തട്ടത്തിൻ മറയത്ത് [Aadhi] 349

തുടങ്ങും… ). ഇപ്പൊ നാട്ടിൽ ചെറുതായിട്ട് അച്ഛന്റെ ബിസിനസ്സിൽ സഹായിച്ചും അല്ലറ ചില്ലറ കൃഷിയൊക്കെ ആയിട്ടും മുന്നോട്ട് പോവുന്നു.

വീടിനടുത്തുള്ള ഷെഡിൽ ബൈക് നിർത്തി ഇറങ്ങി. അച്ഛന്റെ പണ്ടത്തെ പടക്കുതിരകൾ- ഒരു രാജ്‌ദൂതും അംബാസഡറും, രണ്ടും KLM രെജിസ്ട്രേഷൻ – പ്രതാപത്തോടെ കിടക്കുന്നുണ്ട് ഷെഡിൽ. വല്ലപ്പോഴും മാത്രമേ ആ വണ്ടികൾ ഷെഡിൽ നിന്നും ഇറങ്ങാറുള്ളൂ.. അല്ലാത്തപ്പോൾ ഓടാൻ അമ്മാവന്റെ ഇന്നോവ ഉണ്ട്.

ചെന്ന് കേറിയ പാടെ കേട്ടു അമ്മയുടെ വായിൽ നിന്ന്…വയറു നിറച്ചു. ഞാൻ വാദിക്കാൻ പോയില്ല. കച്ചറ ഉണ്ടാക്കിയത് അല്ല , അത് സാഹിബിന്റെ വീട്ടുകാരോട് ഉണ്ടാക്കിയതാണ് വലിയ പ്രശ്നം. അമ്മയും ഖജീജുമ്മയും കൂട്ടുകാർ ആണെങ്കില് അച്ഛനും സാഹിബും അതിനേക്കാൾ കൂട്ടുകാർ ആണ്, അല്ല ആയിരുന്നു.. അച്ഛൻ പണ്ട് ഈ ബസും സൂപ്പർ മാർക്കറ്റും തുടങ്ങുന്നതിന്റെ മുമ്പ്….. പണ്ട് നല്ല രീതിയിൽ ബന്ധം ഉണ്ടായിരുന്ന കുടുംബം ആണ് ഞങ്ങളുടേത്. പക്ഷെ അതിനിടയിൽ രാഷ്ട്രീയവും ബിസിനസ്സ് പരമായ കുറച്ചു വഴക്കുകളും  കേറി വന്നപ്പോൾ കുറച്ചൊന്നു അകന്നു. എന്നാലും തമ്മിൽ ശത്രുത ഒന്നുമില്ല.. ഇപ്പോൾ മനസ്സിലായില്ലേ ഇതിനിടയിൽ ഞാനും ഷെൽഹയും തമ്മിലുള്ള ബന്ധം അറിഞ്ഞാൽ ഉള്ള കോലാഹലം എന്തായിരിക്കും എന്ന്.. ചിലപ്പോൾ വർഗീയതയും രാഷ്ട്രീയവും പറഞ്ഞു നാട് കത്തും.. വീട്ടുകാർക്ക് പ്രശ്നം ഇല്ലെങ്കിലും നാട്ടുകാർ പ്രശ്നം ഉണ്ടാക്കുമല്ലോ..

അച്ഛനോട് ഇന്ന് നടന്നതൊന്നും പറഞ്ഞു ഇനിയും എന്നെ ചീത്ത കേൾപ്പിക്കരുത്  എന്ന് സമ്മതിപ്പിച്ചാണ് റൂമിലേക്ക് പോയത്. എന്നാലും മൂപ്പർ അറിയും..പക്ഷെ ഇനി ഒരു മൂന്നു ദിവസം ഞാൻ നാട്ടിൽ ഉണ്ടാവില്ല.. അതുകൊണ്ട് നേരിട്ടുള്ള ചീത്തവിളി കേൾക്കണ്ട.

നാളെ രാവിലെ നാട്ടിലെ ഗവൺമെന്റ് കോളേജിൽ നിന്ന് ടൂർ ആണ്…വയനാട്, മൈസൂർ ബാംഗ്ലൂർ… മൂന്നു ദിവസത്തെ ടൂർ.  നാളെ രാവിലെ പോവും, ഞങ്ങളുടെ ടൂറിസ്റ്റ് ബസ് ആണ്. എനിക്ക് വണ്ടി ഓടിക്കുന്നത് ഭ്രാന്താണ്. പിന്നെ ടൂറിസ്റ്റ് ബസും.. വേറെന്ത് ഒടിച്ചാലൂം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ഫീൽ അത് വേറെ ആണ്.. അങ്ങനെ ആണ് ഞാൻ ട്രിപ്പ് എടുക്കാം എന്ന് പറഞ്ഞത്.

രാവിലെ നേരത്തെ എണീറ്റ് ബൈക്കും എടുത്ത് പെട്രോൾ പമ്പിൽ എത്തി. ഫീനിക്‌സ്- ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വണ്ടി.. ജില്ലയിലെ തന്നെ നമ്പർ 1 ആണ്. ഞാൻ ബാംഗ്ലൂർ നിന്ന് വന്നു ചേർത്തലയിലും ചെങ്ങന്നൂരും  ഒക്കെ പോയി മറ്റുള്ള ടൂറിസ്റ്റ് വണ്ടികൾ കണ്ടു അതിനനുസരിച്ചു ലൈറ്റും സൗണ്ടും ചെയ്തു എടുത്തതാണ് ഈ വണ്ടി. വണ്ടി എടുത്ത് കോളേജിൽ പോയി ട്രിപ്പ് എടുത്തു. എന്റെ കൂടെ ഒരാൾ കൂടി ഉണ്ട് ഡ്രൈവർ ആയിട്ട്- അൻവർ. അക്ബറിക്കാന്റെ അനിയൻ ആണ്. പണ്ട് മുതലേ ഞങ്ങളുടെ ബസിൽ ആയിരുന്നു. ഈ ബസ് വാങ്ങിയപ്പോൾ ഇതിലേക്ക് വന്നു.  അതിലുപരി  പണ്ട് മുതലേ എന്റെ എല്ലാ അടിപിടിക്കും കച്ചറകൾക്കും കൂടെ ഉള്ള  ചങ്ക്.   രാവിലെ ആയത് കൊണ്ട് ബസ് കത്തിച്ചു വിട്ടു.. കുട്ടികൾ എല്ലാം പാട്ടും ലൈറ്റും ഒക്കെ ഹെവി സൗണ്ടിൽ ഇട്ടു ഡാൻസ് ആണ്.. ഞാനും കുറച്ചില്ല, ആംപ്ലിഫയറും സ്‌പീക്കറും ലേസറും എല്ലാ ലൈറ്റും ഇട്ടുകൊടുത്തു. അവരുടെ പ്രായം ഇതല്ലേ…കുടുംബം ഒക്കെ

The Author

Aadhi

ഞാൻ ഇവിടെ ഉണ്ടായിരുന്നു.. ഒരിക്കൽ !

73 Comments

Add a Comment
  1. //ബസ്, പെട്രോൾ പമ്പ്, ടൗണിൽ 2 സൂപ്പർ മാർക്കറ്റ് പിന്നെ രണ്ടു ക്വാറിയും ഒരു ക്രഷറും കുറച്ചു സിവിൽ കോൺട്രാക്ട് വർക്കും//

    // രക്തത്തിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളതുകൊണ്ട് ആണോ എന്തോ കുത്തക മുതലാളിമാർക്ക് വേണ്ടി പണിയെടുക്കാൻ പറ്റില്ലെന്നും പറഞ്ഞു ആറക്ക ശമ്പളം ജോലി ഇട്ടെറിഞ്ഞു പോന്നു..//

    നീയിതെവടേലും ഒരു സ്ഥലത്ത് ഒറച്ച് നിക്കടാ, ബലാലേ!!!!!

    1. ദത് മതി??

  2. വിരഹ കാമുകൻ????

    നല്ല അടിപൊളി പ്രണയം

    1. താങ്ക്സ് bro??

  3. ആദി ഇനിയും ഇത്തരത്തിലുള്ള പ്രണയവർണ്ണനകൾ പ്രതീക്ഷിക്കുന്നു.

    1. ശ്രമിക്കാം തമ്പുരാനെ.. ??
      വേറൊരു കഥ ഉണ്ട് അപ്പുറത്ത്.. അതൊന്നു കരക്ക് അടുപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.

  4. ഇഷ്ടപ്പെട്ടു.. ഒട്ടും മടുപ്പിക്കാതെ പറഞ്ഞ പ്രണയകഥ..

    1. Thank u J❤️❤️❤️

      1. ‘Anthony Nair’ malayalathil Punjabi housile scene dp..!!

Leave a Reply

Your email address will not be published. Required fields are marked *