തിരുവോണം [Shahana] 304

‘അച്ഛൻ കാശു എവിടാ വെച്ചിരിക്കുന്നതെന്നു അറിയില്ല, വിളിച്ചിട്ടാണേൽ ഫോനെയും എടുക്കുന്നില്ല. ഞാൻ അടുത്ത ഫ്ലാറ്റിന്ന് പൈസ മേടിച്ചുകൊണ്ട് വരാം….ഒന്ന് വെയിറ്റ് ചെയ്യാമോ…!!.’
‘ അതിനെന്താ ….ഞാൻ ഇവിടെ നിൽക്കാം…’
‘അയ്യോ അതുവേണ്ട…അകത്തു കയറി ഇരുന്നൊള്ളു ‘ അവൾ അവനെ അകത്തു ഇരുത്തിയ ശേഷം കാശു വാങ്ങാനായി രജനി ആന്റിയുടെ വീട്ടിലേക്ക് പോയി.
അവളുടെ അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തും പിന്നെ സുമിത്രയും രവിയും അത്യാവശ്യമായി എവിടെയെങ്കിലും പോയാൽ നിമ്യക്കു ഒരു കമ്പനി കൊടുക്കുന്നതും രജനിയാണ് . അതുകൊണ്ട് തന്നെ നല്ല അടുപ്പമാണ് നിമ്യക്കു രജനിയോടുള്ളത് . തിടുക്കപ്പെട്ട് രജനിയുടെ വീടിനു മുന്നിൽ എത്തിയ നിമ്യ അക്ഷരാത്ഥത്തിൽ ഞെട്ടി പോയി .അവിടെ മുഴുവൻ വിരുന്നുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .ആന്റിയുടെ ഓഫീസിലെ ഫ്രണ്ട്സ് മുഴുവൻ ഇന്ന് വരുമെന്ന് പറഞ്ഞതായി അവൾ ഓർത്തു . ആന്റി ഇപ്പോൾ നല്ല തിരക്കിലായിരിക്കും . കമ്പികുട്ടന്‍.നെറ്റ്അതിനിടയിൽ ചെന്ന് കാശു ചോദിക്കാൻ അവൾ ഒന്ന് മടിച്ചു . പതിയെ അവിടെ കേറാതെ അവൾ മടങ്ങി . ഇനിയുള്ള ഒരേയൊരു പ്രതീക്ഷ കേണൽ അങ്കിൾ ആണ് . ഒറ്റയ്ക്ക് താമസിക്കുന്ന അയാളെ കാണാൻ പോവാൻ അവൾ ഒന്ന് മടിച്ച്ചെങ്കിലും സാഹചര്യം അവളെ അങ്ങോട്ട് തന്നെj നയിച്ചു .
ഈ സമയം വിശാലമായ ഫ്ലാറ്റിന്റെ സൗന്ധര്യം ആസ്വദിക്കുകയായിരുന്നു ഹരി. . അവിസ്മരണീയമായ ഡിസൈനിൽ തീർത്ത അതിന്റെ ഉള്ളം അവനെ സംബന്ധിച്ചടുത്തോളം വർണ്ണനകൾക്കും അതീതമായൊരു കാഴ്ച്ചയായിരുന്നു . അവിടുത്തെ സൗന്ദര്യം മുഴുവനായി ആസ്വദിക്കവേയാണ് ഷെൽഫിൽ ഇരുന്ന മദ്യക്കുപ്പികളിൽ അവന്റെ കണ്ണുകൾ ഉടക്കിയത് .തികഞ്ഞ ഒരു മദ്യപാനിയായിരുന്ന അവന്റെ മനസ്സിൽ ആ മദ്യക്കുപ്പികൾ വേണ്ടാത്ത ചിന്തകൾ ഉടെലെടുപ്പിച്ചു . ആ മദ്യക്കുപ്പികളിൽ നിന്ന് കണ്ണെടുക്കനെ അവനു തോന്നിയില്ല . ഒടുവിൽ അവൻ എഴുനേറ്റ് ചെന്ന് ആ മദ്യക്കുപ്പികളിൽ ഒരെണ്ണം കയ്യിലെടുത്തു. ക്ഷണനേരം കൊണ്ട അവൻ രണ്ടു കവിൾ മദ്യം അകത്താക്കി . അതിനു ശേഷം അവൻ തന്റെ ഇരിപ്പിടത്തിൽ വന്നു ഇരുന്നു .

The Author

Shahana

Shahana is Highly Inflamebale....

14 Comments

Add a Comment
  1. വളരെ വൈകിയിട്ടാണെങ്കിലും ഞാന്‍ അത് കണ്ടു.

    എന്‍റെ പേരിലും ഒരു കഥ.

    ഈശ്വരാ ഇത് പോലെ ഒരു അവസ്ഥ ഉണ്ടാക്കല്ലേ…

  2. പഴഞ്ചൻ...

    സോറി ഷഹാന… ഓണപതിപ്പിൽ ഈ കഥ വായിക്കാൻ പറ്റിയില്ല… ഒറ്റവാക്കിൽ പറഞ്ഞാൽ നല്ലൊരു തിരക്കഥയുള്ള ഷോർട്ട് ഫിലിം കണ്ടതു പോലെ… ഇത് ഒരു കമ്പിക്കഥയായി എനിക്ക് തോന്നിയില്ല… എന്നാലും മനസ്സിനെ വല്ലാതെ സ്പർശിച്ചു…
    കഥാകാരി കഥാപാത്രത്തിനോട് താദാത്മ്യം പ്രാപിച്ചത് പോലെ തോന്നി എനിക്ക്… നിമ്യ എന്ന പേര് മാറ്റി ഷഹാന എന്ന് വായിച്ചാലും കഥാപാത്രം മാറില്ലെന്നു തോന്നി… എഴുതിയ അത്രയും തകർത്തിട്ടുണ്ട്… My claps Shahana… God bless you… 🙂

  3. Kadha super shahana..eppol nammuda munnal nadakkunna kariyagal annu pachayayee avatharippichathu…eni adutha story annanu varunnathu..prathishayoda kathirikkunnu shahana

  4. കഥ നന്നായില്ല എന്ന് എനിക്കറിയാം . എന്നാലും കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി .

  5. ബാബുരാജ്

    ഷഹാന സൂപ്പർ.നന്നായിരിക്കുന്നു

  6. I love u shahana

  7. Kadha adipoli ayitund .climax vallare adhikam ishtam aayi .Adutha kadhak ayi kathirikunu

  8. ഹാജ്യാർ

    കൊള്ളാം നന്നായിട്ടുണ്ട്

  9. അഭ്യുദയകാംക്ഷി

    നന്നായി എഴുതി.. അവനു ഈ ശിക്ഷ തന്നെ ആണ് നൽകേണ്ടത്…

  10. സഹാന കൊള്ളാം ട്ടോ ഞാൻ.പുതിയ വായനക്കാരി ആണ് ഇതിന്റെ ഞങ്ങള് വായനക്കാരുടെ അഭിപ്രായങ്ങൾക്കു നിങ്ങൾ എഴുത്തുകാർ മറുപടി.തരണേ

  11. സൂപ്പർ, നല്ല തീം ആണ്. അടുത്ത പാർട്ട്‌ ഉണ്ടോ?

  12. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    നന്നായിരിക്കുന്നു ബലാൽസംഗം ഒരിക്കലും അംഗീകരിക്കില്ല. ഇനി ബലാൽസംഗം ചെയ്യാൻ വരുന്നവന്റെ സാധനം മുറിച്ചെടുക്കുന്ന ഒരു കഥ കൂടി പോരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *