 

അച്ചു എന്ന് ഇവിടുന്ന് ഇറങ്ങിയ പിന്നെ എന്നെ വിളിക്കാൻ ആരും ഇല്ല . നീണ്ട 14 വർഷം ജുവനൈൽ ഹോമിലും ജയിലിലും ആയി കഴിഞ്ഞ് ഇന്ന് ഞാൻ സ്വതന്ത്രനാവുകയാണ്

 

14 ആം വയസിൽ ഒരു കൈ അബദ്ധം,  കുഞ്ഞിലെ തന്നെ അച്ഛനും അമ്മയും ആരാണ് എന്നു പോലും അറിയാത്ത എന്നെ എടുത്ത് വളർത്തിയ ആ തറവാട്ടിലെ തമ്പുരാട്ടിയുടെ മോളെ എന്റെ കുഞ്ഞു കളികൂട്ടുകാരി ആതിര മോളെ കേറി പിടിച്ചു കുളത്തിൽ മുക്കി കൊല്ലാൻ നോക്കിയ നാട്ടിലെ ഒരു വഷളൻ ചെക്കനെ ഞാൻ കരയിൽ ഇട്ട് ഒന്ന് പെരുമാറി അബദ്ധത്തിൽ അവന്റെ തല കല്ലിൽ അടിച്ചു കൊണ്ട് അവൻ മരണപെട്ടു . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു സംഭവം കൈ വിട്ട് പോയി എന്നറിഞ്ഞപ്പോൾ ആ തറവാട്ടിലെ ആരും എനിക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടായില്ല . കുട്ടികൾ തമ്മിലുള്ള അടിയിൽ ഞാൻ അവനെ കൊന്നു എന്നത് മാത്രം നാടും നാട്ടരും അറിഞ്ഞു . ആ പ്രായത്തിൽ ജുവനൈൽ ഹോമിലേക്ക് എടുത്ത് ഏറിയപെട്ടതാണ് പിന്നെ ഒരുപാട് അനുഭവിച്ചു എല്ലാം ആലോചിക്കുമ്പോൾ ആർക് വേണ്ടി ആയിരുന്നു ന്ന് തോന്നി പോകും . പക്ഷെ 18 ആം വയസ്സ് മുതൽ ഇങ്ങോട്ട് വന്നേ പിന്നെ ഇവിടുന്ന് കിട്ടിയ കുറെ ബന്ധങ്ങൾ ആണ് എന്നെ ഇത്ര നാൾ ജീവിപ്പിച്ചത് ., സ്വന്തം മോനെ പോലെ കാണുന്ന ജയിൽ വാർഡൻ ശിവേട്ടൻ അനിയനെ പോലെ കണ്ടിരുന്ന ടൈറ്റ്‌സ് ചേട്ടനും തോമസ് ചേട്ടനും എല്ലാരും , ഇവരെ ഒക്കെ മിസ് ചെയ്യുമല്ലോ എന്നതാണ് എന്നെ കൂടുതൽ ദുഃഖത്തിലാഴ്ത്തിയത്.

106 Comments

Add a Comment
  1. കമ്പി വേണോന്നില്ല കഥയ്ക്കു ജീവൻ ഉണ്ടായൽ മതി, ഉണ്ടക്കണ്ണി പോലെ…..

  2. തൃലോക്

    നല്ല തുടക്കം… ❤️❤️??

    അടുത്ത പാർട്ട് എപ്പോഴാ

  3. കിരൺ കുമാർ

    ബാക്കി സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. Baakki thaada brantha

Leave a Reply

Your email address will not be published. Required fields are marked *