നിമിഷം കിംഗ് ലയർ ലെ ദിലീപിനെ മനസ്സിൽ ആലോചിച്ചു, അപ്പോഴാണ് അവർ എന്നോട് ഇംഗ്ലീഷിൽ അത് കുഴപ്പം ഇല്ല നൂറുരൂപയല്ലേ, എടുത്തോളൂ എന്ന് പറഞ്ഞത്.
(സംസാരം അതിനു ശേഷം എല്ലാം ഇംഗ്ലീഷിൽ തന്നെ)
ഞാൻ: അത് ശെരിയാവില്ല, ente കയ്യിൽ പൈസ ഉണ്ട്, ഫ്രീ ആയിട്ട് എനിക്ക് വേണ്ട, ഞാൻ തിരികെ തരുന്നത് വാങ്ങും എന്നുണ്ടേൽ മാത്രം ഇ പണം എനിക്ക് മതി.
ചേച്ചി: അത് കുഴപ്പം ഇല്ല, നൂറു രൂപയുടെ കാര്യമല്ലേ, എടുത്തോളൂ.
ഞാൻ: അത് ശെരിയാവില്ല ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പറഞ്ഞാൽ ഞാൻ ഇപ്പൊ തന്നെ ട്രാൻസ്ഫർ ചെയ്തേക്കാം.
(ബാങ്ക് ഡീറ്റെയിൽസ് പറഞ്ഞാൽ പേര് വെച്ചെങ്കിലും ഫേസ്ബുക്കിലോ ഇൻസ്റ്റയിലോ തപ്പി നോക്കാം എന്ന അവസാന പ്രതീക്ഷ)
ചേച്ചി: ഇനി നമ്മൾ എന്നെങ്കിലും കണ്ടാൽ അപ്പൊ എനിക്ക് തിരിച്ചു തന്നോളൂ, അത് പോരെ?
ഞാൻ: അയ്യോ എന്റെ വീട് ഇവിടെ അല്ലല്ലോ, ഞാൻ ചുമ്മാ കറങ്ങാൻ വന്നതാ, ഇങ്ങോട്ടു വരുന്നതേ കുറവാണു.
അവസാനം ഇനി നിന്നിട്ടു കാര്യമില്ല എന്ന് മനസ്സിലാക്കി പോവാൻ തുനിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇക്കാലത്തു ഗൂഗിൾ പേ യൂസ് ചെയ്യാത്ത ആളുകളോ എന്ന്. ആ ചുണ്ടിൽ ഒരു ചിരി വരുത്തി എന്നോട് പറഞ്ഞു നമ്പർ നോട്ട് ചെയ്തോളു എന്ന്!!!
കേട്ടത് സത്യമാണോ എന്ന് ഉറപ്പിക്കാൻ അവരുടെ മുഖത്തേക്ക് നോക്കി നിന്നപ്പോൾ എന്താ വേണ്ടേ എന്നുള്ള ചോദ്യവും! ഞാൻ പിന്നെ ഒന്നും ആലോചിക്കാതെ രൂപയും, നമ്പറും വാങ്ങിക്കൊണ്ടു കാർ പാർക്കിലേക്ക് ഓടി, ഇടയിൽ ആരെയും നോക്കാൻ നിന്നില്ല, എനിക്കറിയാം ഞങ്ങളിലേക്ക് ഒരുപാട് പേരുടെ നോട്ടം ഇ സമയം കൊണ്ട് എത്തിക്കാണും എന്ന്!
