ദ വിച്ച് പാർട്ട്‌ 3 [Fang leng] 144

കരീക :ഇതിന് പിന്നിൽ കിരാതുകൾ തന്നെയാണെന്ന് ചേട്ടനു ഉറപ്പാണോ

സഹീർ :തീർച്ചയായും ഇത് അവർ തന്നെയാണ് മറ്റാർക്കും ഇത്തരം പ്രവർത്തി ചെയ്യാനാകില്ല

കരീക :അവരുടെ പ്രവർത്തിയെ നമുക്ക് കുറ്റം പറയാൻ കഴിയില്ല വർഷങ്ങൾക്ക് മുൻപ് ചന്ദ്രഗിരി ഭരിച്ചിരുന്ന മഹാരാജാവ് കിരാതുകളെ മുഴുവൻ കൂട്ടകൊല ചെയ്തിരുന്നു അവരുടെ കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടിരുന്നില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്

സഹീർ :ശെരിയായായിരിക്കാം പക്ഷേ അതിനെല്ലാം അതിന്റേതായ കാരണങ്ങളും ഉണ്ട് അല്ല നീ ഇപ്പോൾ എന്തിനാണ് അവരുടെ പക്ഷം പിടിക്കുന്നത് നമ്മൾ അവരെ നശിപ്പിക്കാനാണ് പോകുന്നത് എന്ന് മറക്കണ്ട

കരീക :ശെരി ചേട്ടാ

കുറച്ച് മണിക്കൂറുകൾക്ക് ഉള്ളിൽതന്നെ കരീകയും സഹീറും കിഴക്കൻ പർവതപ്രദേശത്തേക്ക് എത്തി ചേർന്നു

സഹീർ :നേരം ഇരുട്ടി തുടങ്ങി നമുക്ക് വേഗം തന്നെ അവരുടെ താവളം കണ്ട് പിടിക്കണം

ഇതും പറഞ്ഞ് സഹീർ മുൻപിലൂടെ നടന്നു

സഹീർ :നീ എന്താ ഒന്നും മിണ്ടാതെ നടക്കുന്നത് എന്താ പ്രശ്നം നിനക്ക് എന്നോട് ദേഷ്യമാണോ

കരീക :അത് ചേട്ടാ..

സഹീർ :നിനക്ക് എന്തെങ്കിലും പറയാനുണ്ടോ

കരീക :ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ

സഹീർ :എന്ത് കാര്യം

കരീക :അത് ഞാൻ കിരാതുകളുടെ കൂട്ടത്തിൽ പ്പെട്ടതാണെന്ന് ഇരിക്കട്ടെ ചേട്ടൻ എന്നെ കൊല്ലുമോ

സഹീർ :നീ എന്തൊക്കെയാണ് കരീക ഈ പറയുന്നത് മിണ്ടാതെ എന്നോടൊപ്പം വരാൻ നോക്ക്

കരീക :എനിക്കിതിന് ഉത്തരം വേണം ചേട്ടൻ എന്നെ കൊല്ലുമോ

സഹീർ :നിന്റെ വിഡ്ഢി ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ആവശ്യം എനിക്കില്ല

ഇതും പറഞ്ഞ് സഹീർ മുൻപോട്ട് നടക്കാൻ തുടങ്ങി

കരീക :ഇത് വിഡ്ഢി ചോദ്യം അല്ല

സഹീർ :നീ എന്താ ഉദ്ദേശിക്കുന്നത് നിനക്ക് എന്താണ് കരീക പറ്റിയത്

കരീക :എല്ലാം അഭിനയമായിരുന്നു

സഹീർ :അഭിനയമോ

കരീക :അതെ ഇരുണ്ട വനത്തിൽ വച്ച് കണ്ട് മുട്ടിയത് മുതലുള്ള എല്ലാ കാര്യങ്ങളും അഭിനയമായിരുന്നു ഞാൻ പറഞ്ഞതെല്ലാം നുണയായിരുന്നു

സഹീർ :മതി കരീകാ നിർത്ത് ദയവു ചെയ്ത് നീ ഒരു കിരാത് ആണെന്ന് മാത്രം പറയരുത് അങ്ങനെ അല്ലല്ലോ അല്ലേ

The Author

18 Comments

Add a Comment
  1. മച്ചാനെ ഇഷ്ടമാണ് ഈ സ്റ്റോറി.ഒരു നൈസ് ഫാന്റസി ത്രില്ലർ.ഇതുവരെയുള്ള സ്റ്റോറി നന്നായിട്ട് തന്നെ എഴുതി. തുടർന്നും മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

  2. Classic item feel ayittu ulla sadhanam athara manoharam waiting ??♥♥♥♥♥♥♥♥

  3. Aduthe part udane vallom varumo be waiting katta support?

  4. Iam a big fan of u katha valltha poli thanne annu karanam athra manoharam thanne e katha

  5. Entha eppol parayende tharan sneham mathrame ullu lots of hug tharam ayirunnu

  6. E katha complete cheyyathe pokaruthe ketyo athra istham ayi poyi

  7. E peru mathi entha feel keep going e flow thanne mathi kidlan part ayirunnu

  8. Matte kathayude second part udane vallom varumo

  9. Entha feeel athu superb

  10. ഈ പാർട്ട്‌ പേജ് അല്പം കുറഞ്ഞുപോയി അടുത്ത പാർട്ട്‌ ഒരു സ്പെഷ്യൽ പാർട്ട്‌ ആണ് അപ്പോൾ പേജ് കൂടുതൽ കാണും വെയിറ്റ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌ ദ വിച്ച് 4 ബർത്ത് ഓഫ് ദ വിച്ച് ??

    1. താങ്ക്സ് ??

  11. ❤❤❤
    നന്നായിട്ടുണ്ട്

    1. താങ്ക്സ് ❤️?❤️

  12. Vegam next part idu bro super

    1. Ok വേഗം തരാം ??

  13. Bro kada poliyanu page kootty ezhuthiyal mathrame vayikkan oru sughamullu adutha thavana page Kuduthal kanum ennu predeeshikkunnu.❤️❤️

    1. വേഗം തരുവാൻ ശ്രമിക്കാം താങ്ക്സ് ??

Leave a Reply

Your email address will not be published. Required fields are marked *