ഭക്ഷണ ശേഷം വീണ്ടും യാത്ര തുടർന്നു, തന്റെ കഥയുടെ ബാക്കി കൂടെ പറഞ്ഞു മഞ്ജിമ കാറിൽ തന്നെ എപ്പോഴോ ഉറങ്ങി പോയി……
കണ്ണുകൾ തുറന്നത് ഫാത്തിമ വിളിച്ചുണർത്തി വീട് എത്തി എന്നു പറഞ്ഞപ്പോൾ ആണ്.. കാർ ഇറങ്ങുമ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു രാത്രി..
ഉറക്ക പിച്ചിൽ നിന്നും ഉണർന്ന മഞ്ജിമ ഫാത്തിമയുടെ പിന്നാലെ ആണ് വീട്ടിൽ കയറിയത്. മുന്നിൽ കണ്ടത് വാ പൊളിച്ചു നിക്കുന്ന അമ്മയെയും അനിയത്തിയെയും ആണ്. അച്ഛൻ കേറി ചെല്ലുന്ന ചെറിയ ഹാളിൽ തന്നെ ഉറക്കത്തിൽ ആയിരുന്നു..
ഫാത്തിമ അമ്മ ഉഷയോട് പറഞ്ഞു : പണികൾ എല്ലാം കഴിഞ്ഞ് ഞങ്ങൾ ഒന്ന് ബ്യൂട്ടി പാർലറിൽ കയറി. എല്ലാം ഞാൻ നിർബന്ധിച്ചു ആണുട്ടോ.. എങ്ങിനെ കൊള്ളാമോ?…
ഉഷയും അഞ്ജുവും അടി മുടി മഞ്ജുവിനെ എത്ര പ്രാവശ്യം നോക്കി എന്നറിയില്ല. ആദ്യം വാ തുറന്നത് അഞ്ചു ആയിരുന്നു : ചേച്ചി,,, പൊളിച്ചു.. ആളാകെ മാറി…..
ഫാത്തിമ : അമ്മ എന്താ ഒന്നും മിണ്ടാത്തെ.
ഉഷ ഒന്നും മിണ്ടിയില്ല, പതിയെ പതിയെ കണ്ണുകൾ കലങ്ങി കരഞ്ഞു കൊണ്ട് മഞ്ജുവിനെ കെട്ടി പിടിച്ചു പറഞ്ഞു : എന്റെ മോൾ ആണോ ഇതു…
തന്റെ മകളെ ഏറ്റവും സുന്ദരി ആയി കണ്ട നിമിഷത്തിൽ ആണ് ഉഷയുടെ അല്ല ഏതു അമ്മയേം പോലെ ഉഷയുടെ പിടുത്തം വിട്ടു പോയത് കരഞ്ഞത്…..
ഫാത്തിമ ഇടപെട്ടു ഇടയിൽ പറഞ്ഞു : ഇതു നിങ്ങൾക്ക് ഉള്ളത്…
അമ്മയ്ക്കും അച്ഛനും അഞ്ചുവിനും അപ്സരക്കും വാങ്ങി കൂട്ടിയ വസ്ത്രങ്ങൾ എല്ലാം അമ്മ ഉഷയുടെ കയ്യിൽ കൊടുത്തു ഫാത്തിമ. മഞ്ജുവിന് വാങ്ങിയത് എല്ലാം കാറിൽ തന്നെ വച്ചു ഫാത്തിമ.
അഞ്ജുവിന്റെ മുഖം തെളിഞ്ഞു പക്ഷെ ഉഷ പറഞ്ഞു : അയ്യോ, ഇതൊക്കെ…
ഫാത്തിമ : ഇതൊക്കെ, എന്റെ സന്തോഷം…
ഉഷ : എന്നാലും, ഇതൊന്നും വേണ്ടിയിരുന്നില്ല..
ഫാത്തിമ : അമ്മ എന്നു വിളിക്കാൻ എനിക്ക് പറ്റില്ല അറിയാം, എനിക്കും ആവശ്യത്തിന് വയസുണ്ട്, പക്ഷെ മഞ്ജുവിനെ എന്റെ സ്വന്തം സഹോദരി ആയി ആണ് കാണുന്നത് അത് കൊണ്ട്, അമ്മേ, നിങ്ങളെ എല്ലാവരെയും എനിക്ക് പെരുത്തു ഇഷ്ടം ആയി. എനിക്ക് അങ്ങിനെ ആരും ഇല്ല കൊടുക്കാനും വാങ്ങാനും. വേണ്ട പറയരുത്..
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു
ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം
അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…
വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
സസ്നേഹം
വളരെ പതുക്കെ സീൻ ബിൽഡ് അപ്പ് ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
കഥക്കാരന് കൂപ്പുകൈ…. ?
പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.
മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.
നീണ്ട നാൾ വാണാലും പ്രഭോ…
ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
പ്രീതിയും ഞാനും ❤️
വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?
Nice
adipoli ??
If you started something you should finish this…that what a writer should have…
Man poli item
പൊളിച്ചു ❤️?
ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?
ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..
പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ
പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ് ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ് ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.
Link തരാമോ
വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..
കഥയിൽ പുതുമയില്ലങ്കിലും
താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.
ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..
2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു
നൈസ്
62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം