തുളസിദളം 8 [ശ്രീക്കുട്ടൻ] 631

കുഞ്ഞി വിതുമ്പിക്കൊണ്ട് പറഞ്ഞു

“അത് വല്യച്ഛനല്ലേ?, വല്യച്ഛൻ അങ്ങനെയല്ലേ…?”

കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

“ന്നാലും… കണ്ണേട്ടൻ കരഞ്ഞില്ലേ…?”

“അത് സാരോല്ല… കുഞ്ഞി കരഞ്ഞു കണ്മഷി മുഖം മുഴുവനായി, ഇപ്പൊ കുഞ്ഞിപ്പൂച്ചയെ പോലായി…”

കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു

കുഞ്ഞി അത് കേട്ട് ചുണ്ട് കൂർപ്പിച്ചു,

കണ്ണൻ അത് കണ്ട് ചിരിച്ചു

അവരുടെ വർത്തമാനം കേട്ട് നിന്ന രുദ്രും ഭൈരവും വൃന്ദയും കിച്ചയും സീതലക്ഷ്മിയും വിശ്വനാഥനും മാധവനും ശ്രീകുമാറും മായയുമെല്ലാം പതിയെ പുഞ്ചിരിച്ചു.

••❀••

അന്ന് ഉച്ചകഴിഞ്ഞു ദേവടത്ത് ഒരു കാർ വന്നു നിന്നു, ഫ്രണ്ട് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി പിറകിലെ ഡോർ തുറന്ന് ഭവ്യതയോടെ നിന്നു, പിറകിൽ നിന്നും ഒരു മധ്യവയസ്കൻ പുറത്തേക്കിറങ്ങി,

നല്ല വെളുത്ത് ഉയരംകൂടിയ ഉറച്ച ദേഹമുള്ള ഒരാൾ, ഇട്ടിരുന്ന വെള്ള ജുബ്ബയുടെ ഉള്ളിലൂടെ പൂണൂലും സ്വർണം കെട്ടിയ രുദ്രാക്ഷമാലയും ഏലസ്സ് കൊടുത്ത മാലയും പുറത്തുകാണാം വലതുകൈത്തണ്ടയിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്…

അയാൾ തീഷ്ണതയുള്ള കണ്ണുകളാൽ തറവാട് ഒന്ന് നോക്കി…

അപ്പോഴേക്കും പൂജാരിമാരും മറ്റു കർമികളും ഓടിയെത്തി,

“കക്കാട് തിരുമേനി എന്താ ഇത്തവണ നേരത്തെ എത്തിയത്…”

ഒരാൾ ചോദിച്ചു

“രണ്ടീസായി എന്തൊക്കെയോ സ്വപ്‌നങ്ങൾ കാണുന്നു, പക്ഷേ ഒന്നും അങ്ങട് തെളിയുന്നുണ്ടായില്ല്യ, പക്ഷേ ഇന്ന് പുലർച്ചെ സ്വപ്നത്തിൽ ദേവടം കാവ് തെളിയുകയുണ്ടായി, നോമിവിടെ വേണന്ന് കാവിലമ്മ കൽപ്പിക്കുന്നപോലെ… പിന്നെ താമസിച്ചില്ല്യ, രാവിലെ തന്നെ പുറപ്പെട്ടു…”

തിരുമേനി പറഞ്ഞു

“അതെന്തായാലും നന്നായി… അങ്ങയുടെ മേൽനോട്ടത്തിലാകട്ടെ ബാക്കി പൂജയെല്ലാം…”

കൂട്ടത്തിൽ മുതിർന്ന ബ്രാഹ്മണൻ പറഞ്ഞു

അതിന് അയാളൊന്ന് ചിരിച്ചു

“പൂജോളക്കെ നന്നായി പോണില്ലേ…?”