ഓടി വന്നു കാറിൽ ഇരുന്നിട്ടും കുറച്ചധികം സമയം വേണ്ടി വന്നു ഇ ലോകത്തേക്ക് മടങ്ങി വരാൻ. അവിടിരുന്നു കൊണ്ട് തന്നെ ഞാൻ gapയിൽ ക്യാഷ് ട്രാൻസ്ഫർ ചെയ്തു ഒരു സ്ക്രീന്ഷോട് എടുത്തു അവരുടെ whatsapp ഇൽ ചെയ്തു തന്ന ഉപകാരത്തിനു ഒരുപാട് നീട്ടി ഒരു നന്ദിയോടെ അയച്ചു. 2ടിക്ക് കണ്ടു എന്നാൽ ഓൺലൈൻ ഇല്ല. കുറച്ചു സമയം നോക്കി, അനക്കം ഇല്ല, നമ്പർ സേവ് ചെയ്യാത്ത കാരണം dp യും കാണുന്നില്ല, ഞാൻ gpay യിൽ ക്യാഷ് അയക്കാൻ നേരം കണ്ട പേര് എടുത്തു ആദ്യം fb യിൽ ഒന്ന് തപ്പി, രക്ഷയില്ല. ഇൻസ്റ്റയിൽ ഒന്ന് നോക്കി, ദാ കിടക്കുന്നു, എന്നാൽ പ്രൈവറ്റ് അക്കൗണ്ട് ആണ്. നോക്കിക്കൊണ്ടിരിക്കുമ്പോൾ “welcome” എന്ന് മാത്രം ചേച്ചിടെ ഒരു റിപ്ലൈ വന്നു. ഉടനെ ഞാൻ മലയാളി അല്ലല്ലെ എന്ന് ചോദിച്ചു ഒരെണ്ണം കൂടെ അങ്ങോട്ടേക്ക് അയച്ചു, അപ്പൊ “no” എന്ന് മാത്രം ഒരു റിപ്ലൈ! വേറെ യാതൊരു വിധ അടുപ്പവും അവിടെ കാണിക്കുന്നില്ല, ചോദിക്കുന്നില്ല എന്ന് മാത്രമല്ല അതോടെ ഓഫ്‌ലൈൻ ആവുകയും ചെയ്തു.
പിന്നെന്തു ചോദിക്കണം എന്നറിയാതെ ഉള്ള കാര്യം തുറന്നു പറഞ്ഞാലോ എന്ന്
കൊള്ളാം ബ്രോ. Waiting.
കൊള്ളാം, പക്ഷെ കഥയുടെ പേര് നോക്കുമ്പോ വേറെ എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോലെ. Page കുറച്ച് കൂടി കൂട്ടിയാൽ പൊളിക്കും
നിനക്ക് ലൈക്കും കമന്റും വേണോ…
ഇവിടെ പ്രമുഖർ, മഹാന്മാർ, രാജാവ്, രാഞ്ജി.. etc. ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ചിലർ ഉണ്ട്. അവരുടെ കഥയുടെ അടിയിൽ ചില അടിമകൾ കമന്റ് ഇടും, ഫന്റാസ്റ്റിക് എന്നൊക്കെപ്പറഞ്ഞുകൊണ്ട്. അവരെ ശ്രദ്ധിക്കുക. അവർ കഥകളും എഴുതും പ്രണയകഥകളും ഉണ്ട്. അവരുടെ കഥകളിൽ പോയി വെറുതെ പുകഴ്ത്തി പറയുക. പറ്റുമെങ്കിൽ യാതൊരു ബന്ധവുമില്ലാത്ത ഒരു നിരൂപണം കമന്റായി എഴുതുക. അപ്പോൾ അവന്മാര് താങ്ക്സ് പറയും. അങ്ങനെ അവരുടേതായി വരുന്ന കഥകളിൽ എല്ലാം ഇങ്ങനെ ചെയ്യുക. അതോടെ നീ അവരിൽ ഒരാളായി മാറിക്കഴിയും. പിന്നെ നിന്റെ കഥ വരുമ്പോൾ അവന്മാർ ചാടി വീഴും. എന്നിട്ട് നീ അവരോടു പറഞ്ഞപോലെ , ചുമ്മാ അവരും നിന്നെ പൊക്കി കമന്റ് അടിക്കും. നീ പോലും അത് വായിച്ചു ഞെട്ടിപ്പോകും, ആ സുഖത്തിൽ അവരുടെ അടുത്ത കഥയിൽ നീയും തകർത്തു പുകഴ്ത്തും.
ഇതാണ് കുഞ്ഞേ ഇവിടെ നടക്കുന്നത്. ലൈക്കും കമന്റും വേണമെങ്കിൽ അങ്ങനെ ചെയ്യുക. അല്ലേൽ 2 കമന്റ് കൊണ്ടു തൃപ്തിപ്പെടുക.
♥️♥️♥️
പൊളിച്ചു സഹോ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??
അനുഭവങ്ങൾ അതേപടി പകർത്തുന്നതുപോലെ വേറൊന്നും പകരമാകില്ല..ഒപ്പം ഇപ്പൊ എഴുതിയതുപോലെ ആ സമയത്തെ മനോവിചാരങ്ങളും പങ്കുവെക്കൂ..a perfect combination. Feel element ഒന്നുടെ കൂട്ടി എഴുതാൻ ശ്രമിക്കുമോ..
Iyaal evidunnaa?
” Darshanam punnyam..sparshanam paapa mochanam”. Ennaa …