ടീച്ചർമാരുടെ കളിത്തോഴൻ 2 [Oliver] 604

“ ങേ… അതിന് ഞാനെപ്പൊ ഇവർക്ക് മെസ്സേജും അശ്ശീലചിത്രങ്ങളും അയച്ചു?!” സതീശന്‍ വിലങ്ങിട്ട കൈ കൊണ്ട് തല ചൊറിഞ്ഞു.

അതുവരെ അടങ്ങിനിന്ന കണ്ണൻ മുന്നോട്ടാഞ്ഞ് സതീശന്റെ കരണത്തൊന്ന് കൊടുത്തു. വർഷങ്ങളായി തന്റെ ജീവിതം പരിഹാസ്യമാക്കിയതിന്റെ പലിശയും കൂടി ചേർത്ത്.

“സാറേ… ഈ ചെറ്റയെ വെറുതെ വിടരുത്. ഇവൻ കാരണമാ എന്റെ ജീവിതം തകർന്നത്. നാലാളുടെ മുന്നില്‍ തലയുയർത്തി നടക്കാൻ പറ്റാതെ കുടിച്ച് കുടിച്ച് എന്റെ അച്ഛൻ പോയത്.” അവൻ നിലവിട്ട് അലറി.

18 വയസ്സ് മാത്രം പ്രായമുള്ള ഈർക്കിലിപ്പയ്യന്റെ ഉള്ളില്‍ ഇത്രയും രോഷം ഒളിഞ്ഞിരുന്നെന്ന് അന്നാണ് അന്നാട്ടുകാർ തിരിച്ചറിഞ്ഞത്. സംഗതി പന്തിയല്ലെന്ന് കണ്ട് ഓരോത്തരായി പതിയെ പിരിഞ്ഞു. സതീശനുമായി ജീപ്പ് അകലുമ്പോൾ ആശ്വാസത്താൽ കണ്ണന്റെ തോളിൽ ചാരിനിന്നു അംബിക.

അന്ന് അവൾ നന്നായി ഉറങ്ങി. പക്ഷേ ആ ആശ്വാസത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇരുട്ടിവെളുക്കുന്നതിന് മുമ്പ് മറ്റൊരു ദുരന്തം തങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നെന്ന് ഇരുവരും അറിഞ്ഞിരുന്നില്ല. രാത്രി മൂന്ന് മണിയോടെ കണ്ണന്റെ ഫോണിലേക്ക് നിർത്താതെയുള്ള അംബികയുടെ വിളിയാണ് അവനെ ഉണർത്തിയത്.

നീതു തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്രേ! ദേഹമാസകലം പൊള്ളലുണ്ട്.

വാവിട്ട് കരയുന്ന അംബികയുമായി കണ്ണൻ തിരുവനന്തപുരത്ത് അവളെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് പോയി. അവനെ അവരുടെ ബന്ധുക്കള്‍ കണ്ടാലുള്ള പ്രതികരണം എന്താവുമെന്ന് അറിയാത്തതിനാൽ ടീച്ചറെ മാത്രം ഹോസ്പിറ്റലിലേക്ക് പറഞ്ഞുവിട്ട് അവൻ പാർക്കിംഗ് ഏരിയയിൽ കാത്തിരുന്നു.

സംഭവിച്ചതൊക്കെ പതിയെ വ്യക്തമായി. അന്ന് അംബികയെയും കണ്ണനെയും വളഞ്ഞ നാട്ടുകാരിൽ ആരോ ക്യാമറയില്‍ പകര്‍ത്തിയ ആ രംഗങ്ങളുടെ ചില ഭാഗങ്ങള്‍ മാത്രം നീതുവിന്റെ ഭാവി വരന്റെ വീട്ടുകാർക്ക് അയച്ചു കൊടുത്തിരുന്നു. അതോടെ വഴി വിട്ട് നടക്കുന്ന പെണ്ണുങ്ങളുള്ള കുടുംബത്തിൽ നിന്ന് അവർക്ക് ബന്ധത്തിന് താല്പര്യമില്ലെന്ന് അറിയിച്ചത്രേ. ഏറെക്കാലമായി ഒന്നിച്ച് കൂടെ കിടന്ന കാമുകനും ഇക്കാര്യത്തില്‍ അവളെ ഒറ്റപ്പെടുത്തിയത് നീതുവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അങ്ങനെയാണ് അവരുടെ ഫ്ലാറ്റിൽ ഈ കടുംകൈയ്ക്ക് മുതിർന്നത്. മണിക്കൂറുകൾ കടന്നുപോകുമ്പോഴും നീതുചേച്ചിക്ക് ഒന്നും പറ്റരുതെന്ന് മാത്രമായിരുന്നു കാറിലിരുന്നോണ്ടുള്ള അവന്റെ പ്രാർത്ഥന.

നേരം വെളുത്തു. പക്ഷേ അവളെ കാണാൻ പോയ അംബിക മടങ്ങിവന്നപ്പോൾ ഉച്ചയോട് അടുത്തിരുന്നു. കണ്ണന്റെ അരികിലേക്ക് എത്തിയ അവളുടെ മനസ്സാകെ കലങ്ങി മറിയുന്നത് അവളെ പരിചയം ഇല്ലാത്തവർക്ക് പോലും മനസ്സിലാവുമായിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളിലും പാറിപ്പറന്ന മുടിയിഴകളിലും അവരെയൊരു ദുഃഖപുത്രിയെപ്പോലെ തോന്നിച്ചു. അവന് സങ്കടം തോന്നി.

The Author

61 Comments

Add a Comment
  1. 40 page kazhinju, 50 page ezhuthi tharam ennu paranju poya aala.

Leave a Reply

Your email address will not be published. Required fields are marked *