ടോക്സിക് [സാത്യകി] 65

 

‘ഹേയ് ഞങ്ങൾ ഇത് ആരോട് പറയാൻ…’

ഞാൻ പറഞ്ഞു

 

‘ഇത് കുഞ്ഞ് കളിയല്ല.. നിനക്കൊന്നും അറിയില്ല ശരിക്കും ഇവരെ.. ഇവനൊക്കെ എതിരെ കളിച്ച എത്ര എണ്ണത്തിനെ ആണെന്നോ ഒരു തെളിവ് പോലുമില്ലാതെ മിസ്സിംഗ്‌ ആയിട്ടുള്ളത്.. സാധാരണക്കാർ തൊട്ട് പോലീസ്കാര് വരെ.. നമ്മൾ കരുതുന്നതിലും അപ്പുറമാണ് ഇവന്മാരുടെ സ്വാധീനം..’

സനൂപേട്ടൻ ഞങ്ങളെ പിന്നെയും ഓർമ്മിപ്പിച്ചു

 

ഞാൻ റൂമിൽ ചാരി വച്ച ഫിലിം പോസ്റ്ററിൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി. Dark day യുടെ ലോഗോ സൂക്ഷിച്ചു നോക്കുമ്പോൾ ഒരു കൊമ്പ് ഉള്ള മൃഗത്തെ പോലെ ചെറുതായ് തോന്നുന്നുണ്ട്.. സുനിയുടെ വട്ട് കാരണം എന്റെയും റിലെ പോയോ.. ഞാൻ അടിച്ച സാധനത്തിന്റെ പേരൊന്നു നോക്കി.. കാണാത്തത് കാണിച്ചു തരുന്ന എന്തേലും ആണോ ഇത്രയും നേരം കമിഴ്ത്തിയത്

 

‘എന്താണ് ഭയങ്കര ചർച്ച ആണല്ലോ…?

റൂമിന്റെ വാതിൽ തുറന്നു ഒരാൾ അകത്തേക്ക് കയറി വന്നു..

 

ദാസേട്ടൻ ആണ്.. ഞങ്ങളുടെ അപ്പുറെ മുറിയിൽ താമസിക്കുന്ന ആൾ. ഞങ്ങൾ കൂടുമ്പോ ഒക്കെ പുള്ളിയും കൂടും. അതിപ്പോ വിളിച്ചില്ല എങ്കിൽ പോലും വരും. ഓസി ആണേലും ഞങ്ങൾ മുഖം കറുപ്പിക്കാറില്ല. ആൾ കൂടെ ഉണ്ടേലു നല്ല വെടി കഥകളും കേൾക്കാം. സനൂപേട്ടൻ കഥ പറയുമ്പോ എല്ലാം സെൻസർ ചെയ്യും. പക്ഷെ ദാസേട്ടൻ അങ്ങനെ അല്ല എല്ലാം uncensored ആണ്..

 

‘ഓഹ് ഞങ്ങൾ നമ്മുടെ ഹീറോയിനെ കുറിച്ച് സംസാരിക്കുവായിരുന്നു.. അവളുടെ ജാടയും അഹങ്കാരവും കാരണം എന്നും സെറ്റിൽ എല്ലാവരും പൊറുതി മുട്ടി ഇരിക്കുവാ..’

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *