“ഇവിടന്ന് ഇന്നലെ പോയാ ആൾക്കാരില്ലേ..എന്റെ കെട്ടിയോനും മറ്റൊരും…” ചേച്ചി സ്വകാര്യമായി പറഞ്ഞു.
“മരിച്ചോ…?” പെട്ടന്ന് നാക്കിൽ അതാണ് വന്നത്?
“ഇല്ലടാ ആക്സിഡന്റ്റ് പറ്റിന്നാ അവർ പറഞ്ഞേ …”ചേച്ചിയുടെ മുഖത്തെ ദുഖമില്ലായ്മ എന്തുകൊണ്ടാന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു. എന്നാലും എനിക്ക് പേടി അമ്മക്ക് ഇതിൽ പങ്കുണ്ടോ എന്നതിലായിരുന്നു.
“അമ്മയാണോ അനുഷേച്ചി…?” ഞാൻ ശബ്‌ദം പതുക്കെയാക്കി ചോദിച്ചു
“എനിക്കറീല്ല ഇനിയാണോ? നിനക്കെന്താ തോന്നണേ?…”ചേച്ചി തിരിച്ചു ചോദിച്ചു. ആവാൻ തന്നെയാണ് സാധ്യത കൂടുതൽ. എന്തൊക്കെ പൊല്ലാപ്പാണ് അമ്മയുണ്ടാക്കി വെക്കണേ എന്നാലോചിച്ചു ഞാൻ തലക്ക് കൈ കൊടുത്തു. പോലീസ് ഇതറിഞ്ഞു വന്നതാണെലോ? സ്വപനത്തിലെ പോലെ അമ്മയെ കൊണ്ട് പോയാലോ?
“ആലോചിച്ചു നിക്കല്ലേ..വേഗം വാ…” ചേച്ചിയെന്റെ ചിന്തകളെ മുറിച്ചു. ഞാൻ വേഗം ബാത്‌റൂമിൽ പോയി മുഖം കഴുകിയിറങ്ങി. ചേച്ചി എന്നെക്കാത്തു പുറത്തുണ്ടായിരുന്നു.
രാവിലെ എണീറ്റു താഴെക്കിറങ്ങിയപ്പോ അമ്മക്ക് വല്ലാത്തൊരു നോട്ടം ഉണ്ടായിരുന്നെന്ന് ചേച്ചി പേടിയോടെ എന്നോട് പറഞ്ഞു. അമ്മ എന്തേലും അറിഞ്ഞോന്ന് ചേച്ചിക്ക് നല്ല ഭയമുണ്ട് അതോണ്ട് അമ്മയുടെ മുന്നിൽ വെച്ച് വേണ്ടാത്ത ഒന്നും കാണിക്കരുതെന്ന് എന്നോട് സത്യം ചെയ്യിച്ചു. അമ്മയറിയാൻ ഒരു വഴി പോലും ഇല്ലെങ്കിലും അനുഷേച്ചിയുടെ പേടി തണുക്കാൻ ഞാൻ സത്യം ചെയ്ത് കൊടുത്തു.
ലിവിങ് റൂമിൽ അമ്മയും രണ്ട് പോലീസ് കാരുമുണ്ടായിരുന്നു.എന്നെക്കണ്ടു അവരൊന്നും വെറുതെ ചിരിച്ചു . അമ്മക്ക് വലിയ മസിൽ പിടുത്തമൊന്നും ഉണ്ടായില്ല. അവരെല്ലാം മുന്നേ അറിയുന്ന പോലെയാണ് ഇരുത്തം. എന്നോടും ചേച്ചിയോടും ഇന്നലെ നടന്ന കാര്യങ്ങൾ മൊത്തം ചോദിച്ചു. അമ്മായിരിക്കുന്ന ധൈര്യം കൊണ്ട് എനിക്ക് തീരെ പേടി തോന്നിയില്ല ,അളിയന്റെ മോന്തക്ക് കുത്തിയത് വരെ ഞാൻ വെട്ടിത്തുറന്നു പറഞ്ഞു. അനുഷേച്ചി ഒരു മടിയും കൂടാതെ അളിയനുമായി ഉണ്ടായ പ്രശ്നവും, പോവാൻ തലപ്പര്യം ഇല്ലാന്നും പറഞ്ഞു. അവരെല്ലാം തല കുലുക്കി കേട്ടു .വീണ്ടും സംശയം ചോദിച്ചു. എന്നാ ഒറ്റത്തവണ പോലും അമ്മയോട് ഒരു ചോദ്യം ചോദിക്കാൻ അവർ നിന്നില്ല.എന്താ പേടിയാണോ? അമ്മക്ക് നേരെ നോക്കാൻ കൂടെ അവർക്കെന്തോ പ്രയാസം ഉള്ളപോലെയുണ്ട്. അവസാനം എന്തേലുമുണ്ടെൽ അറിയിക്കണം എന്നും പറഞ്ഞു അവര് പോയി. ചിലപ്പോ അമ്മയാണ് അവർക്ക് നല്ലപോലെ സംശയമുണ്ടാവും .തെളിയിക്കാൻ കഴിയുന്നില്ലേല്ലോ?

please continue bro
Raman is soooo back😻❤️🔥🤙🏼
evideyanu bro pls respond
Ramaaaa iniyum nirthi povalle bro🙏