സാമിനെ താൻ ഒരു ‘മൃഗം’ എന്ന് വിളിച്ചെങ്കിൽ, ഈ ഫോൺ വിളിച്ചയാൾ അതിനേക്കാൾ വലിയൊരു ക്രൂരനാണെന്ന് അവൾക്ക് തോന്നി.
അവൾ പതുക്കെ കാർ സ്റ്റാർട്ട് ചെയ്തു. അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
ഇന്ന് രാത്രി പത്തു മണി…!”
അവൾക്ക് മുന്നിൽ മറ്റൊരു അഗ്നിപരീക്ഷ കൂടി. മാത്യുവിന്റെ മുഖത്ത് നോക്കാൻ അവൾക്ക് ഭയം തോന്നി. തന്റെ ജീവിതം ഒരു ചതുപ്പിൽ താഴ്ന്നുപോകുന്നത് അവൾ അറിഞ്ഞു.
നതാഷയുടെ മനസ്സ് ഒരു വലിയ ചുഴിയിൽ അകപ്പെട്ടതുപോലെയായിരുന്നു. കാർ ഓടിക്കുമ്പോഴും അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള കാഴ്ചകളെല്ലാം മങ്ങുന്നത് പോലെ.
ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കുള്ള ആ ദൂരം ഇന്ന് നതാഷയ്ക്ക് കിലോമീറ്ററുകളോളം ദൈർഘ്യമുള്ളതായി തോന്നി.
ഓരോ ട്രാഫിക് സിഗ്നലിലും നിൽക്കുമ്പോൾ അവൾ തന്റെ ഫോണിലേക്ക് ഭീതിയോടെ നോക്കി. ആ അജ്ഞാതന്റെ പരുക്കൻ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
നതാഷ: (മനസ്സിൽ) “ദൈവമേ… ഞാൻ ആരോട് പറയും? ആരെങ്കിലും എന്നെ ഇതിൽ നിന്നും ഒന്ന് രക്ഷിച്ചിരുന്നെങ്കിൽ…”
അവളുടെ ചിന്തകൾ ആദ്യം സാമിലേക്കാണ് പോയത്.
സാമിന് ഈ നഗരത്തിലെ പലരെയും അറിയാം എന്ന് തോന്നുന്നു, അവന് കരുത്തുണ്ട്.
സാം വിചാരിച്ചാൽ ആ വീഡിയോ പിടിച്ചുവാങ്ങാൻ കഴിയില്ലേ? പക്ഷേ, തൊട്ടുപിന്നാലെ ഇന്ന് പാർക്കിംഗിൽ വെച്ച് താൻ അവനോട് പൊട്ടിത്തെറിച്ചത് അവൾ ഓർത്തു.
നതാഷ: “ഇല്ല… സാം ഒരിക്കലും എന്നെ സഹായിക്കില്ല. അവനെ ഞാൻ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചിരിക്കുന്നു..അവനെ ഞാൻ മൃഗം എന്ന് വിളിച്ചു, സ്ത്രീലമ്പടൻ എന്ന് വിളിച്ചു…!!

പൊളിച്ച്❤️🥰
അവൾ തകരണം,എല്ലാംകൊണ്ടും
ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം