തമ്പുരാട്ടി 5 [രാമന്‍] 797

”പുതിയ ഫാൻ വാങ്ങി കൊടുത്തില്ലേ? ഇപ്പോ പോയാൽ അത് തിരിച്ചെടുക്കാം ഇല്ലേൽ അതും കിട്ടാൻ വഴിയില്ല. “ അമ്മയതും പറഞ്ഞു കനപ്പിച്ചു നോക്കി എഴുന്നേറ്റു. ടേബിളിന് മുകളിലെ എനിക്ക് ചേച്ചി വെച്ച പേരക്ക എടുത്ത് കടിച്ചു. മുഖം വക്രിച്ചു

”മ്.. മൂത്തിട്ടില്ലട്ടോ പച്ചയാ..പഴുക്കട്ടെ എന്നിട്ട് നോക്കിയാ മതി…“ അമ്മയതും പറഞ്ഞു പോയി. പേരക്കയെ പറ്റിയല്ല. എന്നെപ്പറ്റിയാണ് പറഞ്ഞു പോയതെന്ന് എനിക്ക് മനസ്സിലായിരുന്നു.  അമ്മയോട് എതിര് നിലക്കാൻ ഞാൻ വളർന്നില്ല എന്നല്ലേ ആ പറഞ്ഞതിന് അർത്ഥം.

ഈശ്വരാ ഇനിയെന്താ ചെയ്യാ. ഏട്ടത്തിയിനി എവിടെ പോവാനാ. ആരും അതിന് കൂട്ടില്ല. ഒറ്റക്ക് ആ ചെറിയ കുട്ടിയേയും വെച്ച് എന്ത് ചെയ്യാനാ. ഞാനല്ലാതെ ആരാ ആ പെണ്ണിന് സഹായത്തിനുള്ളത്. ആ നാറി ഏട്ടൻ എവിടേ പോയതാണോ?  അമ്മയിനി ഏട്ടനെ ശെരിക്കും കൊന്നോ? തല പെരുത്തു പൊട്ടുമെന്ന് തോന്നിപ്പോയി. കണ്ണ് നിറഞ്ഞു ഒഴുകി കാഴ്ച മങ്ങിയിരുന്നു. ബാക്കിൽ നിന്ന് എന്നെയാരോ പൊതിഞ്ഞു. “അനുഷേച്ചി..” ഞാൻ മനസ്സിൽ വിളിച്ചു. ആ വിരലുകൾ എന്റെ കണ്ണുനീർ തുടച്ചു.

“അയ്യേ…കരയൊന്നും വേണ്ടാ, എന്റെ മോനൂസിനെ എന്തേലും കാട്ടാമെന്ന് അമ്മക്ക് വിചാരമുണ്ടെൽ എനിക്ക് കൂടെ അതൊന്നു കാണണലോ? നീയെന്തിനാ പേടിക്കണേ ചേച്ചിയുണ്ടെടാ കൂടെ..”ആശ്വസിപ്പിക്കുന്ന വാക്കുകൾ.പുറകിൽ നിന്ന് മുന്നിലേക്ക് വന്നു നിലത്തു മുട്ട് കുത്തി ചേച്ചിയെന്റെ മുഖം ആ കയ്യിൽ കോരിയെടുത്തു.

“ഏട്ടത്തി ഒറ്റക്കായിരിക്കും, ആരും ണ്ടാവൂല്ല സഹായത്തിന്.എനിക്ക് ഓടാൻ വയ്യ ഇല്ലേൽ ഞാൻ കൂടെ വരായിരുന്നു. നീ ചെല്ല്. എന്താ ചെയ്യാൻ പറ്റാന്നു നോക്ക്.എന്നെ വിളിച്ചാ മതി..തമ്പുരാട്ടിയ ഞാൻ ഡീൽ ചെയ്തോളാം കേട്ടോ…” അനുഷേച്ചി എന്റെ കവിളിൽ അമർത്തിയുമ്മ വെച്ചു ചിരിച്ചു. ചേച്ചിയുടെ സ്നേഹം കണ്ടപ്പോ,ആ കരുതൽ കണ്ടപ്പോ ഇത്രനാൾ എന്റെ ഹൃദയം വേറെ ഒരു പെണ്ണിന് അടിയറവ് വെക്കാഞ്ഞത് എത്ര നന്നായി എന്ന് ഞാൻ ചിന്തിച്ചു പോയി. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു.

The Author

52 Comments

Add a Comment
  1. ഇവൻ വീണ്ടും മുങ്ങി

  2. please continue bro

  3. Raman is soooo back😻❤️‍🔥🤙🏼

  4. evideyanu bro pls respond

  5. Ramaaaa iniyum nirthi povalle bro🙏

Leave a Reply

Your email address will not be published. Required fields are marked *