ജലജ മഞ്ജിമയെ ചേർത്ത് നിർത്തി പറഞ്ഞു : എന്തു കോലം ആടീ ഇത്. കളർ ഒക്കെ പോയല്ലോ. മുടി എവടെ?….. കുറെ കുറ്റങ്ങൾ.
റോഡ് സൈഡ് ആണെന്ന് നോക്കാതെ തുടങ്ങി കത്തി അടി ജലജയും, മഞ്ജിമയും, അമ്മ ഉഷയും കൂടി. ഒപ്പം പതിയെ പതിയെ അമ്പലത്തിലേക്ക് നടത്തവും.
ജലജ, മഞ്ജിമ വളരെ റെസ്‌പെക്ട് ചെയ്യുന്ന, ഇഷ്ടപെടുന്ന ഒരുപക്ഷെ അമ്മയ്ക്ക് അത്ര തന്നെ ഇഷ്ടപ്പെടുന്ന സ്ത്രീ ആണ്.
ജലജ കണ്ടാൽ നടി ആനിയുടെ അതെ രൂപം. അതെ കളർ. മഞ്ജിമയുടെ വീട്ടിൽ നിന്നു 100 മീറ്റർ മാറി ആണ് ജലജയുടെ തറവാട് വീട്. ജലജ ജനിച്ചു വളർന്നത് അവിടെ ആണ്.
മഞ്ജിമക്ക് ഓർമ ഉള്ളത് മുതൽ ഇത്രേം തന്റേടം ഉള്ള വേറെ സ്ത്രീയെ കണ്ടിട്ടില്ല. ആരോടും ഉരുളക്ക് ഉപ്പേരി കണക്കിൽ മറുപടി കൊടുക്കുന്ന പ്രകൃതം. എന്തും ബോൾഡ് ആയി നേരിടുന്ന പ്രകൃതം. മഞ്ജിമ കുട്ടികാലം മുതലേ ജലജയെ ആണ് ഐഡൽ ആയി കണ്ടിരുന്നത്.
എല്ലാറ്റിനും ഉപരി ജലജ യുടെ മകൻ ആണ് അഭി എന്നു വിളിപ്പേര് ഉള്ള അഭിജിത്. തന്നെക്കാൾ ഒരു വയസ്സിനു കുറവ് ഉണ്ടെങ്കിൽ കൂടി മഞ്ജിമയെയും അഭിയേയും ഒന്നിച്ചാണ് സ്കൂളിൽ ചേർത്തത്. ഒരേ ക്ലാസ്സിൽ ഒന്ന് മുതൽ എട്ടാം ക്ലാസ്സ് വരെ ഒന്നിച്ചാണ് പഠിച്ചത്. മഞ്ജിമയും അഭിയും കളിക്കൂട്ടുകാർ ആയിരുന്നു എന്നർത്ഥം.
ഗൾഫിലുള്ള സജീവനുമായി വിവാഹം കഴിഞ്ഞ ശേഷം സജീവന്റെ തറവാട്ടിലെക്ക് താമസം മാറിയ ജലജ, കൂട്ടുകുടുംബത്തിലെ ഓരോരോ പ്രശ്നങ്ങൾ കാരണം തിരികെ തന്റെ വീട്ടിലേക്കു വന്നു. സജീവൻ ഗൾഫിൽ നിന്നു ലീവിന് വന്നാൽ മാത്രം ആണ് പിന്നങ്ങോട്ട് പോക്ക്.
മഞ്ജിമയുടെ വീട്ടിലെ അവസ്ഥ നന്നായി അറിയാമായിരുന്ന ജലജ, മഞ്ജിമയെ അന്യ ആയി കണ്ടിരുന്നില്ല. സ്കൂൾ വിട്ട് വന്നാൽ, അഭിക്കു കഴിക്കാൻ കൊടുക്കുന്നതിനൊപ്പം മഞ്ജിമക്കും കൊടുത്തിരുന്നു. അതെ പോലെ ടീവി കാണൽ, ഒന്നിച്ചിരുന്നു പടിക്കൽ എല്ലാം അഭിയും മഞ്ജിമയും ഒന്നിച്ചായിരുന്നു. ഗൾഫിൽ നിന്നു സജീവൻ കൊണ്ട് വന്നിരുന്ന മിട്ടായികളും മറ്റു സാധനങ്ങൾ വരെ ജലജ മഞ്ജിമക്ക് കൊടുത്തിരുന്നു. ജലജ മഞ്ജിമക്ക് രണ്ടാനമ്മ ആയിരുന്നു എന്നർത്ഥം.
ജലജ കുട്ടികാലം മുതലേ അഭിയെ തന്റെ കൺട്രോളിൽ ആണ് വളർത്തിയിരുന്നത്. അഭിയെ നാട്ടിലെ കച്ചറ പിള്ളേരുടെ കൂടെ ഒന്നും വിടാതെ മഞ്ഞിമയോടൊപ്പം മാത്രം അവളുടെ വീട്ടിലേക്കു മാത്രം ആണ് വീട്ടിരുന്നത്.
എവടെ പോകുമ്പോളും മഞ്ജിമയും അഭിയും ഒന്നിച്ചായിരുന്നു. മണ്ണപ്പം ചുട്ടു കളി മുതൽ അങ്ങോട്ട്. അഭിക്കും മഞ്ജിമയുടെ വീട്ടിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു എന്നും. തന്നോട് കാണിക്കാത്ത സ്നേഹം പോലും അച്ഛൻ അഭിയോട് കാണിച്ചിരുന്നു മഞ്ജിമയുടെ.
എട്ടാം ക്ലാസ്സ് പകുതി വരെയും അഭിയും മഞ്ജിമയും ഈ സൗഹൃദം തുടർന്നു വന്നു. എട്ടാം ക്ലാസ്സിൽ പകുതിയിൽ വച്ചാണ് അഭിയുടെ അച്ഛൻ സജീവന്റെ മരണ വാർത്ത വരുന്നത്. ഗൾഫിൽ വാഹന അപകടത്തിൽ ആയിരുന്നു മരണം.
കിടു. ഒരു വെറൈറ്റി ഒണ്ട് വായിക്കാൻ
പ്രീതിയും ഞാനും കഥ തുടരണം എത്രയും വേഗം പ്ലീസ്
ഞാനും പ്രീതിയും. യീ സ്റ്റോറി യുടെ ബാക്കി എഴുതുമോ ബ്രോ
Bro ith full ഇല്ലല്ലോ…?
But എഴുതിയ അത്രയും അടിപൊളി ആയിട്ടുണ്ട് ?
കഥ മുഴുമിപ്പിച്ചിട്ടേ പോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞിട്ട് മുഴുവനും ഇല്ലല്ലോ… എന്തായാലും എഴുതിയിടത്തോളം നന്നായിട്ടുണ്ട്…
പ്രീതിയും ഞാനും വേണം അടുത്ത തന്നെ ??
@Admin പേര് മാറി പോയോ