ഉദാഹരണമായി പറഞ്ഞാൽ സരസ്വതിയമ്മ എന്ന കഥാപാത്രത്തെ എടുക്കാം. തേജസുമായുള്ള വിവാഹത്തിന് ദേവുവിനെ കൊണ്ട് സമ്മതിപ്പിക്കുക എന്നാ ടാസ്ക് ആണ് ഈ കഥയിൽ സരസ്വതിയമ്മക്ക് ഉള്ളത്. അത് എങ്ങനെയെന്നു പറയാം. നിരഞ്ജനുമായുള്ള ഡിവോഴ്സിന് ശേഷം സ്വന്തം വീട്ടിലേക്ക് വരുന്ന ദേവു തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരിക്കലും മറ്റൊരു വിവാഹം കഴിക്കില്ല. അങ്ങനെ ഒരു സിറ്റുവേഷനിൽ സ്വന്തം വീട്ടിൽ നിന്നു തന്നെ അവൾ അവഗണന നേരിടണം. ആ റോളിലേക്ക് ആണ് സരസ്വതിയമ്മയെ പ്ലേസ് ചെയ്ത്. പക്ഷെ ചുമ്മാ അങ്ങനെ മരുമകന്റെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ കഴിയില്ല അതിന് ശക്തമായ കാരണവും വേണം. ഇത് പോരാത്തതിന് മംഗലത്ത് വീട്ടിലെ അധികാരം പൂർണമായി സരസ്വതിയമ്മയുടെ കൈയിൽ വരുകയും അവർ എന്ത് പറഞ്ഞാലും ആ കുടുംബത്തിൽ ഉള്ളവർക്ക് തിരിച്ചു എതിർക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു സഹായം ആ കുടുംബത്തിന് വേണ്ടി ചെയ്യുകയും വേണം. ഇതെല്ലാം മീറ്റ് ചെയ്യുന്ന ഒരു റീസൺ ആയിരുന്നു ദേവന്റെ കടബാധിത. അത് തീർക്കാൻ സ്വന്തം വീട് വിറ്റ് സഹായിച്ച സരസ്വതിയമ്മയെ മംഗലത്ത് കയറ്റി താമസിപ്പിക്കാതെ വേറെ വഴിയില്ല. പിന്നെ ദേവന്റെ അച്ഛന്റെയും അമ്മയുടെയും അഭാവത്തിൽ ഇത്രയും വലിയ ത്യാഗം ചെയ്ത സരസ്വതിയമ്മക്ക് ആ കുടുംബത്തിന്റെ അധികാരം കിട്ടിയതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ. ഇതിനു വേണ്ടിയാണ് അങ്ങനെ ഒരു കഥാപാത്രത്തെ കൊണ്ട് വന്നത്. ദേവന്റെ അച്ഛനോ അമ്മയോ ഉണ്ടായിരുന്നു എങ്കിൽ ദേവൂവും സരസ്വതിയമ്മയും തമ്മിലുള്ള വഴക്കിനിടയിൽ അവർ ദേവുവിനെ സപ്പോർട്ട് ചെയ്തേനെ അങ്ങനെ നടന്നാൽ ആ വീട്ടിൽ നിന്നും മാറണം എന്ന് ദേവുവിന് തോന്നില്ല അതിനു വേണ്ടിയാണ് അവരെ രണ്ടുപേരെയും എലിമിനേറ്റ് ചെയ്യേണ്ടി വന്നത്.
