സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax] 33

ഓരോ തവണയും ‘നോട്ട് റീച്ചബിൾ’ എന്നോ അല്ലെങ്കിൽ മറുപടിയില്ലാതെ കട്ടാകുകയോ ചെയ്യുമ്പോൾ അയാൾക്ക് വല്ലാത്ത ഭയം തോന്നി.

അൽവിഷ് പറഞ്ഞ കാര്യങ്ങൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു.

നതാഷയെ സാം ഒരു ‘സെക്സ് അഡിക്റ്റ്’ ആക്കി മാറ്റുകയാണോ?

അവളുടെ പവിത്രമായ സ്നേഹം സാം ഇങ്ങനെയാണോ നശിപ്പിക്കുന്നത്?

​നതാഷ ഫോൺ എടുക്കുന്നില്ലെന്ന് കണ്ടപ്പോൾ മാത്യു ഒരു തീരുമാനമെടുത്തു.

അവൾക്ക് ഒരു സന്ദേശം അയക്കണം. അത് കണ്ടിട്ടെങ്കിലും അവൾ തിരികെ വരുമെന്നോ അല്ലെങ്കിൽ തന്നെ കേൾക്കാൻ തയ്യാറാകുമെന്നോ അയാൾ വിശ്വസിച്ചു.

അൽവിഷിന് സംഭവിച്ചത് തനിക്ക് സംഭവിക്കാൻ പാടില്ല. നതാഷയെ ആ ചെളിക്കുണ്ടിൽ നിന്ന് പുറത്തെടുക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചുകൊണ്ടേയിരുന്നു.

​അയാൾ തന്റെ ഫോണിൽ വിറയ്ക്കുന്ന വിരലുകളോടെ നതാഷയ്ക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു:

​”നതാഷാ… നീ എവിടെയാണെങ്കിലും ഇതൊന്ന് വായിക്കുക. നിന്നെ ദ്രോഹിക്കാൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്.

സാം നീ വിചാരിക്കുന്നത് പോലെയുള്ള ഒരാളല്ല.

നീ ഇപ്പോൾ അനുഭവിക്കുന്നത് സ്നേഹമല്ല, അതൊരു വലിയ ചതിയുടെ തുടക്കമാണ്.
എന്റെ കയ്യാൽ സംഭവിച്ച ഒരു തെറ്റ്.. ഒരു കൈപ്പിഴ..
അമല.
ഞങ്ങളുടെ കയ്യാൽ ഇല്ലാതായ സാമിന്റെ പ്രിയതമ..

അൽവിഷിന് സംഭവിച്ചത് നീ അറിയണം.

പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ചെയ്ത തെറ്റിന് ഇരയായത് അൽവിഷിന്റെ ഭാര്യയായിരുന്നു. ഇന്ന് നീയും ആ വഴിയിലാണ്. ദയവായി തിരികെ വരിക. എനിക്ക് നിന്നെ രക്ഷിക്കണം.”

​മെസ്സേജ് അയച്ച ശേഷം മാത്യു ജനാലയ്ക്കൽ വന്ന് ആകാശത്തേക്ക് നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *