നീ മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും ഇത്രയും ഭീകരമായ ഒരു പ്രതികാരം എന്തിനായിരുന്നു?
അമലയുടെ കാര്യം… അതൊരു കൈപ്പിഴയായിരുന്നു സാം.
ഒരു നിമിഷത്തെ അശ്രദ്ധ.
അതിൽ ഈ മാത്യു ഇന്നും നീറുന്നുണ്ട്. ഓരോ രാത്രിയും ആ മുഖം എന്റെ സ്വപ്നത്തിൽ വരാറുണ്ട്…”
പുറത്ത് സാമിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ ചിരി കേട്ടു.
അത് പരിഹാസത്തിന്റേതായിരുന്നില്ല, മറിച്ച് എല്ലാം നഷ്ടപ്പെട്ട ഒരാളുടെ ഭീകരമായ ചിരിയായിരുന്നു.
”എന്താ മാത്യു… താൻ വേദനിക്കണം എന്ന് ഞാൻ പറഞ്ഞോ?”
സാമിന്റെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ ഒരു മരവിപ്പുണ്ടായിരുന്നു.
“തനിക്ക് അറിയാമോ… ഞാനും അമലയും ജീവിതം ഒന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.
മനോഹരമായ സ്വപ്നങ്ങൾ കണ്ടിരുന്ന രണ്ട് പേർ.
പക്ഷേ എല്ലാം… നിങ്ങൾ എല്ലാവരും കൂടി ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി.എല്ലാം നിങ്ങളുടെ എടുത്തുചാട്ടം.. ദേഷ്യം..കാരണം..
എനിക്ക് ഈ കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആ ഡോക്ടർ എന്നോട് പറഞ്ഞത് ഒന്നേയുള്ളൂ….
“ചെയ്യാനുള്ളതൊക്കെ ചെയ്തോളൂ, കാണാനുള്ളവരെയൊക്കെ കണ്ടോളൂ എന്ന്.”
സാം ഒരു നിമിഷം നിർത്തി.
ഒരു ദീർഘനിശ്വാസത്തിന് ശേഷം അയാൾ തുടർന്നു:
”പക്ഷേ എനിക്ക് കാണാനും ചെയ്യാനും ഇതൊക്കെയല്ലേ ഉള്ളൂ മാത്യു?
എനിക്ക് നഷ്ടപ്പെട്ട ആ ജീവിതം തിരിച്ചുതരാൻ നിനക്ക് കഴിയുമോ?
ഇല്ല.
അതുകൊണ്ട് നീ ഏറ്റവും സ്നേഹിക്കുന്നതിനെ എനിക്ക് തകർക്കണം. നതാഷ… അവൾ നിന്റെ പ്രാണനല്ലേ? അവളെ നീ നോക്കിനിൽക്കെ ഞാൻ മാറ്റിയെടുത്തു.
നിന്റെ സ്നേഹത്തേക്കാൾ അവൾ ഇപ്പോൾ എന്റെ സാമീപ്യം ആഗ്രഹിക്കുന്നു. അത് കാണുമ്പോൾ നിനക്കുണ്ടാകുന്ന ആ വേദനയുണ്ടല്ലോ… അതാണ് എന്റെ മരുന്ന്.”

ഏത് കഥ ആയാലും വായനക്കാരുടെ അഭിരുച്ചിക്കനുസരിച്ചാണ് പലരും കഥ എഴുതുന്നത് അല്ലെങ്കിൽ പിന്നെ വായനക്കാരുടെ അഭിപ്രായം ചോദിക്കുന്നത് എന്തിനാണ്, കഥയുടെ അവസാനം ബോർ ആയി തോന്നി
മറ്റ് എഴുത്തുകാർ വായനക്കാരുടെ അഭിരുചി മുൻനിർത്തിയാണോ എഴുതുന്നത് എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ ഞാൻ വായനക്കാരോട് അഭിപ്രായം ചോദിക്കുന്നത് എന്റെ കഥ എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ച് മാറ്റിയെഴുതാനല്ല. മറിച്ച്, ഞാൻ എഴുതിയ കഥ വായനക്കാരിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്നും എന്റെ ആവിഷ്കാര രീതിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്നും മനസ്സിലാക്കാൻ വേണ്ടിയാണ്. ഓരോ വായനക്കാരന്റെയും വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ച് കഥ മാറ്റുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് പ്രായോഗികമല്ല. ഈ കഥ ഞാൻ കൊണ്ടുപോകുന്ന രീതി വായനക്കാർക്ക് സ്വീകാര്യമാവുന്നില്ല എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് കഥ വെട്ടിച്ചുരുക്കി പെട്ടെന്ന് ക്ലൈമാക്സിലേക്ക് എത്തിച്ചത്.
