തുടക്കവും ഒടുക്കവും 3 [ലോഹിതൻ] 306

അങ്ങോട്ട് കേറി പരിചയപ്പെട്ടു.. അധികം ആരോടും സംസാരിക്കാത്ത തന്റെ സ്വഭാവം ആണ് എനിക്ക് ഇഷ്ടമായത്.. താൻ പഠിക്കാൻ മിടുക്കനാണ് അല്ലേ.. ഈ ഡ്രസ്സിൽ സുന്ദരനായിട്ടുണ്ട് കെട്ടോ..ഞാൻ രണ്ട് സീറ്റ് ബുക്ക് ചെയ്യട്ടെ ഒരു സിനിമക്ക് പോകാം നമുക്ക്… എന്നും ബസ്സിൽ വരുന്നത് ബുദ്ധിമുട്ടല്ലേ.. ഒരു ബൈക്ക് വാങ്ങി തന്നാൽ സ്വീകരിക്കുമോ.. എനിക്ക് ഏറ്റവും ഇഷ്ടം ഹിൽസ് ഏരിയ ആണ്.. സ്വിസ്സർലാൻഡ് കശ്മീർ ഒക്കെ പോലെ.. കൂടെ താൻ കൂടിയുണ്ടങ്കിൽ എന്തു രസമാണ്…

ഇതൊക്കെ പല ദിവസങ്ങളിലായി ബോസ്സിനോട് ഗോപിക പറഞ്ഞ വാചകങ്ങളാണ്…

ഒന്നിനും അനുകൂലമായ മറുപടിയൊ പ്രവർത്തിയോ അവനിൽ നിന്നും ഉണ്ടായില്ലന്ന് മാത്രമല്ല അവളുടെ മുൻപിൽ പെടാതെ ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി…

ദിവസങ്ങൾ പോയ്കൊണ്ടിരുന്നു.. ഒരു മാസം തികയാൻ ഇനി നാലോ അഞ്ചോ ദിവസങ്ങൾ മാത്രം…

ഗോപികയുടെ ക്ഷമ കെട്ടു… ഇനിയുള്ള ദിവസങ്ങളിലും അത്ഭുതമൊന്നും നടക്കാൻ പോകുന്നില്ല…

കൂട്ടുകാരികളുടെ മുൻപിൽ താൻ അപമാനിത ആകാൻ പോകുന്നു എന്ന് അവൾക്ക് മനസിലായി..

ആ നിരാശയിൽ ഒരു ദിവസം ഗോപിക അവനോട് പൊട്ടിത്തെറിച്ചു…

നീ ആണാണോടാ.. എന്റെ സ്റ്റാറ്റസ്സിൽ നിന്നും എത്ര താഴെ ഇറങ്ങിവന്നു.. നിന്റെ ഫ്രണ്ട്ഷിപ്പ് ഇനി എനിക്ക് വേണ്ട… എന്റെ പട്ടിയുടെ വില പോലും ഇല്ലാത്ത തെണ്ടി.. ഫുട്ട് പാത്തിൽ നിന്നും വാങ്ങിയ ജീൻസും മുന്നൂറ്‌ രൂപയുടെ ഷർട്ടും ഇട്ടുകൊണ്ട് നടക്കുന്ന നിനക്ക് ഇത്ര അഹങ്കാരമോ.. എന്റെ ചെരിപ്പിന്റെ വിലയെങ്കിലും ഉണ്ടോടാ നിനക്കൊക്കെ…

അരിശവും നിരാശയും അപമാനവും കൊണ്ട് അവൾ നിന്നു വിറച്ചു…

കാന്റീനിൽ വെച്ചാണ് സംഭവം.. അവിടെ ഉണ്ടായിരുന്ന മറ്റുകുട്ടികൾ കാര്യമറിയാതെ മിഴിച്ചു നിന്നു…

അവസാനം അവന്റെ അച്ഛനമ്മമാരെ തെറി പറയാൻ തുടങ്ങി.. അതുവരെ നിശബ്ദത പാലിച്ച ബോസ്സ് വീട്ടിൽ ഉള്ളവരെ പറയാൻ തുടങ്ങിയതോടെ കൈ വീശി അവളുടെ കരണകുറ്റിക്കിട്ട് ഒന്നു കൊടുത്തു…

അടി കൊണ്ട് അവൾ നിലത്തു വീണുപോയി.. എഴുനേൽക്കുന്നതിനു മുൻപ് അവളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയിട്ട് അവൻ പറഞ്ഞു.. ഇതാണ് എനിക്ക് നീ…

വേറെ ഒന്നും പറയാതെ അവൻ നടന്നു നീങ്ങി…

The Author

Lohithan

12 Comments

Add a Comment
  1. പൊന്നു.?

    വൗ…… കിടു.

    ????

  2. കൊള്ളാം. തുടരുക. കലക്കി. ⭐⭐

  3. ആട് തോമ

    കിടിലോൽകിടിലം. പൊളിച്ചു അടുക്കു

  4. ലോഹിതാ സംഗതി കലക്കി പ്രതികാരം കനത്തിൽ തന്നെ ആയിരിക്കട്ടെ ! പക്ഷേ ശ്രുതിയെ കൂടി ഇനി ഉപദ്രവിക്കല്ല് അതിന് മുന്നെ ദാമുവിനെ പൂട്ടണം

  5. കലക്കി. നല്ല build up. അധികം താമസിയാതെ ആക്ഷൻഉം പോരട്ടെ. കാത്തിരിക്കുന്നു

  6. ശ്രുതിയെ തൊടുന്നതിനു മുമ്പ് ഗുണ്ടാ ഗ്യാംഗിന്റെ തലവനെ ഒതുക്കണം, അതോടുകൂടി ബോസിനേയും കുടുംബത്തേയും കൊല്ലാക്കൊല ചെയ്ത ഗോപിക ഇനിയൊരിക്കലും എണീക്കാത്ത തരത്തിൽ നരകിക്കാനുള്ളത് കൊടുക്കണം. പിന്നാലെ ഇത്രയും കൊടുംക്രൂരതകൾ ചെയ്ത ഭാർഗവനേയും ഗുണ്ടകളെയും നരകിപ്പിക്കണം ഈ നാൽവർ സംഘം കൂടിച്ചേർന്ന്.

  7. തിരുമണ്ടൻ ?

    Bro ini oralekkoodi rape cheyyan idavaruthalle vaayichitt thanne entho pole thonnunnu pattumenkil mathram?

  8. അരുൺ ലാൽ

    ലോഹിതാ കലക്കി..
    ഇതുപോലുള്ള കഥകൾ എഴുതു മുത്തേ
    കിടിലൻ കഥ..
    പ്രതികാരം കനത്തിൽ ആയിക്കോട്ടെ
    കാത്തിരിക്കുന്നു അടുത്ത പാർട്ട് ഇത്രേം വൈകിക്കല്ലേ..

  9. ശ്രുതിയെ കൂടി ഇനി നശിപ്പിക്കല്ലേ, ആ നാലുപേരും നഷ്ടം അനുഭവിച്ചതാണ് ഇനിയും അതിന് ഇടവരുത്തരുത്, പിന്നെ ഇതുപോലുള്ള കഥകൾ പേജ് കൂടുതൽ ഉണ്ടെങ്കിൽ നല്ലതായിരുന്നു

  10. ശ്രുതിയെ കൂടി ഇനി നശിപ്പിക്കല്ലേ

  11. revenge mode on ?

  12. Iny tharichu adikalude kalam waiting man

Leave a Reply

Your email address will not be published. Required fields are marked *