സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax] 33


ഏറെ നേരത്തിനുശേഷം​ മാത്യു വണ്ടി ഓടിച്ചു തന്റെ വീടിനടുത്തെത്തി. ദൂരെ തന്റെ വീടിന്റെ ജനാലയ്ക്കൽ നതാഷ നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി. ഒരു നിമിഷം അയാൾക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി. “അവൾ എന്നെ ചതിച്ചതല്ലേ? അറിഞ്ഞുകൊണ്ട് സാമിന് കീഴടങ്ങിയതല്ലേ?”

​പക്ഷേ അടുത്ത നിമിഷം അയാളുടെ ഉള്ളിലെ പ്രണയം വിങ്ങിപ്പൊട്ടി. അൽവിഷിന്റെ ഭാര്യയെ പോലെ നതാഷയും ആ ചതിയിൽ പെട്ടുപോയതാകാം.

സാം അവളെ ഒരു പാവയെപ്പോലെ പ്രവർത്തിപ്പിക്കുകയാണ്.

അവൾ ചെയ്യുന്നത് എന്താണെന്ന് അവൾക്ക് പോലും മനസ്സിലാകാത്ത വിധം സാം അവളെ മാറ്റിക്കഴിഞ്ഞിരിക്കുന്നു.

​”നതാഷയെ എനിക്ക് രക്ഷിക്കണം,” മാത്യു സ്വയം പറഞ്ഞു. “പക്ഷേ എങ്ങനെ? സാം എന്ന ഈ ശത്രുവിനെ എങ്ങനെ തോൽപ്പിക്കും?”

ദിവസങ്ങൾ മാറിമറിഞ്ഞു..മാത്യു വിന്റെ ഏകാഗ്രത നഷ്ടമായി..അയാൾ വീട്ടിൽ തന്നെ ഇരിപ്പായി..

അതേ സമയം നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും മാറി, വനത്തിന്റെ നിഗൂഢതകൾക്കിടയിലുള്ള ആ മലഞ്ചേരിവിലെ വീട്ടിൽ സാം നതാഷയെ പൂർണ്ണമായും തന്റെ അധീനതയിലാക്കിയിരുന്നു.

അവിടെ കാടിന്റെ ഇരമ്പലും പക്ഷികളുടെ കരച്ചിലും അല്ലാതെ മറ്റാരും അവരെ ശല്യം ചെയ്യാനില്ലായിരുന്നു.

ഔട്ട്ഡോർ ടെന്റിലെ തണുപ്പിൽ, നക്ഷത്രങ്ങൾ നോക്കി കിടക്കുമ്പോൾ സാം അവളെ തന്റെ വാക്കുകളും ശരീരവും കൊണ്ട് വീണ്ടും വീണ്ടും വലയിലാക്കി.

നതാഷയ്ക്ക് സാം നൽകിയത് ഒരു ലഹരിയായിരുന്നു.. അതേ സമയം അമലയുടെ ഓർമ്മകളാൽ അയാളുടെ മനസ്സിനെ പ്രണയം കൊണ്ട് മൂടി..

​അതേസമയം, നഗരത്തിലെ തന്റെ മുറിയിൽ ഇരുന്ന് മാത്യു ഭ്രാന്തമായി ഫോൺ ഡയൽ ചെയ്തുകൊണ്ടിരുന്നു.നാതാഷാ യെ അറിയിക്കണം എല്ലാം…

Leave a Reply

Your email address will not be published. Required fields are marked *