ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ] 1044

കുഞ്ഞമ്മ ചിരിച്ചോണ്ട് എന്റെ തുടയിൽ നുള്ളി. അപ്പോഴേക്കും അയലത്തെ നാരായണി വല്യമ്മ കുഞ്ഞമ്മയെ വിളിച്ചു കുഞ്ഞമ്മ ഗേറ്റിനടുത്തോട്ട് പോയി.

ഞാൻ ആ നേരം കൊണ്ട് ചോറുണ്ട് എഴുന്നേറ്റു കൈ കഴുകി വെളിയിൽ ഇറങ്ങി. കുഞ്ഞമ്മ എന്റെ നേരെ നടന്നു വന്നു

എന്റെ അടുത്തെത്തിയപ്പോൾ കുഞ്ഞമ്മ പറഞ്ഞു : വൈകുന്നേരം ഇങ്ങോട്ട് പോരെ കെട്ടോ ഇവിടുന്ന് ഫുഡ് കഴിക്കാം.

ഞാൻ :ഞാൻ മിക്കവാറും ആനക്കാരുടെ ടച്ചിങ്‌സിൽ കുടുങ്ങും കുഞ്ഞമ്മേ

കുഞ്ഞമ്മ : നീ വാങ്ങിക്കും കണ്ണാ..

ഞാൻ:  ഓഹ്! ഇല്ലേ. അവരെ സെറ്റ് ചെയ്ത്  ഇങ്ങു വരാം

കുഞ്ഞമ്മ : വരുമ്പോൾ നേരത്തെ പറഞ്ഞത് കൂടെ എടുത്തോ കെട്ടോ ഒന്ന് കണ്ടു നോക്കട്ടെ.

ഞാൻ കുഞ്ഞമ്മയെ ഒന്ന് ആക്കി ചിരിച്ചു നോക്കട്ടെ എന്ന് പറഞ്ഞു കുഞ്ഞമ്മ എന്നെ തല്ലാൻ ഓങ്ങി ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു

വീട്ടിലെത്തിയപ്പോൾ സമയം രണ്ടര ആയിട്ടുണ്ടായിരുന്നു ഞാൻ വണ്ടി മുറ്റത്ത് വച്ച് മുകളിലെ വരാന്തയിൽ കയറി കിടന്നു. ഒന്ന് മയങ്ങിയപ്പോഴേക്കും ഒരു പാദസരം കിലുക്കുന്ന സൗണ്ട് കേട്ടു. ആവണി മുകളിലേക്ക് കയറി വരുന്ന ശബ്ദം എനിക്ക് ഏറെ പരിചിതമായ ഒന്നായിരുന്നു അത്. ജിഷമ്മായിയുടെ മൂത്ത മകൾ എന്റെ കൂടെ വളർന്നു വന്നവൾ. അമ്മായിക്ക് മൂന്ന് മക്കൾ ആവണി എന്റെ പ്രായം എഞ്ചിനീയറിങ് രണ്ടാം വർഷം പിന്നെ താഴെ ഇരട്ടകൾ ആണ് സ്വാതിയും ശ്രീകുട്ടിയും സ്വാതി ഡിഗ്രി ആദ്യ വർഷം ശ്രീക്കുട്ടി പൊളി ടെക്നിക് മൂന്നാം വർഷം കുമാർ മാമൻ ഗൾഫിൽ സ്വന്തമായി ഒരു ഹാർഡ് വെയർ ഷോപ്പ് ആണ് ഇപ്പോൾ നാട്ടിലുണ്ട്. ചൊവ്വാ ദോഷക്കാരി ആയതുകൊണ്ട് അമ്മായിക്ക് ഇവളുടെ കാര്യത്തിൽ ആധിയാണ്. അതറിഞ്ഞോണ്ട് തന്നെ എഞ്ചിനീയർ ആയി ജോലിയായി കഴിഞ്ഞ് ആരെങ്കിലും വരുന്നെങ്കിൽ കല്യാണം എന്ന് പറഞ്ഞു നടക്കുന്നു.

അവൾ കയറി വന്നു കമഴ്ന്നു കിടക്കുന്ന എന്റെ പുറത്ത് കേറി അവൾ ഇരുന്നു. എന്താടാ കൊരങ്ങാ മാറിയില്ലേ നിന്റെ യാത്രാ ക്ഷീണം? ഇല്ലടി രാവിലെ എണീറ്റപ്പോഴേക്കും എന്നെ വീണ കുഞ്ഞമ്മ ഡ്യുട്ടിക്ക് കൊണ്ട് പോയി. അവളൊന്ന് ചിരിച്ചു വീട്ടിലെ ഒറ്റ ആണല്ലെ അനുഭവിച്ചോ. എന്ന് പറഞ്ഞു എന്റെ മുതുകിൽ മലർന്ന് കിടന്നു. അതെനിക്കൊരു പുതുമായല്ലായിരുന്നു അവൾ എന്റെ മേൽ അത്രക്ക് സ്വാതന്ത്ര്യം നേടിയിട്ടുണ്ടായിരുന്നു. ആക്സിഡന്റ് നടന്ന വർഷം ആ ഷോക്കിൽ നിന്ന് മുക്തമാക്കാൻ സമയമെടുത്തത് കൊണ്ട് ഞാൻ പ്ലസ്ടു പരീക്ഷ എഴുതിയില്ലായിരുന്നു.  അവൾ പ്ലസ് ടു പാസായെങ്കിലും എന്നെ ഒറ്റക്ക് വിടില്ല എന്ന് പറഞ്ഞു അവൾ പോയില്ല. അങ്ങിനെ ഒരു വർഷം എന്റെ കൂടെ നിഴലു പോലെ ആവണി നിന്നു. അവൾ മാത്രമല്ല കുടുംബത്തിലെ എല്ലാവരും പ്രത്യേകിച്ച് സമ പ്രായത്തിലുള്ളവർ ശ്രീക്കുട്ടി, സ്വാതി, സ്മിത ചേച്ചി അങ്ങനെ എല്ലാം പക്ഷെ എല്ലാവരും എന്നിലേക്കെത്തണമെങ്കിൽ അത് ആവണിയിലൂടെ മാത്രം നടക്കുന്നതായിരുന്നു. ഒരു മാസം മാത്രം എന്നെക്കാൾ ഇളയതായ അവൾ കൊച്ചു നാൾ മുതൽ എന്റെ കൂടെയുണ്ട്. അവൾ കോളേജിൽ പോയി വീണ്ടും ഒരു വർഷം കഴിഞ്ഞാണ് ഞാൻ ഡിഗ്രിക്ക് ചേർന്നത്.

അവൾ അങ്ങിനെ കിടന്ന് എന്നെ വിളിച്ചു

ഡാ കൊരങ്ങാ

ഞാൻ : എന്താടി.

ആവണി : കോയമ്പത്തൂരിൽ നിനക്ക് ലൈൻ സെറ്റായോടാ?

ഞാൻ : നേരത്തെ കുഞ്ഞമ്മേം ചോദിച്ചു ഇതേ ചോദ്യം നിങ്ങൾക്കൊക്കെ വട്ടാണോ? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ ഞാൻ

അവൾ : കുഞ്ഞമ്മേടെ കാര്യം എനിക്കറിയില്ല പക്ഷെ എനിക്ക് വട്ടാന്ന് കൂട്ടിക്കോ

ഞാൻ : എന്നാൽ ഇല്ല എനിക്ക് സമയമില്ലാരുന്നു

അവൾ : ക്രിക്കറ്റ്‌ എന്നും പറഞ്ഞു ഉള്ള വെയില് മുഴവനും കൊണ്ട് അല്ലെ നടപ്പ് സമയം കിട്ടില്ലലോ

ഞാൻ : ശെടാ

ആ സമയത്ത് ഫർസാന വിളിച്ചു

അവൾ ചാടികേറി ഫോൺ എടുത്തു ലൗഡിൽ ഇട്ടു. എന്റെ ഉള്ളൊന്ന് പിടച്ചു ഭാഗ്യത്തിന് അപ്പുറത്ത് നിന്ന് ഹലോ മാത്രം ഉണ്ടായുള്ളൂ.

ഹലോ ഫർസാന ഞാനാണ് ആവണി.

ഫർസാന : ആ ആവണി എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ

38 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി….. സൂപ്പർ…..

    ????

  2. അടിപൊളി ?

  3. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax

Leave a Reply

Your email address will not be published. Required fields are marked *