ആയിക്കഴിഞ്ഞാൽ ആകെ ആലോചിക്കാൻ ഈ ടൂർ ഒക്കെയേ കാണൂ… അടിച്ചു പൊളിക്കട്ടെ..7 മണി കഴിഞ്ഞു, ബസ് താമരശ്ശേരി ചുരം കേറിക്കൊണ്ടിരിക്കുകയാണ്..ബസിന്റെ സ്പീഡ് നന്നായി കുറച്ചു ചുറ്റുമുള്ള കാഴ്ചകൾ ഒക്കെ കണ്ടാണ് പോക്ക്. ചെറുതായി ഇറങ്ങിയ മഞ്ഞിലൂടെ സൂര്യൻ ഉദിച്ചു വരുന്നതൊക്കെ നോക്കി ആ തണുപ്പ് ആസ്വദിച്ചു പതുക്കെ പതുക്കെ ബസ് കേറിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഒരു പയ്യൻ കവറുണ്ടോ, കൂടെ ഉള്ള പെൺകുട്ടി ഛർദിക്കുന്നു എന്നും പറഞ്ഞു വന്നത്. അൻവർ വേഗം കവർ എടുത്തു കൊടുത്തു. കുറച്ചു കഴിഞ്ഞു ബസ് ഫോട്ടോ ഒക്കെ എടുക്കാൻ വണ്ടി സൈഡ് ആക്കി. എല്ലാവരും ഇറങ്ങി ഫോട്ടോ ഒക്കെ എടുക്കുന്നുണ്ട്. ഞാനും അൻവറും ഇറങ്ങി റോഡിന്റെ ഒരു സൈഡിൽ പോയിരുന്നു. അവനു ഇത് സ്ഥിരം ആണ്, ഈ കാഴ്ചയും തണുപ്പും എല്ലാം.. എനിക്ക് അങ്ങനെ അല്ല.. ഇതെന്റെ രണ്ടാമത്തെ വര്ഷം ആണ് ബസിൽ. ഓരോ തവണ കാണുമ്പോഴും എന്നെ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിച്ചിട്ടേ ഉള്ളൂ കാട്ടിലൂടെ ഉള്ള ഈ ബാംഗ്ലൂർ റൂട്ട്.
വെറുതെ ബസിലേക്ക് നോക്കിയപ്പോൾ ആണ് തട്ടമിട്ട ഒരു പെൺകുട്ടി സൈഡിലെ ഗ്ലാസിൽ തല വെച്ച് ചാരി ഇരിക്കുന്നത് കണ്ടത്. നല്ല പരിചയം ഉള്ള മുഖം. അന്വേഷിച്ചപ്പോൾ നേരത്തെ ഛർദിച്ച കുട്ടി ആണ്. ബാക്കി എല്ലാവരും ഫോട്ടോ എടുക്കാൻ പോയപ്പോൾ പുറത്തു ഇറങ്ങാൻ വയ്യാതെ സങ്കടപ്പെട്ട് ഇരിക്കുകയാണ്. ഞാൻ വേഗം ബസ്സിന്റെ പിന്നിലെ ലഗ്ഗേജ് തുറന്നു രാവിലത്തെ ബ്രെക് ഫാസ്റ്റിൽ നിന്ന് ഇഡലിയും ചട്‌ണിയും എടുത്ത് ബസിൽ കേറി. എന്നെ കണ്ടപ്പോൾ അവളൊന്നു ഞെട്ടി എണീക്കാൻ നോക്കി. ഞാൻ ഇരിക്കാൻ പറഞ്ഞിട്ട് ഫുഡ് നിർബന്ധിച്ചു കഴിപ്പിച്ചു. എന്നിട്ട് ഛർദിക്കുള്ള ഗുളികയും കൊടുത്തു. അല്ലെങ്കിൽ ഈ ട്രിപ്പ് മുഴുവൻ ഇവൾ ഇങ്ങനെ ഇരിക്കും, അടുത്ത സ്ഥലത്തു ഒന്നും ഇറങ്ങാൻ തന്നെ പറ്റിയെന്നു വരില്ല.
ഏതായാലും അത് ഫലിച്ചു എന്ന് തോന്നുന്നു. അതിനു ശേഷം പൂക്കോട്ടു ലേക്കിലും എടക്കൽ ഗുഹയിലും കുറുവ ദ്വീപിലും ഒക്കെ നിർത്തിയപ്പോൾ അവൾ കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്നു.
രാത്രി ഒരു റിസോർട്ടിൽ റൂം എടുത്തിട്ടുണ്ടായിരുന്നു. എല്ലാം അവർ തന്നെ ആണ് നോക്കുന്നത്. എനിക്കും അൻവറിനും കൂടി ഒരു റൂം, ബാക്കി ഉള്ളവർക്ക് കോട്ടേജ്. രാത്രി എല്ലാവരും ക്യാമ്പ് ഫയർ ഒക്കെ ആയി ഇരുന്നു. ഞാനും ബസിൽ ചാരി നിന്ന് ഇതൊക്കെ കണ്ടു ആസ്വദിച്ചു. പണ്ടത്തെ കോളേജ് ടൂർ ഒക്കെ ഓർമയിൽ വരുന്നു.
പെട്ടെന്നാണ് രാവിലെ കണ്ട പെൺകുട്ടി അടുത്തേക്ക് വന്നത്. അവൾ ഒരു കീ ചെയിൻ എന്റെ നേരെ നീട്ടിക്കൊണ്ട് താങ്ക്‌സ് പറഞ്ഞു. എവിടെ നിന്നോ വാങ്ങിയതാണ്, ശങ്കിൽ A എന്ന് കൊത്തിയ ഒരു കീ ചെയിൻ.. സംസാരിച്ചു വന്നപ്പോൾ ആണ്, അവൾ സാഹിബിന്റെ ഇളയ മോൾ ആണ്, ഹന്ന അഹമ്മദ്. ഷെൽഹയുടെ അനിയത്തി. വെറുതെ അല്ല പരിചയം തോന്നിയത്. അവൾക്ക് എന്നെ അറിയാം.. പണ്ട് കണ്ടിട്ടുണ്ട് ചേച്ചിയുടെ കൂടെ. ഹന്ന ഊട്ടിയിൽ നിന്നാണ് പഠിച്ചത്.. ഡിഗ്രിക്കാണ് ഇവിടെ വന്നു ചേർന്നത്. അതുകൊണ്ട് തന്നെ എനിക്ക് പരിചയം ഇല്ല. ഏതായാലും സംസാരം കഴിഞ്ഞു പോവുമ്പോൾ അവൾ വീണ്ടും താങ്ക്‌സ് പറഞ്ഞു
//ബസ്, പെട്രോൾ പമ്പ്, ടൗണിൽ 2 സൂപ്പർ മാർക്കറ്റ് പിന്നെ രണ്ടു ക്വാറിയും ഒരു ക്രഷറും കുറച്ചു സിവിൽ കോൺട്രാക്ട് വർക്കും//
// രക്തത്തിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളതുകൊണ്ട് ആണോ എന്തോ കുത്തക മുതലാളിമാർക്ക് വേണ്ടി പണിയെടുക്കാൻ പറ്റില്ലെന്നും പറഞ്ഞു ആറക്ക ശമ്പളം ജോലി ഇട്ടെറിഞ്ഞു പോന്നു..//
നീയിതെവടേലും ഒരു സ്ഥലത്ത് ഒറച്ച് നിക്കടാ, ബലാലേ!!!!!
Adipoly
ദത് മതി??
നല്ല അടിപൊളി പ്രണയം
താങ്ക്സ് bro??
ആദി ഇനിയും ഇത്തരത്തിലുള്ള പ്രണയവർണ്ണനകൾ പ്രതീക്ഷിക്കുന്നു.
ശ്രമിക്കാം തമ്പുരാനെ.. ??
വേറൊരു കഥ ഉണ്ട് അപ്പുറത്ത്.. അതൊന്നു കരക്ക് അടുപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.
ഇഷ്ടപ്പെട്ടു.. ഒട്ടും മടുപ്പിക്കാതെ പറഞ്ഞ പ്രണയകഥ..
Thank u J❤️❤️❤️
‘Anthony Nair’ malayalathil Punjabi housile scene dp..!!