തമ്പുരാട്ടി 5 [രാമന്‍] 809

“ഉമ്മ തരാനാ?..” ഞാൻ ചിരിയോടെ ചോദിച്ചു “എടാ കൊരങ്ങാ..നിന്നെ പാൽ മണക്കുന്നുണ്ട് ഈശ്വരാ അമ്മയ്‌ടുത്തു വരാഞ്ഞേ നന്നായി…പോ പോ നീപ്പോയി കുളിച്ചിട്ടു വന്നാ മതി. ”ചേച്ചിയെന്റെ കൈ പിടിച്ചു വലിച്ചു റൂമിലേക്ക് ഉന്തിവിട്ടു.ഞാനപ്പോഴാ ഒന്ന് എന്നെത്തന്നെ മണത്തുനോക്കിയത് ഒണങ്ങിയ പാലിന്റെ മണം ചെറുതായെങ്കിലുമുണ്ട്. കഷ്ടകാലത്തിന് അമ്മയുടെ മുന്നിൽ എങ്ങാനും പെട്ടിരുന്നേൽ തമ്പുരാട്ടി പൊക്കിയേനെ!

ബാത്‌റൂമിൽ കേറി കുളിക്കാൻ തുടങ്ങുമ്പോ ഡോറിൽ രണ്ടു മുട്ട്.

“നിന്റെ ഫോൺ കുറേ നേരായി ബെല്ലടിക്കിന്…ഞാനെടുക്കണോ? ” അനുഷേച്ചി പുറത്തുന്ന് വിളിച്ചു പറഞ്ഞു. അയ്യോ അതാ ദുഷ്ട വീണ്ടും എന്റെ ഫോണിൽ കളിക്കുന്ന. ഇനി നസീമതാത്ത എങ്ങാനുമാണോ? ഞാൻ വാതിലു പാതി തുറന്നു പുറത്തോട്ട് തലയിട്ടു നോക്കി. ചേച്ചി മെല്ലെ ഉള്ളിലേക്ക് ഒളിഞ്ഞു നോക്കി ഇളിച്ചു.

“ആരാ…” ഞാൻ പേടിയോടെ ചോദിച്ചു. ചേച്ചി ഫോൺ തിരിച്ചു കാട്ടി. ഡിസ്പ്ലേയിൽ അബിൻ. ഹോ ഞാൻ ശ്വാസം വിട്ടു. നസീമ താത്തയല്ലല്ലോ. ഫോൺ ഞാൻ വാങ്ങി കയ്യിൽ പിടിച്ചു

“ചേച്ചിയിന്നലെ എന്റെ ഫോൺ എടുത്തേ എന്തിനാ…” ഞാൻ സംശയത്തോടെ ചോദിച്ചു. തുറന്നു പിടിച്ച ഡോറിന്റെ കാട്ടിളയിലേക്ക് ചാരി ചേച്ചി കൈ കെട്ടി നിന്നു

“എന്താ എനിക്ക് മോനൂസിന്റെ ഫോൺ എടുത്തൂടെ?…”പിരികം ചേച്ചി പൊക്കിയിളക്കി.

“എടുക്കൊക്കെ ചെയ്യാ പക്ഷെ ആരെയോ വിളിച്ചല്ലോ? ”

“അത് ഞാൻ നിന്റെ ഫോൺ ബെല്ലടിക്കണ കണ്ടപ്പോ വെറുതെ തുറന്നു നോക്കി. അപ്പോ അറിയാതെ കൈ തട്ടി കാൾ പോയി…” ചേച്ചി ഇളിച്ചു കാട്ടി.“പിന്നേ ഫോൺ എന്റെ കയ്യിൽ ആയാ അത് തെരഞ്ഞെങ്കിലും നീ എന്റെ എടുത്തേക്ക് വരുമെന്ന് എനിക്കറിയാ. ഇതൊക്കെ ചേച്ചിയുയുടെ ഒരു ട്രിക്കല്ലേ? ”അനുഷേച്ചി കണ്ണടച്ചു കാട്ടി. വല്ലാത്ത ട്രിക്ക് തന്നെ എന്നെയിന്നലെ പിണക്കം കാട്ടി കൊല്ലാകൊല ചെയ്തിട്ടാണോ ട്രിക്ക് കാണിക്കൽ? .

The Author

53 Comments

Add a Comment
  1. bakki katha evide

  2. ഇവൻ വീണ്ടും മുങ്ങി

  3. please continue bro

  4. Raman is soooo back😻❤️‍🔥🤙🏼

  5. evideyanu bro pls respond

  6. Ramaaaa iniyum nirthi povalle bro🙏

Leave a Reply

Your email address will not be published. Required fields are marked *