ദി എമിർ കപ്പ്‌ [Indrajith] 110

അക്ഷയ് ശ്വാസം ആഞ്ഞു വലിച്ചു, സ്റ്റേഡിയത്തിലേക്ക് നോക്കി, പിന്നെ ആകാശത്തേക്കൊന്നു കണ്ണെറിഞ്ഞു റൺഅപ്പ്‌ തുടങ്ങി….

ഇടങ്കയ്യനായ ബാറ്റർക്കെതിരെ വിക്കറ്റിന്റെ വലതു വശത്തുകൂടി സ്വല്പം അകന്ന് പാഞ്ഞു വന്നു സ്റ്റമ്പ് ലക്ഷ്യമാക്കി സർവശക്തിയുമെടുത്തു അക്ഷയ് ബോൾ എറിഞ്ഞു…

അവന്റെ കയ്യിൽ നിന്നു ബോൾ പറക്കുന്നതും എതിർവശത്തുള്ള മൂന്ന് സ്റ്റമ്പ്കളിൽ നാടുവിലത്തേതു വായുവിൽ ഉയർന്നു തെറിക്കുന്നതും ഒരു സെക്കൻഡിൽ കഴിഞ്ഞു…

അക്ഷയ് വായുവിൽ ഉയർന്നു ചാടി, മുഷ്ടി ചുരുട്ടി ആഞ്ഞു വീശി…

അക്ഷയ്ടെ ടീംമേറ്റ്സ് ആർപ്വിളികളോട് അവനെ പൊതിഞ്ഞു…

ഇന്ത്യക്കാർ ഇളകി മറിഞ്ഞു, ത്രിവർണ പതാക ആ അറബി സ്റ്റേഡിയത്തിൽ പടുകൂറ്റൻ പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നു…

തലക്ക് കൈവെച്ചും, തലതാഴ്തിയും ഇരിക്കുന്ന പച്ചവേഷങ്ങൾക്കിടയിൽ നിന്നു മതിമറന്നു തുള്ളിചാടുന്ന ശുഭ്രവസ്ത്രധാരിണിയായ ഒരു അപ്സരസിന്റെ ഫോട്ടോ നൂറുകണക്കിന് ക്യാമറകണ്ണുകൾ ഒപ്പിയെടുത്തു….

$$$$$$$$$$$$$$

“വെൽ പ്ലേയേഡ് വിക്രം…നിങ്ങൾ ഞങ്ങളുടെ ഹൃദയം തകർത്തുവെങ്കിലും….കൺഗ്രാറ്റ്സ്…..”

പത്താൻ സൂട്ട് ധരിച്ച നാല്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ജന്റിൽമാൻ അക്ഷയ്‌ക്കു നേരെ കൈനീട്ടി.

“ഞാൻ വാസിം ഖാൻ, ഇതെന്റെ പത്നി ഹെബ.” അയാൾ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ പരിചയപ്പെടുത്തി.

അവളെ കണ്ടപ്പോൾ അക്ഷയുടെ കണ്ണ് വിടർന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, അവൻ ഒന്ന് ഞെട്ടി എന്ന് പറയുന്നതാവും ശെരി, പാൽ പോലെ വെളുത്ത നിറം, ബ്രൗൺ കളർ തലമുടിയിൽ സ്വർണ വർണ്ണത്തിലുള്ള ഇഴകൾ സുതാര്യമായ തട്ടത്തിനുള്ളിലൂടെ തെളിഞ്ഞു കാണാം, മുപ്പതിൽ താഴെയേ വയസ്സ് തോന്നിക്കുന്നുള്ളൂ, ഉയർന്ന നെറ്റിയും, താടിയെല്ലുകളും, നാസികയും, ചോരച്ചുണ്ടു, നീലക്കണ്ണു..കൊഴുത്ത ശരീരവടിവുകൾ വസ്ത്രത്തിനുള്ളിലൂടെ മനസിലാക്കാം, ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ ‘a total knockout’.

“ഹായ്.”

അവൻ അവളെ വന്ദിച്ചു.

ഹെബ ആ പുരുഷ മാണിക്കത്തെ നോക്കി നിന്നു, ടീവിയിൽ കാണുന്നതിനേക്കാളും വളരെ സുന്ദരൻ, ചെമ്പിന്റെ നിറം, മനസ്സിന്റെ ഉള്ളിലേക്ക് ചൂഴ്ന്നു നോക്കുന്ന തീക്ഷണമായ കണ്ണുകൾ, മനം മയക്കുന്ന ചിരി, നീല പാന്റും ജാക്കറ്റും, വെള്ള ഷർട്ട്‌, ടൈ ഇല്ല…ഒരു എണ്ണഛായാ ചിത്രം പോലെ മനോഹരൻ!! അവളുടെ അടിവയറ്റിൽ എന്തോ ഇക്കിളിയെടുത്തു….

“ഖാൻ സാബ്, എന്താണ് വിശേഷം? വാസിം ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.

“ആരെ അൽത്താഫ് സാബ്, നിങ്ങളുടെയീ പയ്യൻ ആണ് ഞങ്ങളുടെ പണികഴിച്ചത്, അയാളെ ഒന്ന് അഭിനന്ദിക്കണമല്ലോ…”

The Author

1 Comment

Add a Comment
  1. Kollam bro , nalla thudakkam keep going

Leave a Reply

Your email address will not be published. Required fields are marked *