ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 40

 

“ചോദിക്ക്…” രണ്ടാമതും ഫ്ലാസ്ക്കിൽ നിന്നും ചായ ഒഴിച്ചു കൊണ്ട്‌ അണ്ണൻ പറഞ്ഞു.

 

“ഓക്കെ, ചോദിക്കാം. പക്ഷേ ആദ്യം അണ്ണൻ ഇതിന്റെ ഉത്തരം പറയൂ, അണ്ണന് എന്റെ ചേട്ടന്റെ എല്ലാ രഹസ്യങ്ങളും അറിയില്ലേ..? ഏറ്റവും കൂടുതൽ ചേട്ടൻ നിങ്ങളെയാണ് വിശ്വസിക്കുന്നത്.”

 

അപ്പോ അണ്ണൻ പിന്നെയും അസ്വസ്ഥനായെങ്കിലും അണ്ണന്റെ കണ്ണില്‍ നല്ല അഭിമാനം തിളങ്ങി നിന്നു.

 

“ശെരിയാണ് ഡാലിയ, റൂബിന്റെ സകല രഹസ്യങ്ങളും എനിക്കറിയാം. ഏറ്റവും കൂടുതൽ എന്നെയാണ് അവന്‍ വിശ്വസിക്കുന്നും സത്യമാണ്. അവനെ കണ്ടുമുട്ടിയത് മുതൽ അവന്റെ വലങ്കൈയായി ഞാൻ കൂടെയുണ്ട്. അവന്‍ എന്നെ കാണുന്നതിന് മുമ്പ്‌ നടന്ന സംഭവങ്ങൾ തൊട്ട് ഇന്നുവരെയുള്ള രഹസ്യങ്ങളിൽ പോലും റൂബിൻ എന്നെയും ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.” അണ്ണൻ അഭിമാനത്തോടെ പറഞ്ഞു.

 

“ഓക്കെ, അപ്പൊ അണ്ണൻ എന്നോട് എല്ലാം പറയൂ.” ഞാൻ അപേക്ഷിച്ചു. “പക്ഷേ പകുതി സത്യങ്ങൾ മാത്രം അറിഞ്ഞാല്‍ പോര.., ചേട്ടനെ പൊതിഞ്ഞു നില്‍ക്കുന്ന എല്ലാ നിഗൂഢ സത്യങ്ങളും എനിക്ക് അറിയണം.” ഞാൻ അണ്ണനോട് വളരെ സീരിയസ്സായി പറഞ്ഞു.

 

അപ്പോ സാമുവേല്‍ അണ്ണൻ അല്‍പ്പം അസ്വസ്ഥതയോടും ചിന്താകുഴപ്പത്തോടും മല്ലി ചേച്ചിയെ എന്തോ അര്‍ത്ഥം വച്ച് നോക്കി. അവരുടെ കണ്ണുകൾ തമ്മില്‍ എന്തോ ചർച്ച തുടങ്ങി.

 

“ചേട്ടൻ കുറച്ച് കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്, അണ്ണാ. പക്ഷേ ഒരുപാട്‌ കാര്യങ്ങൾ എന്നോട് പറയാതെ മറച്ചുവെച്ചിരിക്കുകയാണെന്നതിലും സംശയമില്ല.” ഞാൻ അവരുടെ കണ്ണുകൾ കൊണ്ടുള്ള ചർച്ചയെ തടസ്സപ്പെടുത്തിക്കൊണ്ട് അത്രയും പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ പിന്നെയും എന്റെ മുഖത്തായി.

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *