എന്നെ നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം കൈയോങ്ങിയപ്പോൾ ഞാൻ വേഗം നിലത്തു കൈകുത്തി ചാടി എണീറ്റ്. ചേച്ചിയും അന്നേരം എന്റെ പിടഞ്ഞെഴുന്നേൽപ്പിൽ ഞെട്ടി അവൾ കണ്ണ് തുറന്നു.
ഞാൻ എന്താണ് പറയേണ്ടത് എന്നറിയാതെ താഴെ നോക്കി നിന്നപ്പോൾ. എന്റെ മുഖം പിടിച്ചുയർത്തികൊണ്ട് മുത്തശ്ശനെന്റെ ചെവിയിൽ പിടിച്ചു തിരുമ്മി.
ആഹ് …മുത്തശ്ശാ! മുത്തശ്ശൻ കൈയെടുത്തു.
മുത്തശ്ശിയെ അന്നേരം റൂമിൽ കാണാൻ കഴിഞ്ഞില്ല. ഞാൻ ചേച്ചിയെ നോക്കുമ്പോ ചേച്ചിയും ഞങ്ങളുടെ കള്ളി പിടിക്കപ്പെട്ടതിൽ നാണിച്ചു തലതാഴ്ത്തി.
ഞാൻ എന്നെ മനസ്സിൽ പ്രാകി!
മിണ്ടാതെ സോഫയിൽ വന്നു കിടന്നാൽ മതിയായിരുന്നു. ഇനിയ്പ്പൊ എല്ലാരും അറിയും.
മുത്തശ്ശൻ എന്നോട് മുഖത്തേക്കു നോക്കാൻ ആവശ്യപ്പെട്ടു.
ഞാൻ ധൈര്യം സംഭരിച്ചുകൊണ്ട് എങ്ങനെയോ ഒന്ന് നോക്കി.
നീയെപ്പോ മോളുടെ മേലെ കയറി കിടന്നു ?
വാക്കുകൾക്ക് വേണ്ടി ഞാൻ പരതി…..
മോളെ നീയറിഞ്ഞോണ്ടാണോ ??
ഞാൻ അത് കേട്ട് പറഞ്ഞു.
സോറി മുത്തശ്ശാ സോഫയിൽ കിടന്നപ്പോ ഉറക്കം വന്നില്ല അതാണ് ഞാൻ ……!
ഓഹോ അതാണോ നീ നിന്റെ ചേച്ചിയുടെ മേലെ കയറി കിടന്നത്?
അത്. അത് പിന്നെ.
ഇരുട്ടിൽ ഞാൻ ഒന്നും കണ്ടില്ല!!
ഞാൻ വീണിടത്തു ഉരുണ്ടു.
ഉവ്വ ഉവ്വ!!
മോളെ നീ ഇവനെ സൂക്ഷിക്കണേ!
കഷ്മലൻ ആണിവൻ. കോഴിക്ക് കുറുക്കനെ കാവൽ ഏല്പിച്ച അമ്മയേം അച്ഛനേം ഞാൻ കാണുന്നുണ്ട്. മുത്തശ്ശൻ കലിപ്പിച്ചു.
അയ്യോ മുത്തശ്ശാ. വേണ്ട
പാവം അറിയാതെ ചെയ്തതല്ലേ വിട്ടേക്ക്. ചേച്ചി എനിക്ക് ജാമ്യത്തിന് വന്നു.
മോള് പറഞ്ഞോണ്ട് തത്കാലത്തേക്ക് ഞാൻ വിടാം.
മുത്തശ്ശി അന്നേരം സെറ്റ് സാരിയൊക്കെ ഉടുത്തു മുറിയിലേക്ക് കയറി വന്നു. ചന്ദനം ഒക്കെ നെറ്റിയിൽ തൊട്ടിട്ടുണ്ട്. അപ്പൊ എനിക്ക് മനസിലായി ഇരുവരും വാക ചാർത്ത് കണ്ടു കഴിഞ്ഞിട്ട് വന്നതാണ് എന്ന്.
ആഹാ രണ്ടാളും എണീറ്റോ!
Bro കുറെ നാളായി ഇതിന്റെ ബാക്കി പാർട്ട് നായി wait ചെയ്യുന്നു ഇതുപോലെ ഒരു story മനസ്സിൽ തട്ടിയിട്ടില്ല please write the second part bro ❤️❤️❤️❤️❤️
എന്ന് പ്രതീക്ഷയോടെ ❤️
Bro please write next part of താരചേച്ചി
Please try bro
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️….
Please try bro