പ്രിയരേ, ഒരു കാര്യം കൂടി നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്; ഇതൊരു കുറ്റസമ്മതം പോലെ തന്നെ കണക്കാക്കാം. ഈ ‘സുതാര്യമായ തടവറ’ ഞാൻ സാമിനേ കേന്ദ്രീകരിച്ചു എഴുതിയ കഥയാണ്. അയാൾ ഇതിലെ നായകനാണോ വില്ലനാണോ എന്നത് രണ്ടാമത്തെ കാര്യം മാത്രമാണ്. ഈ കഥയുടെ ഒമ്പത് ഭാഗങ്ങളിൽ ആറിലും സാം നിറഞ്ഞുനിന്നിരുന്നു. എന്നാൽ അത്തരമൊരു കഥാപാത്രത്തെ വായനക്കാരായ നിങ്ങൾ സ്വീകരിച്ചില്ല; അല്ലെങ്കിൽ സാമിനെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഞാൻ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് പറയാം. പകരം എല്ലാവർക്കും പ്രിയങ്കരനായി മാത്യു മാറുകയാണ് ചെയ്തത്.
യഥാർത്ഥത്തിൽ നായകൻ, വില്ലൻ എന്നതിലുപരി എല്ലാ കഥാപാത്രങ്ങൾക്കും ഒരു ‘ഗ്രേ ഷെയ്ഡ്’ (Grey Shade) നൽകാനാണ് ഞാൻ ഉദ്ദേശിച്ചത്. മനുഷ്യസഹജമായ ഗുണങ്ങളും ദോഷങ്ങളും കലർന്ന ആ നിഴൽരൂപങ്ങളെ അവതരിപ്പിക്കുന്നതിൽ ഞാൻ എത്രത്തോളം വിജയിച്ചു എന്ന് ഇപ്പോൾ പറയാൻ കഴിയുന്നില്ല. ഈ ക്ലൈമാക്സ് പോലും മാത്യുവിനും നാതാഷക്കും ഉപരിയായി സാമിന് വേണ്ടിയാണ് ഞാൻ എഴുതിയത്. കഥ പൂർത്തിയാക്കുമ്പോൾ ഇത് നിങ്ങളോട് പറയാതിരിക്കാൻ കഴിയില്ല എന്ന് എനിക്ക് തോന്നി.അതുകൊണ്ട് മാത്രം പറയുന്നു.. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം.. നിങ്ങളുടെ ഇഷ്ടം.കഥയെ കഥയായി മാത്രം കാണണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. നന്ദി.
സുതാര്യമായ തടവറയുടെ വായനക്കാരോട് ഒരു വാക്ക്,
ജീവിതത്തിലായാലും സാഹിത്യത്തിലായാലും അവിഹിത ബന്ധങ്ങൾ ഒരു ശുഭപര്യവസാനത്തിൽ എത്തുക എന്നത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.ഭൂരിഭാഗം കഥകളിലും ജീവിത യാഥാർത്ഥ്യങ്ങളിലും ഇത്തരം ബന്ധങ്ങൾ വലിയൊരു ശതമാനവും കുറ്റബോധത്തിലോ ഒറ്റപ്പെടലിലോ ആണ് അവസാനിക്കാറുള്ളത്.
ഇവിടെ പലർക്കും മാത്യുവിന്റെ കാര്യം ആലോചിച്ചു ആകുലപ്പെടുന്നതായി കാണുന്നു..മാത്യു ഒരിക്കലും ഒരു നിസ്സഹായനോ ജീവിതം അറിയാത്തവനോ ആയ മനുഷ്യനല്ല; മറിച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തുപാകപ്പെട്ട വ്യക്തിത്വമാണ് അയാൾ. ഒരിടത്തും അയാളെ ദുർബലനായി ഞാൻ അടയാളപ്പെടുത്തിയിട്ടില്ല. നതാഷ കൂടെയുണ്ടായിരുന്ന കാലത്തും അയാൾ സ്വന്തം ജീവിതം ആശുപത്രിയിലെ രോഗികൾക്കായി ഉഴിഞ്ഞുവെച്ചിരുന്നു, അതിന് അമല ഒരു വലിയ കാരണമാവുകയും ചെയ്തു. സ്വന്തം പ്രയത്നം കൊണ്ട് ജീവിതത്തിൽ വഴിവെട്ടി വന്ന ഒരാളെന്ന നിലയിൽ, പ്രതിസന്ധികളെ കരുത്തോടെ നേരിടാനുള്ള ആർജ്ജവം മാത്യുവിനുണ്ട്. പ്രിയപ്പെട്ടവരുടെ അഭാവത്തിലും തന്റെ ലക്ഷ്യബോധത്തോടെയുള്ള ആ യാത്ര അയാൾ ഇനിയും കൂടുതൽ ദൃഢതയോടെ തുടരുക തന്നെ ചെയ്യും.
നതാഷയുടെ ജീവിതവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സാമിന്റെ വരവിന് മുൻപേ തന്നെ മാത്യുവുമായുള്ള ജീവിതത്തിൽ അവൾ തൃപ്തയായിരുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. ഒരു ആയുഷ്കാലം മുഴുവൻ ഓർത്തുവെക്കാൻ പാകത്തിലുള്ള ഓർമ്മകൾ സാം അവൾക്ക് സമ്മാനിച്ചിട്ടുണ്ട്. ലക്ഷ്യബോധമില്ലാത്ത ഒരു വ്യക്തിയായി നതാഷയെ എങ്ങും ചിത്രീകരിച്ചിട്ടില്ല; അതുകൊണ്ട് തന്നെ, ഒരു ഡോക്ടർ എന്ന നിലയിൽ സ്വന്തം കാലിൽ നിന്ന് ജീവിതം മുന്നോട്ട് നയിക്കാൻ അവൾ പൂർണ്ണ സജ്ജയുമാണ്. പ്രതിസന്ധികളെ അതിജീവിച്ച് തന്റെ പ്രൊഫഷനിലും ജീവിതത്തിലും കരുത്തോടെ മുന്നേറാൻ തന്നെയാണ് നതാഷയുടെയും തീരുമാനം.
സാം എന്ന വ്യക്തി ആഗ്രഹിച്ചത് കൃത്യമായി ഇതുതന്നെയായിരുന്നു. തന്റെ ജീവിതം തകർത്തവരോടുള്ള പ്രതികാരമെന്നോണം, അവരുടെ കുടുംബബന്ധങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തിൽ അയാൾ പൂർണ്ണമായും വിജയിച്ചിരിക്കുന്നു.
ഈ കഥയ്ക്ക് ഇതിലപ്പുറം മറ്റൊരു പര്യവസാനം എന്റെ ചിന്തകളിൽ ഉണ്ടായിരുന്നില്ല. എന്റെ മനസ്സിൽ പ്രതീക്ഷിച്ച തരത്തിലുള്ള പിന്തുണ വായനക്കാരിൽ നിന്നും ലഭിക്കാത്ത സാഹചര്യം വന്നപ്പോൾ, കഥയുടെ ചില ഭാഗങ്ങൾ ചുരുക്കാനും ചില കഥാപാത്രങ്ങളെ വേണ്ടെന്ന് വെക്കാനും ഞാൻ നിർബന്ധിതനായി. ഒരു ഘട്ടത്തിൽ കഥ നിർത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും, പാതിവഴിയിൽ ഉപേക്ഷിച്ചാൽ പിന്നീട് അത് പൂർത്തിയാക്കുക എന്നത് പ്രായോഗികമല്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ, നിശ്ചയിച്ചുറപ്പിച്ച ക്ലൈമാക്സിലൂടെ ഈ കഥ ഒരു പൂർണ്ണതയിൽ എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഈ ക്ലൈമാക്സിൽ ഇനി ഒരു മാറ്റം വായനക്കാർ പ്രതീക്ഷിക്കരുത് എന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. ‘സുതാര്യമായ തടവറ’ ഒരു കഥയായി മാത്രം കാണാൻ ശ്രമിക്കുക. ഇതുവരെ വായിച്ചവർക്കും കമെന്റ് ബോക്സിൽ അഭിപ്രായം അറിയിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഡിയർ അഡ്മിൻ,
സുതാര്യമായ തടവറ ഇവിടെ പൂർത്തിയായിരിക്കുന്നു.നിങ്ങളുടെ സൗകര്യമനുസരിച്ച് ഇതിന്റെ പിഡിഎഫ് ഫയൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.കഴിയുമെങ്കിൽ പിഡിഫ് ആയി മാറ്റുമ്പോൾ ഈ ഒരു കമെന്റ് അവസാനം ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു..
cheyyam
അയ്യോ ഇതെന്താ ഇങ്ങനെ.?
