അങ്ങനെ ക്ലാസ് കഴിഞ്ഞ് രണ്ടാളും ഒരുമിച്ച് ബസ്സില്‍ കേറി. ഒഴിഞ്ഞ സീറ്റ് കണ്ടപ്പോൾ അംബിക അവനോട് വിൻഡോസീറ്റിൽ ഇരിക്കാൻ പറഞ്ഞിട്ട് കൂടെയിരുന്നു.
“ എന്തായിരുന്നു മോൻ ഇന്നലെ ടീച്ചറെ കാത്ത് നിൽക്കാഞ്ഞത്?”
അവൻ ഒന്നും മിണ്ടിയില്ല.
“ കണ്ണാ, നിന്നോടാണ് ടീച്ചർ ചോദിച്ചത്. എന്ത് പറ്റി?”
“ അത്… അത്… ഇന്നലെ ബോര്‍ഡിൽ എഴുതിയത് ടീച്ചർ കണ്ടപ്പൊ… എനിക്കെന്തോ.. ടീച്ചറെ നേരിടാനൊരു…” അവൻ പറഞ്ഞത് മുഴുവന്‍ പുറത്ത് വന്നില്ല. ശബ്ദം ചിലമ്പിച്ചുപോയി.
“ ഓ, അതാണോ, അതൊക്കെ ഞാൻ അപ്പഴേ മറന്നു.” അവൾ നിസ്സാരമട്ടിൽ പറഞ്ഞു.
എന്നാലും കുറച്ച് കഴിഞ്ഞ് അവന്റെ മനസ്സറിയാൻ അവൾ ചോദിച്ചു.
“ എന്തിനാ അവരൊക്കെ നിന്നെ അങ്ങനെ വിളിക്കുന്നത്? ആകെ നാണക്കേടാണല്ലോ മോനെ ആ പേര്.”
ടീച്ചറുടെ മോനേന്നുള്ള വിളികേട്ട് അവൻ വിതുമ്പിപ്പോയി. സ്വന്തം അച്ഛൻ പോലും അത്രയും സ്നേഹത്തോടെ വിളിച്ചിട്ട് വർഷങ്ങളായിരിക്കുന്നു. അവന്റെ ചുണ്ടുകൾ വിതുമ്പി പൊട്ടുന്നത് കണ്ട് അംബികയ്ക്ക് വിഷമമായി.
“ എന്തിനാ കണ്ണാ കരയുന്നെ… ടീച്ചറോട് പറ, എന്ത് പറ്റി തെറ്റ് ചെയ്തുപോയോ?”
“ ഞാന്‍ തെറ്റായിട്ട് ഒന്നും ചെയ്തതല്ല ടീച്ചറേ… മായേച്ചി കൊച്ചിന് പാല് കൊടുക്കുന്നത് കണ്ടപ്പൊ അമ്മയെ ഓർത്ത് പോയി. എനിക്കാ ഭാഗ്യം കിട്ടിയില്ലല്ലോ എന്നൊക്കെ ആലോചിച്ച് വിഷമത്തോടെ നിന്നപ്പോഴാ ചേച്ചീടെ ഭർത്താവ് സതീശേട്ടൻ എന്നെ പിടിച്ചത്. അല്ലാതെ ഞാൻ അയാൾ പറഞ്ഞുണ്ടാക്കിയത് പോലെ ഒന്നും ചെയ്തിട്ടില്ല. പക്ഷേ അപ്പോ ഇതൊക്കെ ആരോട് പറഞ്ഞിട്ടും വിശ്വസിക്കുന്നുണ്ടായിരുന്നില്ല. എല്ലാവരൂടി എന്നെ…” അവൻ ഏങ്ങലടിച്ച് കരഞ്ഞുപോയി.
“ ച്ഛെ.. ച്ഛെ… കരയാതിരിക്ക് കണ്ണാ… ദേ… ബസ്സിലിരിക്കുന്നവരൊക്കെ ശ്രദ്ധിക്കുന്നു.. മോൻ വല്യ ചെക്കനല്ലേ? കണ്ണ് തുടച്ചേ…” അംബിക ചുമലിലൂടെ കൈയിട്ട് അവനെ ചേർത്ത് പിടിച്ചു.
“ നോക്ക്… ടീച്ചർ പറഞ്ഞിട്ടില്ലേ… മോനിനി എന്നെ അമ്മയെ പോലെ കണ്ടോളാൻ. ഇനി അമ്മയെ മിസ്സ് ചെയ്യുമ്പോഴൊക്കെ വീട്ടിലേക്ക് വന്നോളൂ. അതിനായിട്ട് സ്കൂളില്‍ പോണ വഴി കാത്ത് നിൽക്കുകയൊന്നും വേണ്ട. ഏത് സമയത്തും മോനവിടെ വരാം. വീട്ടില്‍ അച്ഛനോട് പറഞ്ഞിട്ട് വരണമെന്ന് മാത്രം.”
40 page kazhinju, 50 page ezhuthi tharam ennu paranju poya aala.