തിരുമേനി ചോദിച്ചു

“ഉവ്വ്… അതുവരെ ഒരു തടസ്സങ്ങളും ഇണ്ടായില്ല്യ…”

മുതിർന്ന ബ്രാഹ്മണൻ പറഞ്ഞു

അപ്പോഴേക്കും വിശ്വനാഥൻ അവിടേക്ക് വന്ന് ഭവ്യതയോടെ കക്കാട് തിരുമേനിയെ തൊഴുതു,

“ഇത് തറവാട് കാരണോരാണ്… വിശ്വനാഥൻ… ഇവിടുത്തെ വല്യകാരണോരുടെ മകൻ…”

മുതിർന്ന ബ്രാഹ്മണൻ പരിചയപ്പെടുത്തി

“ഉവ്വ… അറിയാം… നമ്മെ ക്ഷണിക്കാൻ ഇല്ലത്ത് വര്യണ്ടായി…”

കാക്കാട് തിരുമേനി പറഞ്ഞു

“തിരുമേനി വരൂ… അകത്തേക്ക് ഇരിക്കാം…”

വിശ്വനാഥൻ അയാളെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു

132 Comments

Add a Comment
  1. അടുത്ത പാർട്ട്‌

  2. മാസ്റ്റർ

    എന്തായി ബ്രോ ക്ലൈമാക്സ്

  3. ശ്രീകുട്ടാ സുഖം ആയോ കൈക്കു. വേഗം വാ climax ന് വേണ്ടി എല്ലാരും waiting aanu??

  4. ബ്രോ വേഗം തരുവോ…. കൈ ശെരി ആയി എന്ന് വിശ്വസിക്കുന്നു.

  5. സഹോ ഉടനെ എങ്ങാനും വരുമോ കാത്തിരുന്ന് ഒരുപരുവം ആയി

  6. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ ബ്രോ ❓

  7. ബാക്കി എവടെ…. പെട്ടന്ന് വരു…

  8. ഇത്രയും നല്ല ഹൃദയഹാരിയായ കഥ തന്ന എഴുത്തുകാരനെ എങ്ങനെ മറക്കാനാണ്, അതും മുൾമുനയിൽ നിർത്തിയ, ക്ലൈമാക്സിലേക്കുള്ള ഭാഗത്ത്. ഉടനെ വരുമെന്ന് പറഞ്ഞല്ലോ. അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർഥിക്കുന്നു.

  9. ശ്രീക്കുട്ടൻ

    Hello ഗുയ്സ്‌…

    എനിക്ക് കൈക്കൊരു അപകടം പറ്റി, വലത് തള്ളവിരലിന് പണികിട്ടി, ഇത്രേം നാളായിട്ട് പഴയപോലെ അനക്കാൻ പറ്റുന്നില്ലായിരുന്നു, അതാണ് താമസിക്കുന്നത്, ഞാൻ തിരികെ വരും ഉടനെ ഞാൻ ബാക്കി കഥ ഇടുന്നതായിരിക്കും, എഴുതുന്നുണ്ട്… ദയവായി എന്നേ തെറി വിളിക്കരുത് ?

    1. Unknown kid (അപ്പു)

      We’re waiting…?

    2. Waiting…. Reply തന്നതിന് നന്ദി മുത്തേ… ഉഷാറായി വാ ശ്രീകുട്ടാ .. നിന്റെ ആരാധകർ കാത്തിരിക്കുന്നു

    3. Chilla stories mathram vayikanane njan ee sitil kayarunnathe athil etavum ishtam ullathe ninte anne ne last thanna updateinu seshan ninne kanathayapol serikum vishamam ayi nee vano ennu nokan daily varum ee update kittiyapo entho oru valatha santhosham vegam varenam onnum illa pathuke rest eduthe mathi iniyum wait cheyam❤️
      ??

    4. നി ജീവനോട് ഉണ്ടല്ലോ വളരെ സന്തോഷം…ശ്രീകുട്ട…

    5. ചതിക്കല്ലേടാ പൊന്നുമോനേ തിരിച്ചു വന്നേക്കണേ

    6. എവടാ സഹോ മറന്നോ കുറച്ച് ആളുകൾ കാത്തിരിക്കുന്നു

  10. Unknown kid (അപ്പു)

    മോനെ…daa.. എവിടെയാ നീ?
    കൈ ഒക്കെ ശെരി ആയില്ലേ ബ്രോ?
    6 മാസം കഴിഞ്ഞു…. ഇനിയെങ്കിലും ബാക്കി താടാ….ക്ലൈമാക്സ് il kondu നിർത്തി മനുഷ്യനെ വട്ടാക്കത്തെ…??

    1. Da oru reply thada….

  11. Enthakilum parayado sreekutta vakinu villa undakil than para….

  12. എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് എങ്കിലും താടോ മനുഷ്യാ ?

  13. Adutha part idu bro

  14. അഭിരാമി

    അടുത്ത ഭാഗം എപ്പോൾ വരും??

    1. Love you abhirami ? ♥️?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law