മുഖം..പാൽ നിറം. ഷാൾ കൊണ്ട് തന്നെ ആണ് തട്ടം ഇട്ടിരിക്കുന്നത്. അത് കാറ്റത്ത് പാറുമ്പോൾ മുടിയും പാറിക്കളിക്കുന്നു.
അവൾ ശ്രദ്ധിക്കുന്നുണ്ടന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം നോട്ടം മാറ്റി.
അവൾ പറഞ്ഞു തുടങ്ങി. സാഹിബ് ഒരു ട്രസ്റ്റ് തുടങ്ങിയിട്ടുണ്ട്, സാഹിബിന്റെ ഉപ്പാന്റെ പേരിൽ.. അതിലേക്ക് കുറേ പണം മാറ്റിവെച്ചു, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും കല്യാണത്തിനും ഒക്കെ ആയി.. അല്ലെങ്കിലേ ഉപ്പാന്റെ സഹായിക്കൽ കൂടുതൽ ആണെന്ന് പറഞ്ഞു ആൺമക്കൾ രണ്ടാളും ബിസിനസ് ഏറ്റെടുത്തു. സാഹിബിന്റെ പണ്ടത്തെ പ്രതാപം ഒക്കെ ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാം മക്കൾ ആണ് നോക്കുന്നത് ഇപ്പോൾ. ബന്ധുബലം കൂട്ടാൻ വേണ്ടി ആണ് ഹാരിസ് കൂട്ടുകാരൻ ഫഹദിനെ പെങ്ങൾക്ക് കല്യാണം ആലോചിച്ചുകൊണ്ട് വന്നത്. ഫഹദ് ഗൾഫിലും നാട്ടിലും ഗോൾഡ് ബിസിനസ് ഒക്കെ ഉള്ള വലിയൊരു കുടുംബത്തിലെ മോനാണ്.. പക്ഷെ ഫഹദിനെ കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായം അല്ല..കഞ്ചാവും പെണ്ണും ഒക്കെ ഉണ്ടന്ന് കേൾക്കുന്നുണ്ട്..ശരിയാണോ എന്നറിയില്ല.. പിന്നെ അന്ന് കണ്ട ആ ഫോർച്യൂണറും…അത് മോഡിഫൈ ചെയ്തു ടൗണിൽകൂടെ റേസ് ചെയ്യുന്നത് ഓന്റെ ഹോബി ആണ്..അതിപ്പോ സ്‌കൂൾ ആണോ ആശുപത്രി ആണോ എന്നൊന്നും നോട്ടമില്ല.. പല പ്രാവശ്യം നാട്ടുകാർ കൈ വെക്കാൻ നിന്നതാണെങ്കിലും ഓന്റെ കുടുംബത്തിനെ ഓർത്തു വെറുതെ വിട്ടതാണ്… പിന്നെ ഓന്റെ ബാപ്പാനെ കുറച്ചു പേടിയും ഉണ്ട്..
എന്നാൽ ഞങ്ങൾ തമ്മിൽ വേറൊരു ബന്ധം ഉണ്ട്… പണ്ട് കോളജിൽ പഠിക്കുമ്പോൾ ചേച്ചിയുടെ കയ്യിൽകേറി പിടിച്ചതിനു ഞാനും അൻവറും ചേർന്ന് അവനെ റോഡിൽ ഇട്ടു തല്ലിയിട്ടുണ്ട്..തല്ലൽ എന്ന് പറഞ്ഞാൽ കൈയൊടിഞ്ഞു, റിബ്‌സിന്റെ ഒരു എല്ലു പൊട്ടി…അത്രയേ ഉള്ളൂ… അത്രയൊക്കെ ചെയ്യണം എന്ന് വിചാരിച്ചു ചെയ്തതല്ല..പിന്നെ അടിയല്ലേ, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ആയപ്പോൾ അത്രക്ക് പറ്റിപ്പോയി.. അന്ന് അച്ഛന്റെ പാർട്ടി സ്വാധീനം കൊണ്ടാണ് കേസ് ഇല്ലാതെ ഊരിപ്പോന്നത്.. അന്നത്തോടെ ഇനി അടിപിടിക്ക് പോയാൽ എന്റെ കാല് തല്ലി ഒടിക്കും എന്നാണ് അച്ഛന്റെ ഭീഷണി…അച്ഛനും അമ്മാവനും ഇല്ലാതായിട്ട് മതി ഞാൻ കാര്യങ്ങൾ ചോദിയ്ക്കാൻ പോവുന്നത് എന്നാണ് കൽപന..പക്ഷെ നട്ടെല്ലുള്ള സഹോദരൻ ഉണ്ടെങ്കിൽ ചോദിക്കാൻ ചെല്ലും എന്ന് പറഞ്ഞു ചേച്ചി അതിനെ നിസാരവൽക്കരിച്ചു. ഏതായാലും പിന്നെ ഞാൻ നാട്ടിൽ അങ്ങനെ പ്രശ്നം ഉണ്ടാക്കാൻ നിന്നിട്ടില്ല..അതിനും കൂടി ഉള്ളത് കോളേജിൽ ഉണ്ടാക്കി.
അങ്ങനെ ഒക്കെ നടന്ന അവനെ ആണ് ഹാരിസ് സ്വന്തം പെങ്ങൾക്ക് വേണ്ടി കൊണ്ട് വന്നിരിക്കുന്നത്… എനിക്ക് പുച്ഛം തോന്നി. എന്റെ മുഖത്തു അത് പ്രകടമായി. .ഹന്ന അത് കണ്ടു അല്പം വിഷമത്തോടെ പുഞ്ചിരിച്ചു.
//ബസ്, പെട്രോൾ പമ്പ്, ടൗണിൽ 2 സൂപ്പർ മാർക്കറ്റ് പിന്നെ രണ്ടു ക്വാറിയും ഒരു ക്രഷറും കുറച്ചു സിവിൽ കോൺട്രാക്ട് വർക്കും//
// രക്തത്തിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളതുകൊണ്ട് ആണോ എന്തോ കുത്തക മുതലാളിമാർക്ക് വേണ്ടി പണിയെടുക്കാൻ പറ്റില്ലെന്നും പറഞ്ഞു ആറക്ക ശമ്പളം ജോലി ഇട്ടെറിഞ്ഞു പോന്നു..//
നീയിതെവടേലും ഒരു സ്ഥലത്ത് ഒറച്ച് നിക്കടാ, ബലാലേ!!!!!
Adipoly
ദത് മതി??
നല്ല അടിപൊളി പ്രണയം
താങ്ക്സ് bro??
ആദി ഇനിയും ഇത്തരത്തിലുള്ള പ്രണയവർണ്ണനകൾ പ്രതീക്ഷിക്കുന്നു.
ശ്രമിക്കാം തമ്പുരാനെ.. ??
വേറൊരു കഥ ഉണ്ട് അപ്പുറത്ത്.. അതൊന്നു കരക്ക് അടുപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്.
ഇഷ്ടപ്പെട്ടു.. ഒട്ടും മടുപ്പിക്കാതെ പറഞ്ഞ പ്രണയകഥ..
Thank u J❤️❤️❤️
‘Anthony Nair’ malayalathil Punjabi housile scene dp..!!