ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver] 604

കണ്ണീരിനിടയിലും അവൻ സന്തോഷത്തോടെ തല കുലുക്കി.

അതിൽ പിന്നെ ക്ലാസ് വിട്ട് വന്നാൽ കണ്ണൻ അപ്പോൾ തന്നെ ടീച്ചറുടെ വീട്ടില്‍ പോകുന്നത് പതിവായി. അപ്പോഴേക്കും അംബിക അവന് കഴിക്കാനുള്ള ഏത്തപ്പഴവും മറ്റും ഉണ്ടാക്കി വച്ചിരിക്കും. അവനെ അവിടെയിരുത്തി ബയോളജി മാത്രമല്ല, മറ്റ് വിഷയങ്ങള്‍ കൂടി പഠിക്കുന്നു ഉറപ്പാക്കിയിട്ടേ അവൾ അവനെ വിടുമായിരുന്നുള്ളൂ. അപ്പോഴേക്ക് നേരം ഇരുട്ടിയിട്ടുണ്ടാകും. ഇതൊന്നും മറ്റു കുട്ടികൾക്ക് പിടിക്കുന്നുണ്ടായിരുന്നില്ല. കുട്ടികൾക്ക് മാത്രമല്ല, സജിത ടീച്ചറിനും. കുട്ടികളെ നിർത്തേണ്ടിടത്ത് നിർത്തണമെന്നാണ് അവരുടെ പക്ഷം. പല തവണ അവരത് പറയുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം, ഹെഡ്മാസ്റ്റർ അംബികയെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചു. അവിടെ സജിത ടീച്ചറുടെ ക്ലാസിലെ ഒരു കുട്ടി അവന്റെ അമ്മയുമായി വന്നുനിൽപ്പുണ്ട്.

കൂടെ കണ്ണനും.

മറ്റേ കുട്ടിയുടെ നെറ്റി പൊട്ടിയത് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. കണ്ണൻ ആ കുട്ടിയുടെ നെറ്റിയിൽ കല്ലെടുത്ത് എറിഞ്ഞത്രേ. അന്ന് ഹെഡ്മാസ്റ്ററുടെ മുന്നില്‍ വച്ച് സജിത ടീച്ചർ അവന്റെ തുടയിൽ പൊതിരെ അടിച്ചു. അതുവരെയുള്ള ദേഷ്യമൊക്കെ തീർക്കാനെന്നോണം ഭ്രാന്തമായി തന്നെ അടിച്ചു. അത് കണ്ടുനിൽക്കാനാകാതെ അംബിക ആ കുട്ടിയുടെ അമ്മയോട് വികാരവായ്പ്പോടെ അവന് വേണ്ടി മാപ്പ് പറഞ്ഞു. അങ്ങനെ അവർ പോട്ടെന്ന് പറഞ്ഞതോടെ സജിത അടി നിർത്തി. പക്ഷേ അതിനുശേഷം ഹെഡ്മാസ്റ്ററും ബാക്കിയുള്ളവരും അംബികയെ കണക്കിന് ശകാരിച്ചു. അവളവനെ താഴത്തും തലയിലും വെക്കാതെ നടക്കുന്നത് കൊണ്ടാണ് അവനീ തോന്ന്യാസത്തിനുള്ള ധൈര്യം കിട്ടുന്നതെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി, ഉറ്റകൂട്ടുകാരിയായ സജിത ടീച്ചർ പോലും. അംബികയ്ക്ക് ശരിക്കും കരച്ചിൽ വന്നു. ഇരുപത്തിരണ്ട് വർഷത്തെ അധ്യാപനജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു കുറ്റപ്പെടുത്തൽ. മനസ്സാകെ ഇളകിമറിഞ്ഞു.

ക്ലാസിൽ വന്നതും അവൾക്ക് കണ്ണനെ മുന്നിലേക്ക് വിളിച്ചു. തനിക്ക് വഴക്ക് കേട്ടതിന്റെ നീരസം അവനോടുള്ള ദേഷ്യമായി മാറിയിരുന്നു. അവനോട് കൈ നീട്ടാന്‍ പറഞ്ഞ് കുട്ടികളുടെയെല്ലാം മുന്നിൽവച്ച് വടികൊണ്ട് തുടരെ അടിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും അവൻ കൈ പിൻവലിക്കുകയോ കരയുകയോ ചെയ്തില്ല. അടിക്കുന്നതിനിടയിൽ, എന്തിനാ ഇത് ചെയ്തതെന്ന് പലവട്ടം ചോദിച്ചിട്ടും അവൻ പറഞ്ഞില്ല. നിന്നുകൊണ്ടു.

അന്ന് വൈകിട്ട് അവൻ ടീച്ചർക്ക് വേണ്ടി കാത്തുനിന്നില്ല. വീട്ടിലേക്കുള്ള വരവും ഉണ്ടായില്ല. എന്തെങ്കിലും ആകട്ടെയെന്ന് ഭാവിച്ചെങ്കിലും അവൾക്ക് നെഞ്ചിലൊരു പൊള്ളൽ പോലെ. പിറ്റേന്ന് ക്ലാസെടുക്കുമ്പോൾ അവളുടെ ശ്രദ്ധ മുഴുവനും അവനിലായിരുന്നു. ആരോടും മിണ്ടാതെയും ചിരിക്കാതെയും ഇരിക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ അവളുടെ ഉള്ള് പിടഞ്ഞു. തമാശയൊക്കെ പൊട്ടിച്ച് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, അവൻ അവളോട് മിണ്ടിയില്ല. പിന്നീടൊരു മൂന്നാല് ദിവസം അങ്ങനെ തന്നെ ആവർത്തിച്ചപ്പോൾ അവളുടെ ദുഃഖം ഏറിവന്നു. അന്യനായ ഒരു കുട്ടിയാണ്. പഠിപ്പിക്കുന്ന നൂറോളം പേരിൽ ഒരാൾ. പക്ഷേ ഇപ്പോള്‍ അവനില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരിക്കുന്നു. ഭർത്താവും മോളും അടുത്തില്ലാത്തപ്പോഴും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ വന്നത് കണ്ണനുമായി അടുത്തപ്പോഴാണ്.

The Author

61 Comments

Add a Comment
  1. 40 page kazhinju, 50 page ezhuthi tharam ennu paranju poya aala.

Leave a Reply

Your email address will not be published. Required fields are marked *