തമ്പുരാട്ടി 5 [രാമന്‍] 797

“എടാ ദുഷ്ട നിനക്ക് ഗേൾഫ്രണ്ട് ണ്ടോ…?” സീരിയസ് ഇല്ലാത്ത ചോദ്യം.

“കുന്തം…” ചേച്ചി പല്ലും നുണക്കുഴിയും കാട്ടി ചിരിച്ചു “എന്റെ മനസ്സിൽ എന്നും ഈ അനുഷേച്ചിയേ ഉണ്ടായിരുന്നുള്ളു ” ഞാൻ ചേച്ചിയുടെ നുണക്കുഴി കവിളിൽ തലോടികൊണ്ട് പറഞ്ഞു.എന്റെ സ്നേഹത്തിടെയുള്ള തലോടലിൽ കുളിരു കേറിയ അനുഷേച്ചി ഒരു നിമിഷം കണ്ണടച്ചു തുറന്നു.

“എനിക്കറിയാടാ കോശവാ …നിനക്ക് വേറെയാരും ഇല്ലാന്ന്..” ,ചേച്ചി കണ്ണടച്ചു കാട്ടി “ഇല്ലേൽ മോൻ ഫോൺ നിലത്തുവെക്കാതെ കൊണ്ട് നടക്കൂല്ലേ…പിന്നേ നമുക്ക് ഒരു ഹൃദയമല്ലേ മോനൂ..ചേച്ചിക്ക് ഈ കുഞ്ഞി ഹൃദയം മനസ്സിലാവാതെയിരിക്കുവോ? ”ചേച്ചിയത് സ്വകാര്യമായി ചോദിച്ചപ്പോ പിന്നെയും എന്റെ മനസ്സ് വേദനിച്ചു. ഇങ്ങനെ സ്നേഹിക്കുന്ന ചേച്ചിയോട് ഞാൻ എന്റെ അവിഹിത കഥ എങ്ങനെ പറയും. ചേച്ചിക്കത് വെഷമായാലോ? എന്നാലും പറഞ്ഞേ പറ്റു.

“അനുഷേച്ചി..അതൊന്നുമല്ല…എന്റെ മനസ്സിൽ ചേച്ചിയെയുള്ളുവെങ്കിലും എനിക്ക് വേറെ പെണ്ണുങ്ങളുമായി….” ഞാൻ പേടിയോടെ ബാക്കി പറയാതെ ചേച്ചിയെ നോക്കി. കരുതിയ പോലെ ദേഷ്യമോ, ഞെട്ടാലോ ഒന്നും ആ മുഖത്തു കണ്ടില്ല. ചിരിയോടെ അനുഷേച്ചി എന്റെ പേടി നോക്കി നിൽക്കാണ്.

“അവിഹിത കഥയാണോടാ..?” സംശയം ആ മുഖത്തു വിരിഞ്ഞു. ഞാൻ തലയാട്ടി അതേന്നു കാണിച്ചു. ചേച്ചിക്ക് ചിരി. അത് കണ്ടപ്പോ എന്റെ മനസിനൊരു അലിവ്.

“ പേര് പറഞ്ഞ, ന്നെ ചീത്ത പറയരുത്. ..” ഞാൻ മുൻ കൂർ ജാമ്യത്തിന് കൈ കൂപ്പി.

“ഹ്മ്മ് അത് വേണോ….? ” പിരികം ചുളുക്കി ചേച്ചിയെന്നെ നോക്കി “വേണ്ടടാ…മോനു എന്നോട് ഇതൊന്നും പറയണ്ട…” ചേച്ചി ചിരിയെല്ലാം വിട്ട് കുറച്ചു സീരിയസ്സായി. “ നിന്നെ വിട്ട് പോയതല്ലേ ഞാൻ, മോനൂസിന്റെ സ്വന്തമെന്ന് മോനു കരുതിയ എന്റെ മനസ്സും, എന്റെ ഈ ശരീരവും ഞാൻ വേറെ ആൾക്ക് കൊടുത്തതല്ലേ…അതോണ്ട് മോനൂനെ കള്ളത്തരം ആ മനസ്സിൽ തന്നെ നിന്നോട്ടെട്ടോ. എന്നോട് നീ എല്ലാം പറഞ്ഞ ആ ആളുകളോട് എനിക്ക് അസൂയ തോന്നിയാലോ? എന്റെ മോനൂസിനെ കയ്യും കാലും കാണിച്ച് വശീകരിച്ച ദുഷ്ടകളെ എനിക്ക് കൊല്ലണം ന്ന് തോന്നിയാലോ? “ ചേച്ചി ചിരിച്ചു. ”അതോണ്ട് പേരൊന്നും പറയണ്ട എനിക്കറിയേം വേണ്ട “ എനിക്ക് ഉള്ളിൽ അനുഷേച്ചിയോടുള്ള സ്നേഹം വിങ്ങി പൊട്ടുന്ന സ്ഥിതിയായി. അതോണ്ടന്നെ എന്റെ കണ്ണും നിറഞ്ഞു.

The Author

52 Comments

Add a Comment
  1. ഇവൻ വീണ്ടും മുങ്ങി

  2. please continue bro

  3. Raman is soooo back😻❤️‍🔥🤙🏼

  4. evideyanu bro pls respond

  5. Ramaaaa iniyum nirthi povalle bro🙏

Leave a Reply

Your email address will not be published. Required fields are marked *