താൻ നെറ്റിൽ പ്രാക്റ്റീസ് മണിക്കൂറുകളോളം ദിനവും പ്രാക്ടീസ് ചെയ്തത് വെറുതെയാവാൻ പാടില്ല….സമീർ വളരെ മികച്ച ബാറ്റ്സ്മാൻ ആണ്, താൻ ബൗൾ ചെയ്ത മികച്ച ബാറ്സ്മാന്മാരുടെ കൂട്ടതിൽ ആദ്യ മൂന്നു സ്ഥാനതെങ്കിലും വരുന്നയാൾ….പക്ഷെ അയാൾക്ക് പ്രായം കൂടി വരികയാണ്…നോക്കാം!
ലൈലയുടെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ടു അക്ഷയ് തന്റെ റൺഅപ്പ് തുടങ്ങി….
ഷോർട് ഓഫ് ഗുഡ് ലെങ്ത്ൽ ലാൻഡ് ചെയ്ത ആ ബോൾ പെട്ടെന്ന് ഉയർന്നു പൊങ്ങി സമീറിന്റെ തല ലക്ഷ്യമാക്കി പാഞ്ഞു ചെന്നു, അയാൾ സഹജവാസനയാൽ തന്റെ കൈ ഉയർത്തി ബോൾ തടയാൻ ശ്രമിച്ചു…ഗ്ലോവ്സ്ൽ കൊണ്ടു ഉയർന്നു പൊന്തിയ പന്ത് കീപ്പർ നിഷ്പ്രയാസം കയ്യിലൊതുക്കി..
സ്റ്റേഡിത്തിൽ ഇന്ത്യക്കാർ ഇരിക്കുന്ന ഭാഗം ഇളകി മറിഞ്ഞു…. വിസിലടിയും, ചെണ്ടകൊട്ടും, കൊമ്പും കുഴലുമൊക്കെയായി ബഹളമയം…
ലൈല ഇരുന്നിരുന്ന ഭാഗം, മരണം നടന്ന വീട് പോലെ ആയി….തുള്ളിച്ചാടാനുള്ള ആവേശം അവൾ പണിപ്പെട്ടു അടക്കി..
“നായിന്റെ മോൻ കാശു വാങ്ങി ഔട്ട് ആയതാണ്…ഇതെല്ലാം പണം മുടക്കി കാണുന്ന നാമൊക്കെ പൊട്ടന്മാർ..!! ”
ഏതോ ഒരുത്തൻ വിളിച്ചു കൂവി.
“ഇവൻ മാത്രമല്ല മറ്റുള്ളവന്മാരും അങ്ങനെ തന്നെ, കൂട്ടിക്കൊടുപ്പുകാർ!!”
“ടെൻഷൻ അടിക്കല്ലേ, കളി തീർന്നിട്ടൊന്നുമില്ലല്ലോ, ഒരു റൺ എടുത്താൽ ടൈ എങ്കിലും ആക്കാമല്ലോ…അടുത്തത് ഷെഹരിയാർ ആണ്…”
പാകിസ്താനെ സെമിയിലെത്തിച്ചത് അവസാന ഓവറിൽ ഷഹരിയാർ ഖാൻ തുടരെ അടിച്ച രണ്ട് ബൗണ്ടറി ആണ്….
ടീവി കൊണ്ടോണ്ടിരുന്ന പാക്കിസ്ഥാൻകാർ പക്ഷെ വിധിയെ പഴിച്ചു, ഇന്ത്യക്കാർ താങ്കളുടെ ഭാഗ്യത്തെ വാഴ്ത്തി, കാരണം പിച്ചിൽ ഉണ്ടായിരുന്ന ഒരു ക്രാക്കിൾ വീണത് കൊണ്ടാണ് പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്തത്…
പിച്ചിൽ ഒരു ടവൽ വിരിച്ചു അതിൽ കിറുകൃത്യമായി പന്ത് ലാൻഡ് ചെയ്യിക്കാൻ തക്ക കഴിവുള്ളവനാണ് അക്ഷയ് എന്ന് ഇന്ത്യൻ ടീമിനു പുറത്തു വളരെ ചുരുക്കം ചിലർക്കേ അറിയുമായിരുന്നുള്ളൂ….
റ്റൂ ഇൻ വൺ…ജയിക്കാൻ രണ്ട് റൺസ്, സമനിലക്ക് ഒരു റൺ….വിക്രം ദ് ബൗളർ, ഖാൻ ദ് ബാറ്റ്സ്മാൻ…..
ഫീൽഡിങ് ടീം തമ്മിൽ കൂടിയാലോചന, ബാറ്റസ്മാൻമാർ രണ്ടും തമ്മിലലോചന,
കാണികൾ ചിലർ ബഹളമുണ്ടാക്കുന്നു, ചിലർ പ്രാർത്ഥനയിൽ, ചിലർ നിശ്ശബ്ദർ, ചിലരുടെ നഖം മുക്കാലയോളം തേഞ്ഞു പോയി….
ലൈലയുടെ കൂട്ടുകാരികൾ ഇപ്പോളവളെ കളിയാക്കുന്നില്ല…എല്ലാവരും പ്രാർത്ഥനയിലാണ്…അവളും…ആരുടെ പ്രാർത്ഥന കേൾക്കണം എന്ന കൺഫ്യൂഷനിൽ ആയിരിക്കണം ദൈവം…
Kollam bro , nalla thudakkam keep going