Climax വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു🥺
എല്ലാത്തിന്റെയും അവസാനം മാത്യുവിന് നല്ലൊരു ജീവിതം കിട്ടും എന്നും, നതാഷയ്ക്ക് നല്ലൊരു പണി കിട്ടുമെന്നും പ്രതീക്ഷിച്ചു. പക്ഷെ അവസാനം തീരെ sad ആക്കിക്കളഞ്ഞു. മാത്യുവിനെ ഒന്നും അല്ലാതെ ആക്കിക്കളഞ്ഞു.
ഇങ്ങനെ ഒരു climax വേണ്ടിയിരുന്നില്ല
Climax ഒന്ന് മാറ്റി എഴുതി പോസ്റ്റ് ചെയ്യാമൊ, അല്ലെങ്കിൽ ഒരു 2nd climax എഴുതി ഇടാമൊ., ഇങ്ങനെ ഒരു climax അത് ശെരിയായില്ല, ഒന്ന് മാറ്റി എഴുതിക്കൂടെ plz.
ഒരു tail end കൂടി എഴുതുമൊ..
ഈ ending വളരെ മോശമായിപ്പോയി.
മാത്യു എന്ത് പിഴച്ചു ഇതൊക്കെ അനുഭവിക്കാൻ.😡
അവസാനം മാത്യുവിന് വേറെ നല്ലൊരു ലൈഫ് കിട്ടുമെന്നും, മാത്യുവിന്റെ ലൈഫ് ഹാപ്പി ആകും എന്നും കരുതിയാണ് ഞാൻ ഈ സ്റ്റോറി ആദ്യം മുതൽ വായിച്ചത്.. ഇതിപ്പൊ മാത്യുവിന്റെ ലൈഫ് ഒരുമാതിരി എവിടേം എത്താതെ ആയിപ്പോയില്ലെ, അത് ശരിയായില്ല
ഒരു tail end കൂടി എഴുത്. മാത്യുവിന്റെ ലൈഫ് സേഫ് ആക്കിക്കൊണ്ട് ഒരു tail end……….
climax nanakki onnu kudi ezhuthu
ഒരു എഴുത്തുകാരൻ എങ്ങനെ എഴുതണം എന്ന് പറയാൻ ഞാൻ ആള് അല്ല. ഇ കഥ ഫസ്റ്റ് പാർട്ട് മുതൽ ലാസ്റ്റ് പാർട്ട് വരെ വളരെയധികം ആസ്വാദിച്ചു വായിച്ച ഒരാളാണ് ഞാൻ. കഥ പറയുന്ന രീതി വളരെ മനോഹരമായിരുന്നു പക്ഷേ കഥയിൽ ആർക്കണോ വളരെ പ്രധാനിയം നൽകേണ്ടത് എന്ന് ചോദിച്ചാൽ അത് നതാക്ഷ ആയിരുന്നു. നതാക്ഷയുടെ പാർട്ട് ആയിരുന്നു കൂടുതൽ ആളുകൾ ആഗ്രഹിച്ചത് പക്ഷേ അതിൽ അങ്ങ് വളരെയധികം പിശുക്കു കാണിച്ചു. കൂടാതെ പെട്ടന്ന് ക്ലൈമാക്സ് തീർക്കാൻ നോക്കിയത് പോലെ തോന്നി.. ഒന്ന് പറയാൻ ആഗ്രഹിക്കുന്നു അങ്ങയുടെ കഥ വളരെ നല്ലതാണ് ഇനിയും പറ്റുമെങ്കിൽ കഥ എഴുതണം. all the best…. 🥰
oh my god
ഇങ്ങനെ ഒരു എംഡിങ് ഒട്ടും പ്രതീക്ഷിച്ചില്ല..അവസാനം മാത്യുവും നാഥാഷയും ഒന്നിക്കും എന്നാണ് ഞാൻ കരുതിയത്, അതല്ലെങ്കിൽ
ലില്ലിയും മാത്യുവും ഒന്നിക്കും എന്നും..,
ഇതിപ്പൊ മാത്യു ലൈഫിൽ ഒറ്റപ്പെട്ടവനേപോലെ ആയില്ലെ. ഇങ്ങനെ ഒരു ending വേണ്ടിയിരുന്നില്ല..
so saad.🥺
നിങ്ങൾ എന്താണ് ഈ എഴുതി വെച്ചിരിക്കുന്നത്?
എങ്ങനെ എങ്കിലും തീർക്കണം ന്ന് കരുതി എഴുതിയത് ആണല്ലേ.
ഇത് വളരെ disappointing ആയി പോയി.
തൃപ്തിപെടാത്ത ഒരു CLIMAX…