തുടക്കവും ഒടുക്കവും [ശ്രീരാജ്] 202

എല്ലാവരും അറിഞ്ഞു വിനയനെ കുറിച്ച്, അടിച്ചു പൂസായി വീണ, അതും കല്യാണ ദിവസം, കല്യാണ മണ്ഡപത്തിൽ…………………………..
കല്യണ ദിവസം ഭക്ഷണം പോലും കഴിക്കാതെ മഞ്ജിമ എങ്ങൽ അടിച്ചു കരഞ്ഞു കൊണ്ട് മഞ്ജിമ തിരിച്ചു തന്റെ തന്നെ വീട്ടിൽ എത്തി.
റൂമിനു വെളിയിൽ ഇറങ്ങാതെ കരഞ്ഞും ശപിച്ചും രണ്ടു ദിവസം. ആ രണ്ടു ദിവസവും അമ്മ ആണ് വന്നിരുന്നത് റൂമിൽ കൂടെ കരയാൻ എങ്കിൽ മൂന്നാം ദിനം അമ്മക്കൊപ്പം കുറച്ചു റിലേറ്റീവ്സ് കൂടെ ഉണ്ടായിരുന്നു. ഒപ്പം വിനയന്റെ അമ്മയും.
“അവന്റെ കൂട്ടുകാർ പറ്റിച്ച പണി ആണ് മോളെ, അവൻ അങ്ങിനൊന്നും കുടിക്കില്ല, വല്ലപ്പോളും, മോള് വന്നാൽ അവന്റെ എല്ലാ സ്വഭാവവും മാറും”… അങ്ങിനെ തുടങ്ങി… കൂടെ ബന്ധുക്കളും…
അവസാനം എന്തായാലും മോളു ആലോചിച്ചു തീരുമാനിക്ക് ഞങ്ങൾ പുറത്തിരിക്കാം എന്നും പറഞ്ഞു വിനയന്റെ അമ്മ പുറത്തു പോയി കൂടെ ബാക്കി ഉള്ളവരും, മഞ്ജുവിന്റെ അമ്മ ഒഴിച്ച്.
“മോളെ, നിനക്കറിയാം ഇവിടുത്തെ കഷ്ടപ്പാട്. ഈ കല്യാണത്തിന് തന്നെ ഒരുപാട് കടങ്ങൾ ആയി. ഇനി താഴെ അഞ്ചു. മോള് ആലോചിച്ചു തീരുമാനിക്ക്”……
അമ്മയുടെ വാക്കുകൾ കൂടെ കേട്ടപ്പോൾ, മഞ്ജുവിന് തീരുമാനം മറ്റേണ്ടി വന്നു.
കല്യാണം കഴിഞ്ഞു പെൺകുട്ടികൾ കരഞ്ഞു കൊണ്ട് ആണ് വീട് വിട്ട് പോകുക എങ്കിൽ, നിർജീവമായ അവസ്ഥയിൽ ആയിരുന്നു മഞ്ജു വിനയന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം കാറിൽ കയറി പോയത്.
ടൈൽസ് ഇട്ട ആ വലിയ ഇരുനില വീട്ടിനുള്ളിലേക്ക് തല താഴ്ത്തി മഞ്ജിമ കയറി. ആരതി ഒന്നും ഉണ്ടായിരുന്നില്ല. പതിയെ വീട്ടിനുള്ളിൽ കയറിയ മഞ്ജിമ, വിനയനെ അവിടെ എവിടെയും കണ്ടില്ല. തന്നെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന വിനയന്റെ അനിയത്തി രാധികയും, ചെറു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന വിനയന്റെ ഗൾഫിൽ ജോലി ഉള്ള അനിയൻ രതീഷും.
ആ ദിവസം രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോൾ മാത്രം ആണ് പുറത്ത് ഇറങ്ങിയത്. ഭക്ഷണം കഴിക്കുമ്പോൾ അമ്മ പറഞ്ഞു : നാളെ മുതൽ മോള് വേണം അടുക്കള നോക്കാൻ.
ചിരിച്ചു പറഞ്ഞു എങ്കിലും, ഒരു ആജ്ഞാ സ്വരം ഉണ്ടായിരുന്നു അതിൽ. അതിലുപരി വിനയനെ ഇതുവരെ ആയും കണ്ടില്ല വീട്ടിനുള്ളിൽ മഞ്ജിമ. മഞ്ജിമ കൂടുതൽ ചോദിക്കാനും പോയില്ല.
ഭക്ഷണം കഴിഞ്ഞു റൂമിൽ എത്തിയ മഞ്ജിമ, ബെഡിൽ ഇരുന്നു കൊണ്ട് തന്നെ പതിയെ തന്റെ കണ്ണുകൾ അടച്ചു.
റൂമിനു പുറത്തു അമ്മയുടെ ശബ്ദം കേട്ടാണ് മഞ്ജിമ കണ്ണ് തുറന്നത്.
അമ്മ പറയുന്നത് മഞ്ജിമ കേട്ടു ” മര്യാദക്ക്, കിടന്നു ഉറങ്ങിക്കോ. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ. അറിയാലോ എന്നെ… “..
സെക്കണ്ടുകൾക്ക് ശേഷം വാതിൽ തുറന്നു വിനയൻ വന്നു അകത്തു. മഞ്ജിമ ബെഡിൽ നിന്നും എഴുന്നേറ്റു നിന്നു. ആടി ആടി കൊണ്ട് വിനയൻ തന്റെ നേരെ പതിയെ പതിയെ നടന്നു വന്നു.
മഞ്ജിമ പേടിയോടെ പിന്നിലേക്ക് ചുവടുകൾ വച്ചു. ഒരു വളിച്ച ചിരിയുമായി, തന്റെ അടുത്ത് വന്നു രണ്ടു കൈകളും മഞ്ജിമയുടെ ഇരു തോളിലുമായി വച്ചു തന്റെ മുഖം മഞ്ജിമയുടെ മുഖവുമായി അടുപ്പിച്ചു.
മദ്യത്തിന്റെ നാറുന്ന മണം മഞ്ജിമയുടെ മൂക്കിലേക്ക് അടിച്ചു കേറിയതും, പേടിച്ചു നിന്നിരുന്ന മഞ്ജിമ മൂക്ക് പൊത്തി കൊണ്ട് തല ചെരിച്ചു പിന്നിലേക്ക് മാറി.
അത് കണ്ട വിനയൻ എന്തോ ഓർമ വന്ന പോലെ, പിന്നൊന്നും മിണ്ടാതെ തന്റെ ഷർട്ട്‌ ഊരി നിലത്തിട്ടു നേരെ ബെഡിലേക്ക് നടന്നു.

The Author

ശ്രീരാജ്

www.kkstories.com

7 Comments

Add a Comment
  1. ആട് തോമ

    കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ

  2. പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്

  3. ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ

  4. Bro ith full ഇല്ലല്ലോ…?

    But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?

  5. കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ്‌ ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…

    1. പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??

  6. @Admin പേര് മാറി പോയോ

Leave a Reply

Your email address will not be published. Required fields are marked *