സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax] 41

​”സാം… നീ അവളെ ചതിക്കുകയാണ്.

അൽവിഷിന്റെ ഭാര്യയെ ചെയ്തതുപോലെ അവളെയും നീ ഒരു ഭീരുവാക്കി മാറ്റുകയാണ്.

നീ മരിച്ചു കഴിഞ്ഞാൽ അവൾ എങ്ങോട്ട് പോകും?

പക തീർക്കാൻ അവൾ ബാക്കി ജീവിതം മുഴുവൻ നീറണമെന്നാണോ നീ ആഗ്രഹിക്കുന്നത്?”

​”അവൾ നീറില്ല മാത്യു,”

സാം പുറത്തുനിന്ന് പറഞ്ഞു.

“അവൾ എന്നെ ഓർത്ത് ജീവിക്കും. നിനക്ക് അവളെ ഇനി ഒരിക്കലും പഴയ നതാഷയായി കിട്ടില്ല.  നതാഷയെ നിനക്ക് രക്ഷിക്കാനാവില്ല. കാരണം, അവൾ ഇപ്പോൾ എന്നെ സ്നേഹിക്കുന്നു.നിന്നെ ഇതുവരെ സ്നേഹിച്ചതിനേക്കാൾ ഏറെ…”


​പെട്ടെന്ന് ദൂരെ നതാഷയുടെ കാർ വരുന്ന ശബ്ദം കേട്ടു. മലഞ്ചെരിവിലൂടെ വെളിച്ചം അടിച്ചുകയറുന്നു.

​”ദാ… അവൾ വന്നു കഴിഞ്ഞു. നീ ഇവിടെ വന്ന കാര്യം ഞാൻ  നേരത്തേ അറിയിച്ചു..”

സാം പറഞ്ഞു.

“ഇനി നീ തീരുമാനിക്ക്. ഈ ഗ്യാസ് തുറന്നുവിട്ട് നമ്മളെ എല്ലാവരെയും കൂടി ചാരമാക്കണോ, അതോ നതാഷ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത് കണ്ട് നീയിവിടെ നിൽക്കണോ എന്ന്?”

ആ മലഞ്ചെരിവിലെ വീടിനുള്ളിൽ ഗ്യാസിന്റെ രൂക്ഷഗന്ധം അപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

നതാഷ അകത്തേക്ക് ഓടിക്കയറി വന്നപ്പോൾ കണ്ടത് പരസ്പരം ശത്രുക്കളെപ്പോലെ, എന്നാൽ തളർന്ന രണ്ടു മനുഷ്യരെയാണ്.

മാത്യുവിന്റെ കയ്യിലിരുന്ന ആ മെഡിക്കൽ റിപ്പോർട്ടും അമലയുടെ ചിത്രവും മാത്യു അവൾക്ക് നേരെ നീട്ടി.

​നതാഷ വിറയ്ക്കുന്ന കൈകളോടെ ആ ചിത്രത്തിലേക്ക് നോക്കി.

അമലയുടെ ആ നിഷ്കളങ്കമായ മുഖം…

തന്റെ സാദൃശ്യമില്ലാത്ത എന്നാൽ താൻ മുന്നേ കണ്ട സാം വരച്ച ഫോട്ടോ,ആ രൂപം കണ്ട് അവൾ അമ്പരന്നു.

Leave a Reply

Your email address will not be published. Required fields are marked *