തുളസിദളം 8 [ശ്രീക്കുട്ടൻ] 631

രുദ്ര് അവളുടെ നേരെ വിരൽ ഞൊടിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട ശില്പ പൊട്ടിച്ചിരിച്ചു…

“ഒരിക്കലും നടക്കാത്ത സ്വപ്നം… അല്ലെങ്കിലും നടക്കാത്ത സ്വപ്നം മാത്രേ രുദ്രേട്ടൻ കാണു… അതിപ്പോ ഇതായാലും ഉണ്ണിയുടെ കാര്യമായാലും…”

ശില്പ പുച്ഛത്തോടെ പറഞ്ഞു

“കാണാം നമുക്ക്…”

രുദ്ര് പരഞ്ഞു

“കാണാം…”

“അതിന് മുന്നേ നിന്റെയും നിന്റെ തന്തയുടെയും പേരിൽ മൃത്യുഞ്ചയഹോമം നടത്തിയേക്ക്… കാരണം നീയിപ്പോ കാലനാണ് വഴിപാട് നടത്തുന്നത്…”

രുദ്ര് പുച്ഛത്തോടെ പറഞ്ഞു, ശില്പ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി, അതുകണ്ട് രുദ്ര് ഒന്ന് പുച്ഛത്തോടെ ചിരിച്ചു,

“move bitch get out the way…

Get out the way bitch get out the way…”

രുദ്ര് പാടിക്കൊണ്ട് അവളെ തള്ളിമാറ്റി പുറത്തേക്ക് പോയി

••❀••

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു, ഇന്ന് പൂജയുടെ അഞ്ചാംദിവസം ആണ്,

അന്ന് വൈകിട്ട് ശില്പ പുറത്ത് പോയി തിരികെ വരുമ്പോൾ വിവേക് കാറിനു മുൻപിൽ കയറി രണ്ട് കയ്യും വിരിച്ച് നിന്നു,

വിവേകിനെ കണ്ട ശില്പ ഒന്ന് ഞെട്ടി,അവന്റെ മുൻപിലായി കാറ് നിർത്തി, വിവേക് നടന്ന് ഡ്രൈവിംഗ് സീറ്റിനടുത്തെത്തി അകത്തേക്ക് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഗ്ലാസ്സ് താഴ്ത്താൻ ആംഗ്യം കാണിച്ചു, ശില്പ ഒന്ന് മടിച്ചെങ്കിലും പിന്നീട് ഗ്ലാസ്സ് താഴ്ത്തി

“തമ്പുരാട്ടി ഒന്നിറങ്ങണം…. അടിയന് കുറച്ച് കാര്യങ്ങൾ ഉണർത്തിക്കാനുണ്ട്…”

അവൻ പറഞ്ഞു

“എന്ത്… എന്ത് കാര്യങ്ങൾ… എനിക്കൊന്നും കേൾക്കാനില്ല…”

അവൾ അവനെ നോക്കാതെ പുച്ഛത്തോടെ പറഞ്ഞു

“ഹ… അങ്ങനെ പറഞ്ഞോഴിയാതെ… പറയേണ്ട കാര്യം ഞാൻ പറയും അത് നീ കേൾക്കുകയും ചെയ്യും…”

അവൻ ഗൗരവത്തിൽ അവളെ നോക്കിപ്പറഞ്ഞു

“ഇല്ലെങ്കിൽ നീയെന്ത് ചെയ്യും…?”

അവൾ വാശിയോടെ പറഞ്ഞു,

“അത് ചോദ്യം… നീയും നിന്റെ തന്തേം കൂടെ കൊറേ പണി തന്നിട്ടുള്ളതല്ലേ… അപ്പൊ ഞാനെന്തെങ്കിലും മറുപണി തരണ്ടേ…? നിന്റെ തന്തേടെ ഭീക്ഷണി ഭയന്ന് ഇവിടുന്ന് നാട് വിടുമ്പോ മനസ്സിൽ കൂട്ടിയതാ ഞാൻ ഒരു നെരിപ്പോട്,

അതിന് ദൈവമായിട്ട് എനിക്ക് ഒരു വഴി തുറന്ന് തന്നു,.. അറിയണ്ടേ നെനക്ക് അതെന്താണെന്ന്…?”

അവൻ അവളോട് ചോദിച്ചു

133 Comments

Add a Comment
  1. ശ്രീക്കുട്ട നീ ഇത് കാണുവാണേൽ ഒന്ന് റീപ്ലേ ചെയ്യണം ഡാ… തിരക്ക് ആണെങ്കി ഒന്ന് വന്ന് ഇതിൽ അപ്ഡേറ്റ് ചെയ്തൂടെ നമ്മൾ എത്ര വേണേലും കാത്ത് ഇരിക്കൂലെ ഇതിപ്പൊ നിനക്ക് എന്താ പറ്റിയെന്ന് പോലും അറിഞ്ഞൂടലല്ലോ

  2. അടുത്ത പാർട്ട്‌

  3. മാസ്റ്റർ

    എന്തായി ബ്രോ ക്ലൈമാക്സ്

  4. ശ്രീകുട്ടാ സുഖം ആയോ കൈക്കു. വേഗം വാ climax ന് വേണ്ടി എല്ലാരും waiting aanu??

  5. ബ്രോ വേഗം തരുവോ…. കൈ ശെരി ആയി എന്ന് വിശ്വസിക്കുന്നു.

  6. സഹോ ഉടനെ എങ്ങാനും വരുമോ കാത്തിരുന്ന് ഒരുപരുവം ആയി

  7. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ ബ്രോ ❓

  8. ബാക്കി എവടെ…. പെട്ടന്ന് വരു…

  9. ഇത്രയും നല്ല ഹൃദയഹാരിയായ കഥ തന്ന എഴുത്തുകാരനെ എങ്ങനെ മറക്കാനാണ്, അതും മുൾമുനയിൽ നിർത്തിയ, ക്ലൈമാക്സിലേക്കുള്ള ഭാഗത്ത്. ഉടനെ വരുമെന്ന് പറഞ്ഞല്ലോ. അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർഥിക്കുന്നു.

  10. ശ്രീക്കുട്ടൻ

    Hello ഗുയ്സ്‌…

    എനിക്ക് കൈക്കൊരു അപകടം പറ്റി, വലത് തള്ളവിരലിന് പണികിട്ടി, ഇത്രേം നാളായിട്ട് പഴയപോലെ അനക്കാൻ പറ്റുന്നില്ലായിരുന്നു, അതാണ് താമസിക്കുന്നത്, ഞാൻ തിരികെ വരും ഉടനെ ഞാൻ ബാക്കി കഥ ഇടുന്നതായിരിക്കും, എഴുതുന്നുണ്ട്… ദയവായി എന്നേ തെറി വിളിക്കരുത് ?

    1. Unknown kid (അപ്പു)

      We’re waiting…?

    2. Waiting…. Reply തന്നതിന് നന്ദി മുത്തേ… ഉഷാറായി വാ ശ്രീകുട്ടാ .. നിന്റെ ആരാധകർ കാത്തിരിക്കുന്നു

    3. Chilla stories mathram vayikanane njan ee sitil kayarunnathe athil etavum ishtam ullathe ninte anne ne last thanna updateinu seshan ninne kanathayapol serikum vishamam ayi nee vano ennu nokan daily varum ee update kittiyapo entho oru valatha santhosham vegam varenam onnum illa pathuke rest eduthe mathi iniyum wait cheyam❤️
      ??

    4. നി ജീവനോട് ഉണ്ടല്ലോ വളരെ സന്തോഷം…ശ്രീകുട്ട…

    5. ചതിക്കല്ലേടാ പൊന്നുമോനേ തിരിച്ചു വന്നേക്കണേ

    6. എവടാ സഹോ മറന്നോ കുറച്ച് ആളുകൾ കാത്തിരിക്കുന്നു

  11. Unknown kid (അപ്പു)

    മോനെ…daa.. എവിടെയാ നീ?
    കൈ ഒക്കെ ശെരി ആയില്ലേ ബ്രോ?
    6 മാസം കഴിഞ്ഞു…. ഇനിയെങ്കിലും ബാക്കി താടാ….ക്ലൈമാക്സ് il kondu നിർത്തി മനുഷ്യനെ വട്ടാക്കത്തെ…??

    1. Da oru reply thada….

  12. Enthakilum parayado sreekutta vakinu villa undakil than para….

  13. എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് എങ്കിലും താടോ മനുഷ്യാ ?

  14. Adutha part idu bro

  15. അഭിരാമി

    അടുത്ത ഭാഗം എപ്പോൾ വരും??

    1. Love you abhirami ? ♥️?

Leave a Reply

Your email address will not be published. Required fields are marked *