? താരചേച്ചി 2 [കൊമ്പൻ] 692

മുടി ജസ്റ് പിറകിലേക്ക് കെട്ടി വെച്ചേക്കുവാണ്. ഒരു മേക്കപ്പും ഇല്ലാതെ എന്റെ തങ്കകുടത്തിനെ കാണാൻ തന്നെ പ്രത്യേക ചന്തമായിരുന്നു.

ചേച്ചിയുടെ ആഭരണം എല്ലാം ബെഡിൽ വെച്ചിട്ടുണ്ട്. ഞാൻ കസവു മുണ്ടും പച്ച നിറത്തിൽ ഉള്ള ഷർട്ടുമിട്ടു.

ചേച്ചിയുടെ ലക്ഷ്മിമാല ഞാൻ എടുത്തു നോക്കി. ഞാൻ ഇട്ടു തരട്ടെ ചോദിച്ചപ്പോൾ ചേച്ചി സമ്മതിച്ചു. ഞാൻ ചേച്ചിയുടെ കഴുത്തിൽ അണിയിക്കുമ്പോ ചേച്ചിയുടെ നനവാർന്ന കഴുത്തിൽ ഒന്ന് മുത്തമിടണമെന്നു തോന്നി.

മുത്തശ്ശി ഉള്ളത് കൊണ്ട് തല്ക്കാലം ആ ആഗ്രഹം വേണ്ടാന്ന് വെച്ചു. കാശുമാലയും ഞാൻ അണിയിച്ചു.

ചേച്ചി ദേവസുന്ദരിയപോലെ ഒരുങ്ങി. സെറ്റ് സാരിയിലും സ്വര്ണാഭരണത്തിലും ചേച്ചിയെ കാണാൻ പ്രത്യേക എടുപ്പ് ആയിരുന്നു. മുത്തശ്ശി കണ്ണ് എഴുതികൊടുത്തു. ചേച്ചി ചന്ദനം ഇടുമ്പൊ എനിക്കും തിരുനെറ്റിയിൽ ഒരു തിലകക്കുറി ഇട്ടുകൊണ്ട് എന്നെ അവളൊരു നോട്ടം നോക്കി. എന്റെ നെഞ്ചിൽ പ്രേമംകൊണ്ട് കുത്തി കൊല്ലുന്ന നോട്ടം!!

മുത്തശ്ശൻ മുല്ലപ്പൂ സംഘടിപ്പിക്കാൻ പോയതായിരുന്നു, വേറേ ആർക്കുമല്ല മുത്തശ്ശിക്കണേ. പിന്നെ ചേച്ചിക്കും തരാൻ മറന്നില്ല. മുത്തശ്ശൻ മുത്തശ്ശിക്ക് പൂവെച്ചു കൊടുക്കുമ്പോ എന്റെ പൊന്നുങ്കുണ്ടത്തിന്റെ വാർമുടിയിൽ ഞാനും മുല്ലപ്പൂ ചൂടിച്ചു.

ഞങ്ങൾ മുഹൂർത്തം ആവും മുൻപ് ഗുരുവായൂരപ്പനെ ഒന്ന് തൊഴാമെന്നു വെച്ചു.

ഞാനും ചേച്ചിയും പെർഫെക്റ്റ് മാച്ച് ഡ്രസ്സ് ആണാല്ലോ, എന്ന് മുത്തശ്ശി പറഞ്ഞു. ഞങ്ങൾ രണ്ടാളും മുത്തശ്ശിയുടെ ഇരു കവിളിലും മുത്തമിട്ടുകൊണ്ട് തൊഴാനായി മുറിയിൽ നിന്നുമിറങ്ങി.

