തമ്പുരാട്ടി 3 [രാമന്‍] 1833

“ശെരിയാട്ടോ…നമുക്ക് ഒന്നേയുള്ളൂന്ന് എനിക്കും തോന്നുന്നുണ്ട്.അനുഷേച്ചിയുടെ ഉള്ളിലുള്ള വിഷമം എനിക്കതേ പോലെ എന്റെ നെഞ്ചിലറിയുന്നുണ്ടല്ലോ…കാന്താരി മുളക് തേച്ചപോലെ. ശെരിക്കും നമുക്ക് ഒരു ഹൃദയമാണോ ചേച്ചീ…?.” ചെറിയ കുട്ടിയെ പോലെ ചിരിച്ചു കൊണ്ട് ഞാൻ സംശയം കാട്ടി . ചേച്ചിയുടെ മുഖത്തു ചെറിയ മുള പൊട്ടിയ ചിരി പരന്നു. ഹാവ്വൂ ആശ്വാസം.ആ മുഖമൊന്ന് മാറിയല്ലോ.

“അനുഷേച്ചിയിപ്പോ കരച്ചിലു നിർത്തീല്ലേൽ…ഞാന്നാളെത്തന്നെ പോയി ഓപ്പറേഷൻ ചെയ്ത് വേറെ ഹൃദയം വാങ്ങി വെക്കുട്ടോ .അനുഷേച്ചിയെക്കാൾ നല്ല സുന്ദരിയുടെ ഹൃദയം. എന്നാലിങ്ങനെ ചേച്ചി കരയുമ്പോ എനിക്കിങ്ങനെ നീറ്റലും സഹിച്ചു നിൽക്കണ്ടല്ലോ?.എന്താ ചെയ്യണോ ഞാന്‍?….”എന്റെ കയ്യിൽ നിറഞ്ഞു നിൽക്കുന്ന  ചേച്ചിയുടെ വാടിത്തളര്‍ന്ന മുഖത്തേക്ക് എന്റെ മുഖം ചേർത്ത് നിർത്തി,ചേച്ചിയുടെ മൂഡ് മെല്ലെ ഞാന്‍ മാറ്റാൻ നോക്കി.ഏറ്റു ഏറ്റു.

എന്റെ കൊഞ്ചുന്ന വാക്കുകളിൽ പെട്ടുപോയ ചേച്ചി,പെട്ടന്ന് തന്നെ കുറുമ്പ് വീണ്ടെടുത്ത് എന്റെ നീണ്ട മൂക്ക് കടിക്കാൻ ചാടി. അമ്മേ!!! ജസ്റ്റ്‌ മിസ്സ്‌. ആ കീരിപ്പല്ലും,ചുണ്ടുകളും എന്റെ മൂക്കിൻറെ തുമ്പിൽ പിടുത്ത മിട്ടിപ്പോ കടിച്ചു തിന്നേനെ. കയ്യിൽ പൊതിഞ്ഞു പിടിച്ച ചേച്ചിയുടെ മുഖം കുറുമ്പും, പൊടിയുന്ന ദേഷ്യവും കൊണ്ട് പെട്ടന്ന് നിറഞ്ഞു. നേർത്ത കരച്ചിൽ പോലും ഇല്ലാതെയായി!.എന്റെ വയറിൽ ചേച്ചിയുടെ വിരലമർന്നു. നഖം മെല്ലെയെന്റെ തൊലിയിൽ അമർത്തി ചേച്ചി പല്ല് കടിച്ചു.

“ഡ്യൂപ്ലിക്കേറ്റ് ഹൃദയം വാങ്ങാമ്പോയാ കൊല്ലും ഞാൻ. എന്റെ മോനൂസിന് ചേച്ചിയുടെ ഹൃദയം ഇല്ലാതെ ജീവിക്കാൻ പറ്റോ?.. “  നീട്ടിയ മുഖത്തോടെ ചേച്ചി എന്റെ മനസ്സറിയാൻ ചോദിച്ചു.കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണോ ആ മുഖത്ത് ?. ഏയ് വെറുതെയാവും!

“പിന്നല്ലാതെ…ഇപ്പൊ എങ്ങനെ വേണേലും ജീവിക്കാമനുഷേച്ചി . “ പറഞ്ഞതേ ഓര്‍മ്മയുള്ളൂ .ചേച്ചിയുടെ നഖമെന്റെ തൊലിയിലമർന്നു. ഞാൻ രണ്ടു ചാട്ടം ചാടി. അനുഷേച്ചിയുടെ കൈ വിട്ട് കിട്ടാൻ കടിഞ്ഞു പരിശ്രമിച്ചു.തന്നില്ല ദുഷ്ട!.

“എന്റെ പൊന്നനുഷേച്ചി….ഞാൻ വെറുതെ പറഞ്ഞതാ!!വീട്ടില്ലേൽ ഞാനിപ്പോക്കാറി അമ്മയെ ഇങ്ങട്ട് വരുത്തും…. “ പല്ല് കടിച്ചു നിൽക്കുന്ന സുന്ദരി എന്നെയാകെ വിരൽ കൊണ്ട് അടക്കി നിർത്തിയപ്പോ അനുഷേച്ചിയുടെ നഖത്തിന്റെ മൂർച്ച അറിഞ്ഞു ഞാൻ കേണു. ആ കഴുത്തിലും, മുഖത്തും കണ്ണിലും അലയടിക്കുന്ന കുഞ്ഞി കുറുമ്പിന്റെ അംശം,എന്റെ കേഴൽ കൂടെയായപ്പോ ചിരി വന്നു തുടുത്തു. എനിക്കങ്ങു കൊതി തോന്നിപ്പോയി.നേരത്തെ പോലെ ചേച്ചിയുടെ മുഖം ഞാനെന്റെ കൈ കുമ്പിളിലാക്കി കൊതിയോടെ നോക്കി .

The Author

275 Comments

Add a Comment
  1. The Light Seeker

    Still waiting ?

  2. Helo rama than evidado

  3. വരുവായിരിക്കും അല്ലെ എപ്പോഴെങ്കിലും, കാത്തിരിക്കാം എല്ലാതിപ്പോ എന്ത് പറയാനാ…

  4. തങ്കപ്പൻ

    രാമൻ അങ്ങനെ പകുതിക്ക് വച്ചിട് പോകുന്ന ആളല്ല മൂപ്പർക്ക് കാര്യയിട് എന്തോ പ്രശനം ഉണ്ട് തോനുന്നു

  5. Hope?

    1. അല്ല ബായ് വരോ കാത്ത് നിക്കുന്നതിനു കാര്യം ഉണ്ടോ ?

  6. രാമ നീയും ഒരു വായനക്കാരൻ ആയിരുന്നില്ലേ… നി ആലോചിച്ചു നോക്ക് എത്ര ആൾക്കാർ ആണ് ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി wait ചെയുന്നത് എന്ന്… അതും വേണ്ട നിനക്ക് ഒരു അപ്ഡേറ്റ് തന്നുടെ… ?

    1. Still waiting bro?

Leave a Reply

Your email address will not be published. Required fields are marked *