ഞാൻ : ആ പയ്യെ മതി
അപ്പോഴേക്കും ദീപാരാധന കഴിഞ്ഞു നടതുറന്നു. ഞങ്ങൾ വെളിയിൽ നിന്ന് തൊഴുതു. എനിക്ക് നല്ല ക്ഷീണം ആയിട്ടുണ്ടായിരുന്നു ഇനി രാത്രി നാടകം കൂടി ഉണ്ട് അതിന് നിക്കണോ എന്ന് ഞാൻ ചിന്തിച്ചു. അവരോട് ചോദിച്ചപ്പോൾ എല്ലാവർക്കും വരണം എന്ന് പറഞ്ഞു. നാടകത്തിനു വരാനായി കുഞ്ഞമ്മമാരും അമ്മായിയും ഒക്കെ നേരത്തെ പോയിട്ടുണ്ടായിരുന്നു. കൊച്ചച്ചൻ ഒരു ട്രിപ്പ് കൂടെ അടിച്ചു ബാക്കി ഉള്ളവരെ കൊണ്ട് വിട്ടു. പുള്ളി റെഡി ആയി വരുന്നത് വരെ അവിടെ ഉണ്ടാകണം എന്ന് പറഞ്ഞു. ആവണി എന്റെ കൂടെ പോകാം എന്ന് പറഞ്ഞു അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി. ഞാൻ അവിടെ എല്ലാം ചുറ്റി കറങ്ങി ആനക്കാരുടെ അടുത്തെത്തി. അവരുടെ സാഹസ കഥകൾ കേട്ട് ഇരുന്നു. അൽപ സമയം കഴിഞ്ഞു ഷിബുവിന്റെ ഫോൺ വന്നു
ഷിബു : എവടാ നീ
ഞാൻ : ആനക്കാരുടെ അടുത്തുണ്ട്
ഷിബു ഞാൻ അങ്ങോട്ട് വരാം
ഞാൻ: വേണ്ടാ ആലിന്റെ അവിടെ വാ
ഞങ്ങൾ ആൽത്തറയിൽ കണ്ടു മുട്ടി
ഷിബു : ടാ ഞാൻ അശ്വതിയെ കണ്ടു
ഞാൻ : എന്ത് പറഞ്ഞു
ഷിബു : നാളെ രാത്രി പാടത്തു കടവിൽ ആറാട്ടല്ലേ അതിന് എല്ലാവരും പോകുമല്ലോ ആ സമയത്ത് മനക്കൽ കുളത്തിന്റെ അവിടെ ചെല്ലാൻ പറഞ്ഞു
മനക്കൽ കുളം കാട് പിടിച്ചു കിടക്കുന്ന ഒരു കുളം ആണ്. ആ സ്ഥലം ഈ അടുത്ത് കൊച്ചച്ചൻ വാങ്ങി. ഒരു തേങ്ങാപുര ഉണ്ട് അവിടെ വച്ചാണ് ഞാനും അവളും സ്ഥിരം സംസാരിച്ചിരുന്നിരുന്നത് കാവലിനു ഷിബു ഉണ്ടാകും. ഇപ്പോൾ അത് ഉപേക്ഷിച്ച പോലെ ആണ് വെള്ളമടി തുടങ്ങിയ ശേഷം എന്റേം ഷിബുവിന്റേം രഹസ്യ താവളം. ഫുൾ സെറ്റ് അപ്പ് ഉണ്ട് അവിടെ
Super
കിടിലം ഉത്സവം തന്നെ…..
????