ഞാൻ : ക്‌ളാസിലെ അമൃതയുടെ അമ്മാവൻ ആണ്. ഒന്ന് രണ്ട് പ്രാവശ്യം കോളേജിൽ വച്ചു കണ്ട് സംസാരിച്ചിട്ടുണ്ട്. ഞാനൊരു റാഗിംഗ് കേസ് പറഞ്ഞത് ഓർമയില്ലേ അവളുടെ അമ്മാവൻ
ആവണി : മ്മ് അല്ലാ എന്താ പുള്ളി പറഞ്ഞ കോയമ്പത്തൂർ വിശേഷങ്ങൾ
ഞാൻ : ഏയ് അതൊന്നും ഇല്ലാ. ആ പ്രശ്നങ്ങൾ ഒക്കെ തന്നെ
ആവണി : മ്മ്മ് വിശ്വസിച്ചു
ഞാൻ : അതെന്ന്
അപ്പോഴേക്കും വൈകീട്ടുള്ള കാഴ്ച ശീവേലി തുടങ്ങാറായിരുന്നു. ആവണി ആനപ്പുറത്ത് ആളുകൾ കേറുന്നത് വരെ എന്നെ വിട്ടു മാറാതെ നിന്നു. എല്ലാ ആനപ്പുറത്തും ആളായി എന്ന് കണ്ടപ്പോൾ അവളെന്നോട് ഇനി മോൻ പോയി വളണ്ടിയർ ആയിക്കോ ഞാൻ അവരുടെ കൂടെ കാണും എന്ന് പറഞ്ഞു സ്വാതിയേം കൂട്ടുകാരേം ഒകെ കാണിച്ചു
ഞാൻ ഒന്ന് ചരിച്ചതെ ഒള്ളു. ഞാൻ ഷിബുവിന്റേം ബാക്കി ടീമിന്റേം ഒപ്പം കൂടി മേളക്കാർക്ക് വേണ്ട വെള്ളം ഓക്കെ ഏർപ്പാടാക്കി എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ മുന്നിലുണ്ടായിരുന്നു. ഇടക്ക് സ്വാതി ഷിബുവിനെ അവർക്കെല്ലാവർക്കും പരിചയപെടുത്തി.ഫുൾ ബിസി ആയപ്പോൾ എന്നിലെ മടിയന് ആനപ്പുറം ആയിരുന്നു ഭേദം എന്ന് തോന്നി. കലാശത്തിന്റെ സമയത്ത് സച്ചുവും ടീമും ഉണ്ടായിരുന്നു എങ്കിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല പോലീസുകാർ കൂടുതലും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ സമയം 7 മണി ആയിരുന്നു ദീപാരാധനയ്ക്കായി അമ്മമാരെല്ലാം കുളി കഴിഞ്ഞു വൃത്തിയായി എത്തിയിരുന്നു. സെറ്റുമുണ്ടിലും സാരിയിലും ദാവണിയിലും ഒക്കെ ആയി സാമാന്യം നല്ല കളക്ഷൻ ഞാനും ഷിബുവും കൂടെ എടുത്തു. ദീപാരാധനയുടെ സമയം ഞങ്ങൾ കസിൻസ് എല്ലാം അമ്പലത്തിന്റെ അടുത്തായി ഒത്തു കൂടി
ഞാൻ സ്വാതിയോട് : എടി ഷിബുവിനെ പരിചയ പെടുത്തിയോ
സ്വാതി : അതൊക്കെ നടന്നു. അവക്ക് ചെറിയ ഇളക്കം ഒക്കെ ഉണ്ട് പരിചയ പെടുത്തുന്ന നേരം അവളെന്റെ കൈ പിച്ചി എടുക്കുവാരുന്നു. പക്ഷെ ഒന്നും പറയാനുള്ളത് ഒന്നും ആയിട്ടില്ല.
Super
കിടിലം ഉത്സവം തന്നെ…..
????