“… ഇത്രയും അനുഭവിച്ച ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നെങ്കിൽ അതിന് കാരണം എന്റെ മോളാണ്. അവൾ ഇല്ലായിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ ഞാൻ വല്ല കടുംകൈയും ചെയ്തേനെ. ഇപ്പോ എനിക്ക് എന്റെ മോള് ആണ് പ്രധാനം അവൾ അല്ലാതെ വേറൊന്നും എന്റെ മനസ്സിൽ ഇല്ല…”
“… ദേവു ഞാൻ സമ്മതിക്കുന്നു എല്ലാം എന്റെ തെറ്റ് ആണ്. ആ തെറ്റ് തിരുത്താൻ എനിക്കൊരു അവസരം തന്നൂടെ…”
“…അവസരമോ എന്നാൽ എന്റെ ഏട്ടനോട് എന്നെ ഇഷ്ട്ടാണെന്ന് പറയാനുള്ള ചങ്കൂറ്റം നിങ്ങൾക്ക് ഉണ്ടോ…”
ദേവുവിന്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഒരു നിമിഷം പതറി. അത് മനസ്സിലാക്കിയ ദേവു ഒരു പുച്ഛ ചിരിയോടെ എന്നിൽ നിന്നും ഇരുളിലേക്ക് നടന്നകന്നു.
ദേവു ഒരുപാട് മാറിയിരിക്കുന്നു ജീവിതം അവളെ ഒരുപാട് മാറ്റി. എന്നാൽ ഞാൻ ഇപ്പോഴും പണ്ടത്തെ പോലെ ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവിടെ തന്നെ നിൽക്കാണ്.
തുടരും…
**__________**_____________** ___________**
കഴിഞ്ഞ പാർട്ടിലെ comments വഴി ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു ഞാൻ കാണുന്ന കണ്ണിലൂടെയല്ല നിങ്ങൾ ഈ കഥ വയ്ക്കുന്നത്. എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പൂർണമായി പരാജയപെട്ടു.
ചില കാര്യങ്ങൾ ഞാൻ തുറന്നു പറയാം. ജീവിതത്തിൽ എപ്പോഴും വിജയിച്ച് നിൽക്കുന്ന ഒരാൾ അല്ല തേജസ്. ജീവിതത്തിലെ പലയിടത്തും തീരുമാനം എടുക്കാൻ കഴിയാതെ പോവുന്നത് അവൻ മറ്റുള്ളവരെ പറ്റിയും ആലോചിക്കുന്നത് കൊണ്ടാണ്.
നിരഞ്ജൻ ഉപയോഗിച്ച് എറിഞ്ഞ വസ്തുവായിട്ടാണ് ദേവൂനെ നിങ്ങൾ കാണുന്നത് എങ്കിൽ തനു ഉപയോഗിച്ച എറിഞ്ഞ വസ്തു അല്ലെ തേജസും. ആണിന് എത്ര പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാം പക്ഷെ അവൻ കല്യാണം കഴിക്കുന്നത് ഒരു കന്യകയെ ആയിരിക്കണം. എന്നാൽ താൻ സ്നേഹിച്ച പുരുഷൻ ദൈര്യം കാണിക്കാത്തതിനാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ട്ടം ഇല്ലാത്ത ജീവിതം തിരഞ്ഞെടുത്തു അവിടത്തെ ക്രൂരതകൾ അനുഭവിച്ച ശേഷം ഡിവോഴ്സ് ആയവൾ നല്ലൊരു ജീവിതം അർഹിക്കുന്നില്ലേ…?
