തിരിഞ്ഞുനോട്ടം [Danilo] 265

ചെറുപ്പം മുതലേ ഞാൻ അമ്മാമയുടെ കൂടെയാണ് രാത്രി ഉറങ്ങിക്കൊണ്ടിരുന്നത്. എന്റെ കാര്യങ്ങൾ അമ്മയേക്കാൾ നിശ്ചയം അമ്മാമക്കാണ്.കോട്ടയത്തുള്ള അമ്മയുടെ വീട്ടിൽ നിന്നാണ് ഞാൻ മൂന്നാം ക്ലാസ്സുവരെ പഠിച്ചത്. പക്ഷെ ആ വർഷം വേക്കഷന് ശേഷം തുടർന്നുള്ള പഠനം എന്റെ സ്വന്തം വീടായ അച്ഛന്റെ വീട്ടിൽ ഇങ്ങു എറണാകുളത്തു പഠിച്ചാൽമതി എന്നുള്ള തീരുമാനമായിരുന്നു അച്ഛന്റെയും അമ്മയുടെയും. അത് എനിക്കും അമ്മാമക്കും വളരെ ദുഃഖമുണ്ടാക്കി. ഞാൻ ഉറങ്ങി കിടക്കുന്ന സമയത്തു എന്നെ അവർ വണ്ടിയിൽ കെട്ടികൊണ്ടുപോയി. എറണാകുളം എത്താറായപ്പോളാണ് എനിക്കതു മനസിലായത്.

പക്ഷെ വീട്ടിൽ എത്തിയ എനിക്ക് ഒന്നിനും ഒരു ഉത്സഹാമുടായിരുന്നില്ല. എന്നെ ബലമായി പിടിച്ചുകൊണ്ടുപോയിട്ടാണ് സ്കൂളിൽ ചേർത്തത്. പക്ഷെ എന്റെ പെരുമാറ്റം അച്ഛനും അമ്മക്കും സങ്കടം ഉണ്ടാക്കി. പെട്ടന്നൊരു ദിവസം രാവിലെ ഞാൻ എഴുനേല്‌ക്കുന്നത് “കുഞ്ഞൂട്ടാ…”നുള്ള അമ്മാമയുടെ വിളികേട്ടാണ്. രണ്ടു ബാഗും കയ്യിൽ പിടിച്ചുനിൽക്കുന്ന അപ്പാപ്പനും അടുത്തുണ്ട്. അമ്മാമ എന്നെ കെട്ടിപിടിച്ചു കൊറേ ഉമ്മ തന്നു. എനിക്ക് അതിലും സന്ദോഷം വേറെ ഇല്ലായിരുന്നു. ബാഗുകൾ അമ്മാമ ഇപ്പഴൊന്നും തിരിച്ചു പോകില്ല എന്ന് ഉറപ്പാക്കുകയും ചെയ്തു.

എന്നാൽ വൈകുന്നേരം അപ്പാപ്പൻ തിരിച്ചു പോയി. അപ്പാപ്പന് അവിടെ കൃഷിയും, പശുവും റബ്ബർ ഷീറ്റു കടയൊക്ക ഉള്ളതാണ്. അമ്മ -“പപ്പേനോട് രണ്ടുദിവസം നിക്കാൻ പറയായിരുന്നില്ലേ മമ്മി ?” അമ്മാമ -“ഓ, നിന്റെ പപ്പക്ക് ആ ചീഞ്ഞ റബർ ഷീറ്റിന്റെ മണമടിച്ചില്ലെങ്കിൽ ഒറക്കം വരില്ല, അല്ലേൽ തന്നെ ഞാൻ പറഞ്ഞാൽ പപ്പ എന്തേലും കേക്കാറുണ്ടോ “. അച്ഛൻ -“പോട്ടെടി, നീ ആ കൊടുത്തുവിട്ട മീനൊക്കെ ജാൻസിനെ വിളിച്ചു ഫ്രിഡ്ജിലെടുത്തുവെക്കാൻ പറ, പപ്പ അതെവിടെലും കൊണ്ടോയി വെക്കും, പിന്നെ മറന്നു പോകും “.

അമ്മ -“പിന്നെ എന്റെ വീട്ടുകാരെന്താ മന്ദബുദ്ധികളല്ലേ,” അച്ഛൻ -“എല്ലാരും ഇല്ല” അമ്മ -“ദേ പപ്പേ ഈ സന്ധ്യക് എന്റെ വായിലിരിക്കുന്നത് കേക്കരുത് കേട്ടോ ” അമ്മാമ -“പിള്ളേരെ, പണ്ടത്തപോലെയല്ല, കൊച്ചു വീട്ടിലൊള്ളതാ, നിങ്ങളുടെ തല്ലുപിടുത്തമൊക്കെ ഇനി മതിയാക്ക് ” അമ്മ -“ഈ പപ്പക്ക് എന്ത് പറഞ്ഞാലും കുറ്റവ, നമ്മടെ പപ്പാ എത്ര ബേതവ ” അച്ഛൻ -“മമ്മിക്കറിയാലോ ഇവളുടെ സ്വഭാവം, മമ്മി ഇതൊന്നും കാര്യവാക്കണ്ട അവനേം കൂട്ടി മുറിയിൽ പൊയ്ക്കോ. ഇതിപ്പോ തീരും “

The Author

Danilo

www.kkstories.com

8 Comments

Add a Comment
  1. സൂപ്പർ നല്ല കഥ

  2. സൂപർ കഥ. സൂപ്പർ ഫീൽ. കുറച്ചു ഗാപ് ഒക്കെ വിട്ടു പാരഗ്രാഫ് ആയി എഴുതിയിരുന്നെങ്കിൽ വായിക്കാൻ സുഖമായുണ്ടാകുമായിരുന്നു.

    1. സോറി.. എന്റെ ബ്രൗസറിന്റെ കുഴപ്പമായിരുന്നു.

  3. Continue superb ?

  4. Uff അടിപൊളി ???

  5. ?q?????❤️❤️❤️❤️❤️❤️❤️

  6. Super, please continue.

  7. Variety, ishtayi. Good luck, bro.

Leave a Reply

Your email address will not be published. Required fields are marked *