ഉമ്മ എന്നെ വിളിച്ചിരുന്നോ..? 346

കണ്ടോണ്ടിരുന്നവരുടെ ചിരി ഉച്ചത്തിലായി. ഒരു വിധം ഉമ്മാടെ കയ്യിന്ന് വടിവാങ്ങി ദൂരേക്കെറിഞ്ഞു,.

“അതേയ് ഈ അടി നീ കളിക്കാൻ പോയതിനല്ല..
നീ നന്നാവൂല്ലാ എന്നെനിക്കറിയ. ഇത് ഇന്നലെ കേറിവന്ന ഈ പെണ്ണിനെ കൂടെ നീ കൊണ്ടുപോയതിനാ.”

“സ്വന്തം ആദ്യരാത്രിയിൽ പന്ത് കളിക്കാൻ പോയ ആദ്യത്തെ പുയ്യാപ്ല ഇയ്യയിരിക്കും.. കുരുത്തം കെട്ടവനെ..”

“അത് ഞാൻ സമ്മതിച്ചു..
അത് ചിലപ്പോൾ ഞാനായിരിക്കും… ഇന്നാലു കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ സ്വന്തം കുട്ടിനെ അവന്റെ കെട്യോളെ മുന്നിലിട്ട് വടികൊണ്ട് അടിച്ച ഉമ്മ ഇങ്ങളായിരിക്കും.. അത് ഇങ്ങളും സമ്മയ്‌ച്ചേരണം ..”

പോടാ പോയി കുളിചൊരുങ്ങാൻ നോക്ക് ഓരിപ്പം ഇങ്ങെട്ടെത്തും ..
ഇയും ചെല്ല് മോളെ..”

പിന്നെ ഉമ്മെയ് ഒരു നൂറുരൂപ ഇങ്ങോട്ട് ഉണ്ടാവും..
ഇന്നലത്തെ ബെറ്റ് മറക്കണ്ട.”

റൂമിലേക്ക് പോകും വഴി ഞാൻ വിളിച്ചു പറഞ്ഞു.

ഞങ്ങൾ കുളിച്ചൊരുങ്ങി വന്നപ്പോഴേക്കും പെണ്ണുവീട്ടുകാർ എത്തി..
ഉമ്മയും ഇക്കയും അവർക്ക് ഹൃദ്യമായ സ്വീകരണം നൽകി.. എല്ലാവരുടെയും മുഖത് തെളിച്ചമാണെങ്കിൽ എന്റെയും ഷാഹിനന്റെയും കണ്ണിൽ ഒരു രാത്രിയുടെ ഉറക്കം നിറഞ്ഞു നിൽക്കുന്നുണ്ട്.

ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ അവളുടെ ബാപ്പ അത് കൃത്യമായി കണ്ടുപിടിച്ചു..

“എന്താ മോളെ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത്.. ഇന്നലെ ഉറക്കം ശരിയായില്ലേ..”

“അത് ഉപ്പ.. “

അവൾ തപ്പിത്തടഞ്ഞപ്പോൾ ഞാൻ ഇടയിൽ കയറി,..

“അല്ലേലും ആദ്യരാത്രി ആരേലും ഒറങ്വോ പ്പാ??”

ഒരു കോരി ചോറൂടെ ഉപ്പാടെ പ്ലൈറ്റിലേക്ക് ഇട്ടുകൊടുത്തോണ്ട് ഞാൻ ചോദിച്ചു.

സംഗതി ഏറ്റു മൂപ്പർ നിശബ്ദനായി. കേട്ടവരെല്ലാരും വാ പൊത്തി ചിരിക്കുന്നുണ്ട്.
അതിനിടയിലൂടെ അമ്മായിമ്മ മൂപ്പരെ ഒന്ന് നുള്ളുകയും ചെയ്തു..

വിരുന്ന് കഴിഞ്ഞു അവർ പോയതിനു തൊട്ടുപിന്നാലെ ഞമ്മളെ ടീമംഗങ്ങൾ ഒന്നടങ്കം കപ്പുമായി വീട്ടിലേക്ക് വന്നത്.

“മൂത്തമ്മെയ്. ഞങ്ങളെത്തി ട്ടോ.. ചോറ് വളമ്പിക്കോളി..”

അൻവർ വിളിച്ചു പറഞു.

“അനക്കൊന്നും പച്ചവെള്ളം തരൂല.
ന്റെ കുട്ടിനെ കല്യാണ ദിവസ്സം തന്നെ കളിക്കാൻ കൊണ്ടൊയോരല്ലെടാ ഇങ്ങള്..
ഓനോ വിവരല്ല. എന്നാ നിങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കാ.. അതൂല്ല.. തലതെറിച്ച കുറെ പിരാന്തമാർ..”$

The Author

23 Comments

Add a Comment
  1. ഈ കഥ ഉള്ളത് ആണെങ്കിലും ഇല്ലാത്തത് ആണെങ്കിലും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു
    എല്ലാ ഉമ്മമാരും ഇങ്ങനെത്തന്നെയാണ് നമ്മളെ ഒക്കെ എത്ര കുറ്റം പറഞ്ഞാലും അവരുടെ ഉള്ളിൽ നമ്മൾ എന്നും സന്തോഷത്തോടെ ഇരിക്കണം എന്നാണ്

    ഇപ്പൊ ഉള്ള new janareshan അത് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്നത് ആണ് സത്യം

  2. Vayikkan oru resam und…gud stry

  3. ഇന്നാണ് വായിച്ചത്….എഴുത്തുകാരന്റെ മുന്നിൽ പ്രണമിക്കുന്നു

  4. നല്ല കഥ ..

  5. നടേശഗുരു

    Rasakaram…a different style of writing..like a film story

  6. Super excited for me

  7. Nice aaakittonduuu

  8. കോട്ടയം കുഞ്ഞച്ചൻ

    Super

  9. bagivadhya baria

  10. Kadha suparai
    Malabarikalude manam kalanjila
    Jnga malabarikal anganaya aaaa
    Kalika prathanyam kodukunath

  11. ഞങ്ങമലബാരികൾ അങ്ങിനെയാ ഫുട്ബാളാണ് ഞങ്ങ ചങ്ക് :- ലെറ്റസ് ഫുട്ബാൾ

  12. Bakki kude undallo Alle

  13. നല്ല കഥ.

  14. കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *