അവൻ ഓരോന്നായി ചോദിച്ചു
“അതൊക്കെ വിട്ടേക്ക് ഇനിയൊന്നിനും പോകണ്ട… കഴിതൊക്കെ കള…”
വൃന്ദ അവനോട് പറഞ്ഞു
“ഏയ്… ഞാനൊന്നിനും പോകുന്നില്ല… പക്ഷേ എന്നെ ഈ വിധമാക്കിയ അവൾക്കും അവളുടെ തന്തക്കും ഒരു പണി കൊടുക്കണം… ഇല്ലേൽ ഈ മീശയും വച്ചു നടക്കുന്നതിൽ അർത്ഥമില്ല…”
അവൻ പറഞ്ഞു,
“നോക്കിക്കോ ഞാൻ പോണേനു മുന്നേ അവർക്കിട്ട് ഒരടാറ് പണി കൊടുത്തിരിക്കും ഞാൻ,”
വിവേക് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.
••❀••
ഇനി ഉത്സവകാലം
കാവിലെ ഉത്സവത്തിന് ഏഴ് ദിവസം മുന്നേ നിലവറയിൽനിന്നും ദേവി വിഗ്രഹവും കിരീടവും ആചാരാനുഷ്ടാനങ്ങളോടെ പുറത്തെടുക്കും, പിന്നീട് അഞ്ചുദിവസത്തെ കൃത്യമായ പൂജാ വിധികൾക്കൊപ്പം ആറാം ദിവസം ഘോഷയാത്രയോടെ കാവിലെ കുളത്തിൽ നീരാടിച്ചു കാവിൽ പ്രതിഷ്ടിക്കും, പിന്നീട് രണ്ടുനാൾ കഴിഞ്ഞ് പൂജാവിധികളോടെ പത്തുദിവസത്തെ ഉത്സവത്തിന് നട തുറന്ന് നാട്ടുകാർക്ക് ദർശനം നൽകും, ഇതാണ് ദേവടം കാവിലെ രീതി,
••❀••
ഇന്ന് തറവാട്ടിലെ നിലവറയിൽ നിന്നും ദേവി വിഗ്രഹം പുറത്തെടുത്ത് ദേവടത്തെ പൂജാമുറിയിൽ അഞ്ചു ദിവസം യഥാവിധി പൂജകൾ നടത്തും, അതിനുശേഷമാണ് ഉത്സവത്തിനായി കാവിൽ പ്രതിഷ്ടിക്കുന്നത്, പൂജാരിമാരും തന്ത്രിയുമെല്ലാം എത്തിയിട്ടുണ്ട്,
ആദ്യം പ്രപഞ്ചത്തിലെ സർവ ചരാചരങ്ങൾക്ക് വേണ്ടിയും, സർവ മനുഷ്യർക്ക് ഐശ്വര്യവും സമാധാനത്തിനും വേണ്ടിയും, വസിക്കുന്ന രാജ്യത്തിനു കീർത്തിക്കുവേണ്ടിയും, ചക്രവർത്തിമാർക്ക് പുകല്പറ്റാൻവേണ്ടിയും, നാടിന് വരൾച്ചയും രോഗങ്ങളും വരാതിരിക്കാൻവേണ്ടിയും, രാജാവ് നീണാൾ വാഴാൻവേണ്ടിയും, പ്രജകൾക്ക് നന്മയ്ക്ക് വേണ്ടിയും, ക്ഷേത്രത്തിന് വേണ്ടിയും, തറവാടിന് സമ്പൽസമൃദ്ധി ഉണ്ടാകാനും, തറവാട്ടഗംങ്ങൾക്ക് രോഗ ബാധയും ജരാനരകളും ഉണ്ടാകാതിരിക്കാനും ദീർഘായുസ്സിന് വേണ്ടിയും ദേവിക്ക് പൂജനടത്തി അപേക്ഷിക്കും,
പിന്നീട് ക്ഷേത്ര കാവലിനായി കാവിലമ്മ തന്നെ നിയോഗിച്ചത് എന്ന് സങ്കൽപ്പിക്കുന്ന കാവിന് അക്കരെയുള്ള കരിമ്പനയുടെ മുകളിൽ വസിക്കുന്ന തേവി എന്ന യക്ഷിയമ്മയെ താമ്പൂലം, കൊഴുന്ന്, നെല്ല്, ചുവന്ന പട്ട്, കുങ്കുമം എന്നിവകൊണ്ട് പ്രീതിപ്പെടുത്തി, തറവാട്ട് പടിയിൽ നിന്ന് ദേവിക്ക് അകമ്പടിക്ക് ക്ഷണിക്കും, ദേവി വിഗ്രഹം കാവിലെത്തി പ്രതിഷ്ടിച്ചാൽ ദേവിയുടെ ദാസിയും, കാവിന്റെ കാവൽക്കാരിയുമായി തേവി എന്ന യക്ഷി മാറും എന്നാണ് സങ്കല്പം,
വൃന്ദ അന്ന് രാവിലെ എഴുന്നേറ്റ് കെടാവിളക്കിൽ എണ്ണയൊഴിച്ച് അടുക്കളയിൽ വന്നപ്പോൾ ലതയുണ്ട് അടുക്കളയിൽ, ലത തന്നെ എല്ലാവർക്കുമുള്ള ചായയും മറ്റും ഉണ്ടാക്കിയിരുന്നു, വൃന്ദ ചിരിച്ചുകൊണ്ട് ലതയോട് വിശേഷങ്ങൾ തിരക്കി, തിരികെ മുറിയിലേക്ക് ചെന്നു, കണ്ണനും കുഞ്ഞിയും ഉണർന്നിട്ടില്ല, ഇപ്പൊ കുഞ്ഞിയും കണ്ണനോപ്പമാണ് ഉറങ്ങുന്നത്, കണ്ണനെ കെട്ടിപ്പിടിച്ച് ഒരു കാല് അവന്റെ ദേഹത്തേക്കിട്ട് സുഖമായുറങ്ങുന്നു, കണ്ണനും നല്ല ഉറക്കത്തിലാണ്, വൃന്ദ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ച്, രണ്ടു പേരെയും പതിയെ തലോടി,
എവിടെയോ എന്തോ
“ആ തെറ്റിനുള്ള ശിക്ഷ വേണ്ടേ…?തെറ്റു ചെയ്താൽ ശിക്ഷിക്കപ്പെടേണ്ട…?”
പെട്ടെന്ന് അവളുടെ വാക്കുകൾ കഠിനമായി, ആ വാക്കുകൾ കേൾക്കെ അയാളുടെ ചെവി പൊട്ടിപോകുന്നപോലെ തോന്നി, അയാൾ നിലവിളിച്ചുകൊണ്ടു ചെവികൾ പൊത്തി തറയിലേക്ക് മലർന്നു വീണു
അയാൾ ദയനീയതയോടെ മുഖമുയർത്തി അവളെ നോക്കി, അവളുടെ നെറ്റിയിൽ ചാർത്തിയ ചുവന്ന പൊട്ട് തീ പോലെ ജ്വലിച്ചു, അതിന്റെ തീഷ്ണത താങ്ങാനാവാതെ അയാൾ കണ്ണുകൾ അമർത്തിപ്പിടിച്ചു, ഒരു തവണകൂടി ആ മുഖത്തേക്ക് നോക്കാനായില്ല അയാൾക്ക്, എപ്പോഴോ ഒരു നോട്ടം വൃന്ദയിലേക്ക് എത്തിയതും അത്ഭുതവും ഭയവും കൊണ്ട് അയാൾ വിറച്ചുകൊണ്ട് അയാൾ കൈ കൂപ്പി,
തേജസ്സോടെ ചുവന്ന പട്ടുടുത്ത്, തലയിൽ രത്നങ്ങൾ പതിപ്പിച്ച കിരീടം ചാർത്തി,
പാദത്തോളം പനങ്കുല പോലത്തെ മുടിയഴിച്ചിട്ട്, സർവഭരണ വിഭൂക്ഷിതയായി ഉഗ്രകോപത്തോടെ വൃന്ദ നിന്നിരുന്നു, പെട്ടെന്ന് കണ്ണുകൾ രണ്ട് തീക്കട്ടകളായി ജ്വലിച്ചു, അടുത്ത നിമിഷം പത്ത് കൈകളോടുകൂടി തൃശൂലമേന്തി ഉഗ്രരൂപീണിയായി മാറി വൃന്ദ,
“ന്റെ കാവിലമ്മേ…..”
അയാൾ ഉറക്കെ നിലവിളിച്ചു,
Stay tuned….
കട്ട വെയിറ്റിംഗ് ബ്രോ
കുട്ടൻ പിനെയും മുങ്ങിയോ
എവിടെ ബ്രോ
Bro evide bhakkii katta waiting oru update thaa
ഹായ് എവിടെ ബ്രോ
🥰
സഹോ ഒരു വർഷം ആവാറായി
Any updates 😔
ശ്രീക്കുട്ട നീ ഇത് കാണുവാണേൽ ഒന്ന് റീപ്ലേ ചെയ്യണം ഡാ… തിരക്ക് ആണെങ്കി ഒന്ന് വന്ന് ഇതിൽ അപ്ഡേറ്റ് ചെയ്തൂടെ നമ്മൾ എത്ര വേണേലും കാത്ത് ഇരിക്കൂലെ ഇതിപ്പൊ നിനക്ക് എന്താ പറ്റിയെന്ന് പോലും അറിഞ്ഞൂടലല്ലോ
ഞാൻ എഴുതുന്നുണ്ട്, കുറെ നാൾ എഴുതാതെ ഇരുന്നതുകൊണ്ട് നല്ല മടിയാണ്, പിന്നേ ജോലിതിരക്കും, എന്നാലും കിട്ടിയ സമയത്ത് കുറശ്ശേ എഴുതുന്നുണ്ട്, ക്ലൈമാക്സ് ആയില്ലെങ്കിലും രണ്ട് മൂന്ന് പാർട്ടുകളായി തീർക്കാം എന്ന് വിചാരിക്കുന്നു…
നല്ല സ്നേഹം…❤️😍
അടുത്ത പാർട്ട്
എന്തായി ബ്രോ ക്ലൈമാക്സ്
ശ്രീകുട്ടാ സുഖം ആയോ കൈക്കു. വേഗം വാ climax ന് വേണ്ടി എല്ലാരും waiting aanu??
ബ്രോ വേഗം തരുവോ…. കൈ ശെരി ആയി എന്ന് വിശ്വസിക്കുന്നു.
സഹോ ഉടനെ എങ്ങാനും വരുമോ കാത്തിരുന്ന് ഒരുപരുവം ആയി
എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ ബ്രോ ❓
ബാക്കി എവടെ…. പെട്ടന്ന് വരു…
ഇത്രയും നല്ല ഹൃദയഹാരിയായ കഥ തന്ന എഴുത്തുകാരനെ എങ്ങനെ മറക്കാനാണ്, അതും മുൾമുനയിൽ നിർത്തിയ, ക്ലൈമാക്സിലേക്കുള്ള ഭാഗത്ത്. ഉടനെ വരുമെന്ന് പറഞ്ഞല്ലോ. അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർഥിക്കുന്നു.
Hello ഗുയ്സ്…
എനിക്ക് കൈക്കൊരു അപകടം പറ്റി, വലത് തള്ളവിരലിന് പണികിട്ടി, ഇത്രേം നാളായിട്ട് പഴയപോലെ അനക്കാൻ പറ്റുന്നില്ലായിരുന്നു, അതാണ് താമസിക്കുന്നത്, ഞാൻ തിരികെ വരും ഉടനെ ഞാൻ ബാക്കി കഥ ഇടുന്നതായിരിക്കും, എഴുതുന്നുണ്ട്… ദയവായി എന്നേ തെറി വിളിക്കരുത് ?
We’re waiting…?
Waiting…. Reply തന്നതിന് നന്ദി മുത്തേ… ഉഷാറായി വാ ശ്രീകുട്ടാ .. നിന്റെ ആരാധകർ കാത്തിരിക്കുന്നു
Chilla stories mathram vayikanane njan ee sitil kayarunnathe athil etavum ishtam ullathe ninte anne ne last thanna updateinu seshan ninne kanathayapol serikum vishamam ayi nee vano ennu nokan daily varum ee update kittiyapo entho oru valatha santhosham vegam varenam onnum illa pathuke rest eduthe mathi iniyum wait cheyam❤️
??
Itto pettanu
നി ജീവനോട് ഉണ്ടല്ലോ വളരെ സന്തോഷം…ശ്രീകുട്ട…
ചതിക്കല്ലേടാ പൊന്നുമോനേ തിരിച്ചു വന്നേക്കണേ
എവടാ സഹോ മറന്നോ കുറച്ച് ആളുകൾ കാത്തിരിക്കുന്നു
മോനെ…daa.. എവിടെയാ നീ?
കൈ ഒക്കെ ശെരി ആയില്ലേ ബ്രോ?
6 മാസം കഴിഞ്ഞു…. ഇനിയെങ്കിലും ബാക്കി താടാ….ക്ലൈമാക്സ് il kondu നിർത്തി മനുഷ്യനെ വട്ടാക്കത്തെ…??
Da oru reply thada….
Enthakilum parayado sreekutta vakinu villa undakil than para….
എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് എങ്കിലും താടോ മനുഷ്യാ ?
Adutha part idu bro
അടുത്ത ഭാഗം എപ്പോൾ വരും??
Love you abhirami ? ♥️?