തമാശ തമാശ 766

ശശി ഒരു പാവം കര്‍ഷകനാണ്‌. എന്നാൽ ശശിയുടെ ഭാര്യ ശകുന്തള പൊങ്ങച്ചക്കാരിയും അഹങ്കാരിയും ആയിരുന്നു. അവര്‍ എന്നുമയാളെ അകാരണമായി ശകാരിക്കുമായിരുന്നു. പാവം ശശി എല്ലാം സഹിക്കുമായിരുന്നു.

ഒരിക്കൽ ശശി പശുവിനെ മേയിച്ച് വീട്ടിൽ വരുവാൻ അല്പം വൈകി. അപ്പോൾ ക്ഷുഭിതയായ ശകുന്തള പതിവിന്‍പടി ശകാരവര്‍ഷം തുടങ്ങി.

ഇതിനിടയിൽ എന്തോ കണ്ടു വിരണ്ട പശു ശകുന്തളയെ കുത്തിമറിച്ചിട്ടു ഓടിപ്പോയി ദൗർഭാഗ്യകരമെന്ന് പറയട്ടേ, ആ കുത്ത് ശകുന്തളയുടെ മരണത്തിനു കാരണമായി.

അടുത്ത ദിവസം ശകുന്തളയുടെ സംസ്കാരച്ചടങ്ങ് നടക്കുകയാണ്‌. അനുശോചനമറിയിക്കുവാൻ എത്തിയ പലരും ശശിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ അനുകൂലമായും, പുരുഷന്മാര്‍ സംസാരിച്ചപ്പോള്‍ നിഷേധാര്‍ത്തിലും ശശി തലയാട്ടിക്കൊണ്ടിരുന്നു.

കുറേ നേരം ഇത് കണ്ട് ജിജ്ഞാസ തോന്നിയ ശശിയുടെ ആത്മാർത്ഥ സുഹൃത്ത് ശശാങ്കൻ ഇതിനെക്കുറിച്ചന്വേഷിച്ചു.

ശശിയുടെ മറൂപടി ഇപ്രകാരമായിരുന്നു:
“എന്നോട് സംസാരിച്ച സ്ത്രീകള്‍, ശകുന്തളയുടെ മരണത്തിൽ വിഷമിക്കണ്ടായെന്നും, ഏതോ വലിയ ആപത്ത് ഇങ്ങനെ ഒഴിവായിപ്പോയതായി കരുതി സമാധാനിക്കൂ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ്‌ അവര്‍ക്കുള്ള മറുപടിയായി ശരിയെന്ന അർത്ഥത്തില്‍ ഞാൻ തലയാട്ടിയത്.

“അപ്പോൾ ആണുങ്ങളോ..?” ആകാംഷ സഹിക്കാനാവാതെ ശശാങ്കൻ ഇടയ്ക്ക് കയറി ചോദിച്ചു.

ശശി ശശാങ്കനെ ഒന്നു നോക്കി. പിന്നെ മുഖം കുനിച്ച് തുടർന്നു:
*”പുരുഷന്മാര്‍ സംസാരിച്ചത് ആ പശുവിനെക്കുറിച്ചായിരുന്നു. അവര്‍ക്കറിയേണ്ടിയിരുന്നത് അതിനെ ഞാൻ ഉടനെയെങ്ങാനും വില്‌ക്കുമോ എന്നായിരുന്നു.”*

???

The Author

nislam salam

www.kkstories.com

4 Comments

Add a Comment
  1. Nice one… 🙂

  2. എന്താല്ലേ ???

Leave a Reply

Your email address will not be published. Required fields are marked *