തുടക്കവും ഒടുക്കവും [ശ്രീരാജ്] 208

ചായ കുടി കഴിഞ്ഞു ജാതകം നോക്കി പറയാം എന്നു പറഞ്ഞു അവർ ഇറങ്ങിയപ്പോൾ മഞ്ജിമ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷെ രണ്ടു ദിവസങ്ങൾക്കു ശേഷം ബ്രോക്കർ വന്നു അവർക്കു പെണ്ണിനെ ഇഷ്ടമായി, ജാതകവും ചേർന്നു എന്നു പറഞ്ഞപ്പോൾ മാത്രമാണ് മഞ്ജിമ തന്നെ കാണാൻ വന്ന വിനയനെ കുറിച്ച് ശരിക്ക് ഓർത്തത്‌. കാരണം ഇതിനു മുന്നേ വന്ന ഒരുപാട് ആലോചനകൾ തന്നെ ഇഷ്ടപ്പെട്ടിട്ട് കൂടെ വീടും ചുറ്റുപാടും കാരണം. മുടങ്ങി പോയിരുന്നു.
തലയിൽ എണ്ണ കൊട്ടി പതിച്ചു ചീന്തിയ മുടി, ഇരു നിറം, സ്കെൽട് ബോഡി. മീശയും താടിയും കറുത്ത ചുണ്ടും. എന്തോ മനസ്സിന് അത്ര പിടിച്ചില്ല മഞ്ജിമക്ക്, അതിനു പുറമെ ഒരക്ഷരം പോലും തന്നോട് സംസാരിച്ചതും ഇല്ല.
എന്തായാലും ഇപ്പോളും കാര്യങ്ങൾ ഒന്നും ആയില്ലല്ലോ അപ്പോൾ നോക്കാം എന്ന് വച്ചു മഞ്ജിമ കൂടുതൽ ഒന്നും പറയാൻ പോയില്ല.
ചെക്കന്റെ വീട് കാണാൻ പോയി വന്ന അമ്മയെ കണ്ടപ്പോൾ ആണ് മഞ്ജിമ കാര്യങ്ങൾ വളരെ മുന്നോട്ട് പോയിരിക്കുന്നു എന്നു മനസ്സിലാക്കിയത്.
വന്നത് മുതൽ തുടങ്ങിയതാണ് അമ്മയും വലിയമ്മയും ബാക്കി ചില ബന്ധുക്കളും കൂടി വിനയന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് പുകഴ്ത്താൻ.
ഇരുനില വീട്. ചെറിയ വീടല്ല, മഞ്ജിമയുടെ വീട്ടുകാർക്ക് മുന്നിൽ ബംഗ്ലാവ് എന്നു പറയാം. അതും ടൈൽസ് ഇട്ട വീട്. കുറ്റം പറഞ്ഞത് വിനയന്റെ അനിയത്തി രാധികയുടെ ജാഡയെ കുറിച്ച് മാത്രം. പിന്നെ കരട് ആയി കിടന്നതു വിനയന്റെ വയസ്സ് ആണ്. 33 വയസ്സ്. അതായത് മഞ്ജിമയും വിനയനും തമ്മിലുള്ള പ്രായ വ്യത്യാസം 13 വയസ്സ്. വിനയൻ ടൗണിൽ ഓട്ടോമൊബൈൽ റിപ്പയർ കട നടത്തുന്നു സ്വന്തം ആയി.
അമ്മയും മഞ്ജിമക്കും ഒഴികെ വേറെ ആർക്കും പ്രായ വ്യത്യാസം ഒരു പ്രശ്നം ആയി തോന്നിയില്ല എന്നുള്ളത് ആണ് സത്യം. അതൊന്നും ഒരു പ്രശ്നമല്ല, ഇങ്ങനെ ഒരു ബന്ധം ജീവിതത്തിൽ കിട്ടാൻ വഴിയില്ല എന്നൊക്കെ ആണ് ഡയലോഗ്കൾ ഉണ്ടായത്. അവസാനം. അമ്മ കൂടെ അവരെ സപ്പോർട്ട് ചെയ്തത്തോടെ മഞ്ജുവിന് പിന്നെ പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.
പിന്നെ അങ്ങോട്ട്‌ എല്ലാം പെട്ടെന്ന് ആയിരുന്നു. പതുക്കെ മതി കല്യാണം എന്നുള്ള നിലപാട് ആകെ മാറി മറിഞ്ഞത് വിനയന്റെ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്. അതിനു പുറമെ കല്യാണത്തിന്റെ പകുതി ചിലവ് കൂടെ അവർ എടുക്കാം എന്നു പറഞ്ഞപ്പോൾ പിന്നെ ആർക്കും മറിച്ചൊരഭിപ്രായം ഉണ്ടായില്ല.
കല്യാണ ദിവസം സ്റ്റേജിൽ, വിനയനോടൊപ്പം ഫോട്ടോ ഷൂട്ടിനു നിന്നപ്പോൾ ആണ് മഞ്ജിമക്ക് ആ മണം കിട്ടുന്നത്. അതെ അച്ഛൻ രാത്രി വരുമ്പോൾ ഉള്ള അതെ മണം. മദ്യത്തിൻറെ മണം.
അമ്മയോട് പറയാൻ നോക്കി എങ്കിലും മിനിറ്റുകൾക്ക് മുൻപ് തന്റെ മകളുടെ കഴുത്തിൽ താലി കെട്ടുന്നത് കണ്ട് സന്തോഷിച്ചു ചിരിച്ചു കളിച്ചു നിന്ന അമ്മയെ വേദനിപ്പിക്കാനോ ടെൻഷനടിപ്പിക്കാനോ പറ്റിയില്ല മഞ്ജിമക്ക്.
വേദിയിൽ ഇരുന്നിരുന്ന പലരും മുറുമുറുതിരുന്നു മഞ്ജുവിന്റെയും വിനയന്റെയും ചേർച്ചയെ കുറിച്ച്. ഇവരിതെന്തു കണ്ടാണ് ഇങ്ങനെ ഒരു ആലോചന, ഒരു ചർച്ചയും ഇല്ല. പോരാഞ്ഞു നല്ല പ്രായ വ്യത്യാസം ഉണ്ടല്ലോ….. എല്ലാം കല്യാണത്തിന് വന്നവരുടെ ഇടയിൽ തന്നെ ഒതുങ്ങി. സദ്യ കൂടെ വിളമ്പി തുടങ്ങിയതോടെ അതും അവസാനിച്ചു.
അങ്ങിനെ സ്റ്റേജിൽ ഓരോരുത്തർ ആയി ഫോട്ടോക്കായി വന്നു പോയി. ഇതിനിടയിൽ വിനയന്റെ ചില കൂട്ടുകാർ വന്നു വിനയനു മാത്രമായി കൂൾഡ്രിങ്ക്സ് ഇടയ്ക്കിടയ്ക്ക് നൽകിയതോടെ മദ്യത്തിന്റെ മണവും അതിനനുസരിച്ചു മഞ്ജിമയുടെ മൂക്കിനുള്ളിലേക്ക് കേറി കൊണ്ടിരുന്നു.
ആരോടും ഒന്നും പറയാനാകാതെ മഞ്ജിമ സങ്കടത്തോടെ എല്ലാ കടിച്ചു പിടിച്ചിരുന്നു.
പക്ഷെ കാര്യങ്ങൾ എല്ലാവരും വൈകാതെ അറിഞ്ഞു. സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോൾ അടിച്ചു പൂസായി കാലു തെറ്റി വിനയൻ വീണപ്പോൾ.

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *