ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 41

 

“ഓക്കെ അണ്ണാ. ശെരിക്കും കുഞ്ഞമ്മയുടെ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്യാന്‍ ചേട്ടന് ഉണ്ടായ യഥാര്‍ത്ഥ പക എന്താണ്…?” ഞാൻ ചോദിച്ചു.

 

“അത് അല്ലി—”

 

“അണ്ണാ..,” ഞാൻ പെട്ടന്ന് ഇടക്ക് കേറി സംസാരിച്ചു, “അല്ലിക്ക് വേണ്ടിയും, അരുളിന് വേണ്ടിയും, പിന്നെ നിങ്ങള്‍ക്ക് വേണ്ടിയും സുമ ചേച്ചിക്ക് വേണ്ടിയും ആണെന്നത് ഒരു വശം നില്‍ക്കട്ടെ. പക്ഷേ അതുമാത്രമല്ല കാരണമെന്ന് എനിക്കറിയാം. കുഞ്ഞമ്മയെന്ന് പറയുമ്പോ തന്നെ ചേട്ടന്റെ കണ്ണുകൾ എപ്പോഴും ലാവ പോലെ മാറുന്നത് ഞാൻ കാണാറുണ്ട്. അപ്പൊ ചേട്ടന്റെ കണ്ണുകളിൽ ഉണ്ടാവുന്ന ക്രോധം കാണുമ്പോ എനിക്കുപോലും ഭയം തോന്നും.” രണ്ട് മൂന്ന്‌ പ്രാവശ്യം ഞാൻ കണ്ടിട്ടുള്ളു ചേട്ടന്റെ ആ ഭയപ്പെടുത്തുന്ന ഭാവം മനസ്സിൽ വിചാരിച്ച് വിറച്ചുകൊണ്ടാണ് അത്രയും ഞാൻ പറഞ്ഞത്. “എന്നോട് സത്യങ്ങളെല്ലാം പറയുമെന്ന് പറഞ്ഞിട്ട് ഇപ്പൊ പിന്നെയും വളച്ചുകെട്ടല്ലെ അണ്ണാ.”

 

“ഞാൻ വളച്ചുകെട്ടാനല്ല ശ്രമിച്ചത്‌. സംഭവങ്ങൾ അതിന്റെ ഓര്‍ഡരിൽ പറഞ്ഞാലേ നിനക്ക് മനസ്സിലാക്കാൻ കഴിയൂ.”

 

“ശെരിയാണ്.” ഞാനും സമ്മതിച്ചു. “അണ്ണൻ ഓര്‍ഡരിൽ തന്നെ പറഞ്ഞോളൂ. പക്ഷേ അണ്ണാ, ചേട്ടന് ചെകുത്താന്‍ എന്ന പേര്‌ എങ്ങനെയാണ് കിട്ടിയതെന്ന് ആദ്യം പറയാമോ..?”

 

ഉടനെ അണ്ണൻ പൊട്ടിച്ചിരിച്ചു. മല്ലി ചേച്ചിയും ഒപ്പം ചിരിച്ചു.

 

“അവന്റെ ബിസിനസ്സ് നേട്ടങ്ങളെ തകർക്കാൻ വേണ്ടി ചില വലിയ ബിസിനസ്സ് രാജാക്കന്മാര്‍ ട്രൈ ചെയ്തിരുന്നു. പക്ഷേ തകര്‍ന്നത് അവരൊക്കെയാണ്. ബിസിനസ്സ് രാജാക്കന്മാരായിരുന്ന അവരെ ഭിക്ഷക്കാരാക്കി നിന്റെ ചേട്ടൻ. അവനെ കൊല്ലാൻ ശ്രമിച്ചവരെ എല്ലാം അവന്‍ കോമയിലാക്കി. അവനോട് വഞ്ചന കാണിച്ചവരേയും ഒരു ദയയും കാണിക്കാതെ അവന്‍ ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്നും തകർത്ത് തരിപ്പണമാക്കി. അവന്റെ ശത്രുക്കളുടെ പിന്താങ്ങികളായിരുന്ന ചില വലിയ പോലീസ് ഉദ്യോഗസ്ഥരെ പോലും റൂബി തെളിവുകൾ കണ്ടെത്തി നിയമപരമായി കുടുക്കി അവരുടെ ജോലിയില്‍ നിന്നും തെറിപ്പിച്ചു കളഞ്ഞു.  അങ്ങനെയാണ് ബിസിനെസ്സ് സാമ്രാജ്യത്ത് അവന് ആ പേര്‌ കിട്ടിയത്.”

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *