എന്നാൽ മുറിയിൽ ചാർജിന് വച്ചിരുന്ന ഫോൺ എടുക്കാൻ വന്ന ദേവു ഒരു ചുവരിന് ഇപ്പുറം തേജസ് പറയുന്നത് എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അറിയാതെ അവളുടെ മിഴികൾ നനഞ്ഞു. ഉള്ളിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്ത് കവിളിൽ കൂടി ഒഴുകി തുടങ്ങിയ കണ്ണുനീർ തുടച്ചു.
തുടരും…
**__________**_____________** ___________**
ചൂട് കാലം അല്ലെ cool beer and KitKat നല്ല കോമ്പിനേഷൻ ആണ് 😋. അതാവുമ്പോൾ മനസും തണുക്കും ചിന്തകളും ഉണരും ഒന്ന് ട്രൈ ചെയ്തേക്കാം🫣.
ഈ സ്റ്റോറി പൂർണമായും പ്ലാൻ ചെയ്ത ശേഷമാണ് ഞാൻ എഴുതി തുടങ്ങിയത്. ആദ്യമേ ദേവു തന്നായിരുന്നു എന്റെ മനസ്സിലെ നായിക. കഥയുടെ തുടക്കത്തിൽ ഒരാൾ ചോദിച്ചായിരുന്നു തനുവും തേജസും പെട്ടെന്ന് റിലേഷനിൽ ആയല്ലോ സാധാരണ അങ്ങനെ സംഭവിക്കാറില്ലല്ലോ എന്ന്. അന്ന് അതിന്റെ മറുപടി പറയാതിരുന്നത് എങ്ങനെയുള്ള കുറച്ചു സംഭവവിഹാസങ്ങൾ ഉള്ളത് കൊണ്ടാണ്.
എന്റെ മുന്നത്തെ കഥകളിൽ തുടക്കവും ട്വിസ്റ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അതും മാത്രം മുന്നിൽ കണ്ടാണ് ഞാൻ എഴുത്ത് തുടങ്ങിയത് ബാക്കിയെല്ലാം നിങ്ങളുടെ അഭിപ്രായം അനുസരിച്ചു ഡെവലപ്പ് ആവുമായിരുന്നു. പക്ഷെ ഈ കഥയിൽ എന്റെ എഴുത്തിന് ചെറിയൊരു മാറ്റം വരുത്തി. ഭാവിയിൽ നടക്കാനുള്ള ഒരു ഇൻസിഡന്റിന് വേണ്ടി മുൻകൂട്ടി വിത്ത് വിതച്ചു. സത്യത്തിൽ ആ മോഡൽ എഴുത്ത് നല്ല ത്രില്ലിങ് ആയി തോന്നി. അങ്ങനെ ചെയ്തപ്പോ എഴുതി തുടങ്ങും മുമ്പ് തന്നെ കഥ മുഴുവനയും മനസ്സിൽ രൂപപ്പെട്ടു.