ഞങ്ങൾ അമ്മയേം അച്ഛനേം നോക്കി. അവർ റെഡിയായി കഴിഞ്ഞിരുന്നു. രണ്ടാളും ഞങ്ങളോടൊപ്പം തൊഴാനായി ഇറങ്ങി. വരി അധികം ഒന്നും ഉണ്ടായില്ല. എങ്കിലും ഒരല്പം സമയം എടുത്തു ചുറ്റമ്പലത്തിലേക്ക് കടക്കാൻ. ഞങ്ങൾ തൊഴുതിറങ്ങി. പുറത്തുള്ള മണ്ഡപത്തിലാണ് വിവാഹം.

ചേച്ചിയോടു ഞാൻ ചോദിച്ചു, എന്താണ് കാര്യമായി പ്രാർഥിച്ചത് ? എന്ന്. പിന്നെ പറഞ്ഞാൽ മതിയോന്ന് അവൾ ചോദിച്ചു?

ഞാൻ അതിനു ചിരിച്ചു സമ്മതിച്ചു.

രാധികചേച്ചി അണിഞ്ഞൊരുങ്ങി മണ്ഡപത്തിൽ നില്കുന്നു, കല്യാണ ചെക്കൻ നല്ല ഭംഗിയുണ്ട് എന്ന് ഞങ്ങൾ തമ്മിൽ നോക്കി ചിരിച്ചു പറഞ്ഞു. താലി കെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു നോക്കി. ഇന്നേവരെ താലി കെട്ടുന്നത് എങ്ങനെയാണെന്നു എനിക്കറീല, പക്ഷെ ഇനി മുതൽ ശ്രദ്ധിക്കണം എന്ന് തോന്നി. കല്യാണ ചെക്കനും ചെറിയ കണ്ഫയൂഷൻ ഉള്ളത് കണ്ടപ്പോ ഇത്രക്കും ഒരു സംഭവം ആണോ ഈ താലികെട്ട് എന്ന് ഞാനോർത്തു.

അങ്ങനെ കല്യാണം ഗംഭീരമായി. നല്ല വിശപ്പുണ്ടായിരുന്നു ഇത്ര നേരം ഞങ്ങൾ പിടിച്ചുനിന്നു, രാവിലത്തേയും ഉച്ചക്കാലത്തേയും ചേർത്ത് നല്ലപോലെ ഞാനും ചേച്ചിയും ഒന്നിച്ചു ഫുഡ് കഴിച്ചു. ഞങ്ങളുടെ ഓപ്പോസിറ്റ് തന്നെയുള്ള പന്തിയിൽ ആയിരുന്നു മുത്തശ്ശനും മുത്തശ്ശിയും അവർ ഞങ്ങളെ നോക്കി ചിരിച്ചു.

ഞാനും ചേച്ചിയും കഴിച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും പറഞ്ഞൂ നിങ്ങൾ മുറിയിൽ ഇരുന്നോ ഞങ്ങൾ റിലേറ്റീവ്സ് നെ എല്ലാരേം കണ്ടിട്ട് വരാമെന്നു, അത് കഴിഞ്ഞിട്ട് വീട്ടിലേക്ക് പോകാമെന്നും.

ഞാനും ചേച്ചിയും പയ്യെ ഹോട്ടലിലേക്ക് നടന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) ? കാട്ടൂക്ക് (3.3+M) ?? അല്ലി ചേച്ചി (2.8+M) ? ?? . The Great Indian Bedroom (2.2M+) ? കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) ? താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+)? ഹോം മേഡ് ലവ് (2M) ? Enjoy stories and support all writers who contribute good quality stuff to our platform.

55 Comments

Add a Comment
  1. Bro കുറെ നാളായി ഇതിന്റെ ബാക്കി പാർട്ട്‌ നായി wait ചെയ്യുന്നു ഇതുപോലെ ഒരു story മനസ്സിൽ തട്ടിയിട്ടില്ല please write the second part bro ❤️❤️❤️❤️❤️

    എന്ന് പ്രതീക്ഷയോടെ ❤️

  2. Bro please write next part of താരചേച്ചി

    Please try bro

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️….

    Please try bro

Leave a Reply

Your email address will not be published. Required fields are marked *