തല്ലുമാല [ലോഹിതൻ] 2583

തല്ലുമാല

Thallumaala | Autho : Lohithan


കോട മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലയോര മേഖലയിലെ ഒരു ചെറു കവല..

കവല എന്ന് പറയാൻ കാര്യമായി ഒന്നുമില്ല.. ഒരു പലചരക്കുകട.. മുറുക്കാനും ബീഡിയുമൊക്കെ വിൽക്കുന്ന ഒരു പെട്ടിക്കട.. പിന്നെ ഒരു ചായ പീടിക.. ഇത്രയും സ്ഥാപനങ്ങൾ ആണ് അവിടെയുള്ളത്…

സമയം രാവിലെ എട്ടുമണി കഴിഞ്ഞിട്ടേയൊള്ളു… നല്ല തണുപ്പുള്ളത് കൊണ്ട് റോഡിൽ എങ്ങും ആരെയും കാണാനില്ല…

ചായപ്പീടിക തുറന്നിട്ടുണ്ട്.. പീടികയുടെ വരാന്തയിലും പഴയ ബെഞ്ചിലുമായി നാലഞ്ചു പേർ ഇരിക്കുന്നുണ്ട്.. എല്ലാവരുടെ കൈയിലും ആവി പൊന്തുന്ന ചായ ഗ്ലാസ്സുണ്ട്..

എല്ലാവരും തണുപ്പിൽ നിന്നും രക്ഷപെടാൻ കമ്പിളി ഷാളുകൾ പുതച്ചിട്ടുണ്ട്…

അവർ നാട്ടു വർത്തമാനവും പറഞ്ഞിരിക്കുകയാണ്…

“മധുരം കുറച്ച് ഒരു ചായ.. ”

പരിചിതമല്ലാത്ത ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി…

ആറടിയോളം ഉയരമുള്ള ആരോഗ്യ ദൃഢ ഗാത്രനായ ഒരു മനുഷ്യൻ…
ഒരു ജുബ്ബയും വെള്ള മുണ്ടുമാണ് വേഷം..

നാല്പതിനടുത്തു പ്രായം തോന്നിക്കും..
തോളിൽ ഒരു കറുത്ത ബാഗ് തൂക്കിയിട്ടുണ്ട്…

ബെഞ്ചിൽ ഇരുന്നു ചായ കുടിക്കുന്നവരിൽ ഒരാൾ ചോദിച്ചു..

” ഇവിടെ കണ്ടു പരിചയമില്ലല്ലോ.. എവിടെ വന്നതാണ്..? ”

ഞാൻ കുറച്ച് തെക്കുനിന്നാണ്.. മാവേലിക്കര..ഇവിടെ അടുത്തല്ലേ മുത്താർ എസ്റ്റേറ്റ്.. അങ്ങോട്ട് പോകാൻ വന്നതാണ്…

“എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണോ.? ”

അതേ…

” ഇവിടെനിന്നും കുറേ നടക്കണം.. അതാ ആ കാണുന്ന വഴിയിലൂടെയാണ് പോകേണ്ടത്..
മൂന്നു മൂന്നര മൈലുണ്ട്.. കുറച്ചു കഴിഞ്ഞാൽ അങ്ങോട്ട് പോകാൻ ജീപ്പ് വരും.. ഇവരൊക്കെ ആ ഭാഗത്തേക്ക് പോകാനുള്ളവരാണ്.. “

The Author

Lohithan

37 Comments

Add a Comment
  1. പൊന്നു.❤️‍🔥

    വൗ….. അടിപൊളി തുടക്കം.
    അല്ലങ്കിലും ലോഹി ചേട്ടന്റെ അങ്ങിനെ തന്നെയല്ലേ….🥰🥰❤️❤🔥❤🔥

    😍😍😍😍

  2. മുകുന്ദൻ

    Brillant!! ആ അഞ്ചു പവൻ കൈ കൊണ്ട് തൊടാതെ ഊരി എടുത്ത പോലത്തെ എഴുത്തിന്.

  3. Suuper
    പേജ് കൂട്ടുമൊ

  4. Update താ താ താ താ

  5. നല്ല കഥ.
    വ്യത്യസ്തമായ പ്രമേയം കൊണ്ടുവരുന്നത് നല്ലതാണ്. എനിക്ക് നിഷിദ്ധ സംഗമം പോലുള്ളതാണ് ഇഷ്ടം എന്നാലും ഇതും പൊളിക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply to തമി Cancel reply

Your email address will not be published. Required fields are marked *